അവൾ ഇല്ലാതെ ആ വീട്ടിൽ എങ്ങനെ ജീവിക്കും, ഭാര്യ വിളമ്പി തന്നില്ലെങ്കിൽ ഭക്ഷണം ഇറങ്ങില്ല; ഇതിൽ പരം എന്ത് വേണം!
സിനിമാ-രാഷ്ട്രീയം എന്നതിനേക്കാൾ എല്ലാം സുരേഷ് ഗോപി പ്രാധാന്യം നൽകുന്ന ഒന്ന് കുടുംബമാണ്. ഭാര്യ രാധികയും നാല് മക്കളും ഒപ്പമില്ലെങ്കിൽ ശൂന്യത അനുഭവിക്കുന്നതുപോലെയാണ് താരത്തിന്. മക്കളോടുള്ള സ്നേഹത്തെ കുറിച്ചും ഭാര്യയോടുള്ള പ്രണയത്തെ കുറിച്ചുമെല്ലാം പലപ്പോഴുമായി നടൻ സംസാരിച്ചിട്ടുമുണ്ട്. പതിനെട്ട് വയസിലാണ് സുരേഷ് ഗോപിയുമായുള്ള രാധികയുടെ വിവാഹം നടന്നത്. ഇരുവരും തമ്മിൽ പതിമൂന്ന് വയസിന്റെ വ്യത്യാസമുണ്ട്.
എല്ലായിടത്തും ഭാര്യ സുരേഷിനൊപ്പം പിന്തുണയായി ഉണ്ടാകാറുണ്ട്. അമ്പത്തിനാല് പിന്നിട്ട രാധിക നല്ലൊരു ഗായിക കൂടിയാണ്. പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും വാക്കിലും പ്രവൃത്തിയിലുമെല്ലാം ലാളിത്യം സൂക്ഷിക്കുന്ന സൗമ്യമായ പ്രകൃതക്കാരിയാണ് താരപത്നി. ഇപ്പോഴിതാ ഭാര്യയെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

രാധിക ഒപ്പമില്ലാതെയുള്ള ജീവിതത്തെ കുറിച്ച് തനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്ന് സുരേഷ് ഗോപി പറയുന്നു. എന്റെ ഭാര്യയോട് ഞാൻ ദേഷ്യപ്പെടാറുണ്ട്. നിങ്ങൾ പുറത്ത് കാണുന്ന ദേഷ്യമെല്ലാം എനിക്ക് വീട്ടിലുമുണ്ട്. ദേഷ്യം ഞാൻ വീട്ടിൽ പ്രകടിപ്പിക്കാറുണ്ട്. വായിൽ തോന്നിയതെല്ലാം വിളിച്ച് പറയും. പക്ഷെ അടുത്ത നിമിഷം അവൾ വന്ന് എനിക്ക് ചോറ് വിളമ്പി തന്നില്ലെങ്കിൽ എനിക്ക് കഴിക്കാൻ പറ്റില്ല. വീട്ടിൽ മൂന്ന് ജോലിക്കാരുണ്ട്.
അവർ കറികൾ ഉണ്ടാക്കിയാലും എന്റെ ഭാര്യ അതെല്ലാം ഒന്ന് തവികൊണ്ട് ഇളക്കി എനിക്ക് വിളമ്പി തന്നില്ലെങ്കിൽ എനിക്ക് ഭക്ഷണം ഇറങ്ങുകയില്ല. അടുത്തിടെ ഞാൻ ആലോലിച്ചിരുന്നു... ഞാൻ പോണോ ആദ്യം അതോ അവൾ പോകണോ ആദ്യമെന്ന്. അതിന് എനിക്ക് ഒരു ഉത്തരം ഇതുവരെ കിട്ടിയിട്ടില്ല. രണ്ടും ഞാൻ ചിന്തിച്ച് നോക്കിയിട്ടുണ്ട്.
അവൾ ഇല്ലെങ്കിൽ ആ വീട്ടിൽ ഞാൻ എങ്ങനെ ജീവിക്കുമെന്നതിനെ കുറിച്ചും ഞാൻ ചിന്തിച്ചിട്ടുണ്ട്. ആണും പെണ്ണും തമ്മിൽ ഏറ്റ കുറച്ചിലുകളോ... അല്ലെങ്കിൽ അവൾക്ക് കൂടുതൽ സ്ഥാനം എനിക്ക് കൂടുതൽ സ്ഥാനം എന്നതൊന്നുമില്ല. ബന്ധത്തിന്റെ കെട്ടുറപ്പ് മറ്റ് എന്തൊക്കയോവാണ്. അത് ദിവ്യമാണ് എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ എന്നാണ് ഒരിക്കൽ കുടുംബബന്ധങ്ങളേയും ഭാര്യഭർതൃ ബന്ധത്തെയും കുറിച്ച് സംസാരിക്കവെ സുരേഷ് ഗോപി പറഞ്ഞത്.
വീഡിയോ വൈറലായതോടെ ഭാഗ്യം ചെയ്ത സ്ത്രീയാണ് രാധിക എന്നാണ് കമന്റുകൾ. ദാമ്പത്യം ജീവിതം നയിച്ചുകൊണ്ടിരിക്കുന്ന സ്ത്രീകളാണ് ഏറെയും കമന്റുകൾ കുറിച്ചിരിക്കുന്നത് എന്നതാണ് മറ്റൊരു സവിശേഷത. രാധികയെ കുറിച്ച് സംസാരിക്കുമ്പോൾ സുരേഷ് ഗോപിയുടെ കണ്ണുകൾ നിറയുന്നു. സ്നേഹമുള്ള പുരുഷന്റെ അടയാളം എന്നാണ് ഒരാൾ കുറിച്ചത്.

