അവൻമാരുടെ വീ‌ട്ടിൽ കൊണ്ട് വെച്ചാൽ മതി; പാർവതിക്ക് സുരേഷ് ​ഗോപിയുടെ മറുപ‌ടി; ചർച്ചയാക്കി സോഷ്യൽ മീഡിയ

ഹേമ കമ്മിറ്റി റിപ്പോർട്ടുണ്ടാക്കിയ വിവാദങ്ങൾ അമ്മ സംഘടനയെ കൊണ്ട് ചെന്നെത്തിച്ചത് തകർച്ചയുടെ വക്കിലാണ്. അമ്മ ജനറൽ സെക്രട്ടറിയും പ്രസിഡന്റും ഉൾപ്പെ‌ടെ ഭാരവാഹികൾ നേതൃസ്ഥാനം ഒഴിഞ്ഞു. വിവാദങ്ങളിൽ മറുപടി പോലും പറയാതെയാണ് നേതൃത്വം ഒഴിഞ്ഞത്. ഇതിൽ ഏറ്റവും കൂടുതൽ വിമർശനം ഉന്നയിച്ചത് നടി പാർവതി തിരുവോത്തും മറ്റ് ഡബ്ല്യുസിസി അം​ഗങ്ങളുമാണ്. മാധ്യമങ്ങൾ ഒന്നടങ്കം അമ്മ സംഘടനയ്ക്കെതിരെ തിരിഞ്ഞു. തകർച്ചയിൽ നിന്നും തിരിച്ച് വരാനുള്ള ശ്രമത്തിലാണ് സംഘടന.

പ്രതിഛായ തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങൾ ന‌ടക്കുന്നുണ്ട്. ഇപ്പോഴിതാ അമ്മ സംഘടനയെക്കുറിച്ച് പാർവതി തിരുവോത്തും സുരേഷ് ​ഗോപിയും നടത്തിയ പരാമർശങ്ങളാണിപ്പോൾ ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസം അമ്മ കുടുംബ സം​ഗമവേദിയിൽ സുരേഷ് ​ഗോപി നടത്തിയ പരാമർശം പാർവതി തിരുവോത്തിനെതിരെയാണെന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന അഭിപ്രായം.

Suresh Gopi  Parvathy Thiruvothu

അടുത്തിടെ നടന്ന ഡബ്ല്യുഎൽഎഫ് വേദിയിൽ പാർവതി സംഘടനയ്ക്കെതിരെ സംസാരിച്ചിരുന്നു. അമ്മ എന്ന് സംഘടനയെ വിളിക്കേണ്ടെന്നാണ് പാർവതി പറഞ്ഞത്. എപ്പോഴും ആ തിരുത്തൽ വേണ്ടി വരുന്നുണ്ട്. ഒരു കൂട്ടായ്മയെയും പരിഹസിക്കാൻ വേണ്ടിയല്ല. വലിയൊരു പഠനമായിരുന്നു എനിക്കത്. എഎംഎംഎയാണ്. അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്. അസോസിയേഷനാണ്. ഒരു ക്ലബ് അല്ല, ഒരു കു‌ടുംബമല്ല.

ഓരോ തവണയും അസോസിയേഷനിൽ പോയി പ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ അത് വിട് പാർവതി, നമ്മൾ ഒരു കുടുംബമല്ലേ എന്ന് പറയും. പഞ്ചായത്തിൽ പണ്ട് കണ്ട് വരുന്ന രീതിയിലുള്ള വോട്ടെടുപ്പുകളാണ്. ആരാണെന്ന് കൈ പൊക്കി കാണിക്കും. ഒരു ഘട്ടം കഴിഞ്ഞ് പ്രഹസനമാണെന്ന് മനസിലാക്കി കഴിയുമ്പോൾ സ്വാഭിമാനം ഉള്ളത് കൊണ്ട് ഇറങ്ങാൻ തോന്നും. അതാണ് താൻ ചെയ്തതെന്നും പാർവതി പറഞ്ഞു.

Suresh Gopi  Parvathy Thiruvothu

ഇതിന് മറുപടിയെന്നോണമാണ് കഴിഞ്ഞ ദിവസം അമ്മ കുടുംബസം​ഗമ വേദിയിൽ സുരേഷ് ​ഗോപി സംസാരിച്ചത്. അമ്മ എന്ന പേര് സംഘടനയ്ക്ക് നൽകിയത് സ്വർ​ഗീയനായ മുരളിയാണ്. നമ്മുടെയൊക്കെ മുരളി ചേട്ടൻ. അതങ്ങനെ തന്നെ ഉച്ചരിക്കണം. പുറത്ത് നിന്നുള്ള മുതലാളിമാർ പറയുന്നത് അനുസരിക്കില്ല. എ കുത്ത് എം കുത്ത് എം കുത്ത് എ എന്ന പേര് അവൻമാരുടെ വീ‌ട്ടിൽ കൊണ്ട് വെച്ചാൽ മതി. ഞങ്ങൾക്ക് അമ്മയാണ് ഈ സംഘടനയെന്നും സുരേഷ് ​ഗോപി തുറന്ന‌ടിച്ചു.

നേതൃത്വം തിരിച്ച് വരണമെന്നും സുരേഷ് ​ഗോപി ആവശ്യപ്പെട്ടു. ആറ് മാസം മുമ്പ് നമ്മളൊക്കെ ഹൃദയം കാെണ്ട് വോ‌ട്ട് ചാർത്തിയ സംഘം ഇവിടെ നിന്നും വെറുംവാക്ക് പറഞ്ഞ് ഇറങ്ങിപ്പോയി എന്ന് മാത്രമേ ഞാൻ കരുതുന്നുള്ളൂ.ആ സംഘം ഈ സംഘടനയെ ശക്തമായി മുന്നോട്ട് നയിക്കണം. വീഴ്ചയിൽ നിന്ന് തിരിച്ച് വന്ന മറുപടി നൽകണം. ഇത് അപേക്ഷയായല്ല ആജ്ഞയായി എടുക്കണമെന്നും സുരേഷ് ​ഗോപി തന്റെ പ്രസം​ഗത്തിൽ പറഞ്ഞു. നേരത്തെ അമ്മയിൽ നിന്ന് രാജി വെച്ചതാണ് പാർവതി.

More from Filmibeat

Read more about: suresh gopi parvathy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X