താലി കെട്ടിയ പെണ്ണിനെ പൊന്നുപോലെ നോക്കുന്ന ആൾ... അങ്ങനെയുള്ള ഭർത്താക്കന്മാരെ കിട്ടുന്നവർ പുണ്യം ചെയ്തവരാണ്, ഭാര്യയുടെ വില മനസിലാക്കിയ പച്ചയായ മനുഷ്യൻ, ഇങ്ങനെ എല്ലാവരും ചിന്തിച്ചിരുന്നെങ്കിൽ പലരുടേയും ജീവിതം എത്ര മനോഹരമാകുമായിരുന്നു, വെറുതെ അല്ല രാധിക ഇപ്പോഴും ഇത്രയും സുന്ദരിആയിട്ട് ഇരിക്കുന്നത്. അതിന്റെ രഹസ്യം ഈ സ്നേഹമാണ്. ഇതിൽ പരം എന്തുവേണം ഒരു ഭാര്യയ്ക്ക് എന്നിങ്ങനേയും കമന്റുകളുണ്ട്.
മലയാള സിനിമയിലെ സെലിബ്രിറ്റി കപ്പിൾസിൽ പലരും മാതൃകയാക്കുന്ന ദാമ്പത്യം കൂടിയാണ് ഇരുവരുടേയും. രാധികയ്ക്ക് 54 വയസുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റില്ല. ഇന്നും അത്രയേറെ സുന്ദരിയാണ് അവർ. താൻ വീട്ടിൽ ഇല്ലാത്തപ്പോൾ എല്ലാം ഭംഗിയായി ചെയ്യുന്നതും മക്കളെ നോക്കുന്നതും രാധികയാണെന്ന് പല അഭിമുഖങ്ങളിലും സുരേഷ് ഗോപി തന്നെ പറഞ്ഞിട്ടുണ്ട്.
വീട് നിലനിർത്താൻ വേണ്ടി എല്ലാം മാറ്റിവെച്ച മക്കൾക്കും കുടുംബത്തിനും വേണ്ടി എല്ലാം ത്യജിച്ച ആളാണ് അമ്മയെന്ന് നടന്റെ ഇളയ മകൻ മാധവ് പല വേദികളിലും പറഞ്ഞിട്ടുണ്ട്. രാധിക ഡിഗ്രിക്ക് പഠിക്കുന്ന സമയത്തായിരുന്നു സുരേഷ് ഗോപിയുടെ കുടുംബം വിവാഹ ആലോചനയുമായി ആദ്യം എത്തിയത്.


Click it and Unblock the Notifications











