'മകൾക്കായി ദിലീപ് കണ്ടെത്തിയ വരൻ...'; കാവ്യയ്ക്കൊപ്പം സുരേഷ് ഗോപിയുടെ വീട്ടിൽ ദിലീപ്, ചിത്രങ്ങളുമായി മാധവ്!
നടൻ സുരേഷ് ഗോപിയുടെ കുടുംബം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കല്യാണത്തിരക്കിലാണ്. കാരണം താരത്തിന്റെ മൂത്തമകൾ ഭാഗ്യ സുരേഷ് സുമംഗലിയാകാൻ പോകുന്നു. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ആ വിവാഹം ഭംഗിയായി നടത്താനുള്ള തയ്യാറെടുപ്പിലും ഓട്ടത്തിലുമാണ് സുരേഷ് ഗോപി. വീട്ടിൽ നടക്കാൻ പോകുന്ന ആദ്യത്തെ വിവാഹമായതുകൊണ്ട് തന്നെ ആ ഒരു ത്രില്ല് സുരേഷ് ഗോപിക്കുണ്ട്.
മക്കളെന്നാൽ ജീവനാണ് സുരേഷ് ഗോപിക്ക്. പെൺമക്കളോട് പ്രേത്യക സ്നേഹവുമാണ്. പണ്ടൊക്കെ മകളെ എങ്ങനെ വിവാഹം കഴിപ്പിച്ച് തന്നിൽ നിന്നും പറഞ്ഞ് വിടുമെന്ന ആധിയായിരുന്നു താരത്തിന് എപ്പോഴും. എന്നാൽ ഇപ്പോൾ അതെല്ലാം മാറി മകളുടെ വിവാഹം ആഘോഷമാക്കി താലികെട്ട് കൺകുളിർക്കെ കാണാനുള്ള ആകാംഷയാണ് സുരേഷ് ഗോപിക്ക്.

സിനിമാ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം ഭാഗ്യ സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയേക്കും. പല സെലിബ്രിറ്റികളും ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തി കഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന സംഗീത്, മെഹന്ദി ചടങ്ങുകളിൽ പങ്കെടുക്കാൻ അഹാന കൃഷ്ണയും കുടുംബവും അടക്കം നിരവധി സെലിബ്രിറ്റികൾ എത്തിയിരുന്നു. ഇപ്പോഴിതാ കുറച്ച് ദിവസം മുമ്പ് തന്നെ കുടുംബസമേതം ദിലീപ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ സുരേഷ് ഗോപിയുടെ വീട്ടിൽ എത്തിച്ചേർന്നിരിക്കുകയാണ്.
സുരേഷ് ഗോപിയുടെ നാല് മക്കളിൽ മൂന്നാമനായ മാധവ് സുരേഷാണ് ദിലീപും കാവ്യ മാധവും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ സന്തോഷം പങ്കിട്ടത്. ദിലീപിനും കാവ്യക്കും ഒപ്പം മാധവ് സുരേഷും അമ്മ രാധികയും സഹോദരിമാരായ ഭാഗ്യയും ഭാവ്നിയും നിൽക്കുന്ന ചിത്രങ്ങളാണ് മാധവ് പങ്കുവെച്ചത്.
ഭാഗ്യയുടെ വിവാഹത്തിന് മുന്നോടിയായി ദിലീപും കാവ്യയും സുരേഷ് ഗോപിയുടെ കുടുംബം സന്ദർശിച്ച ചിത്രങ്ങളാണിത്. പക്ഷെ ചിത്രങ്ങളിൽ എവിടെയും മീനാക്ഷിയേയും മഹാലക്ഷ്മിയേയും കണ്ടില്ല. കഴിഞ്ഞ ദിവസം മഞ്ഞ സ്ലീവ്ലെസ് സൽവാറിൽ അതീവ സുന്ദരിയായി നിൽക്കുന്ന ചിത്രങ്ങൾ മീനാക്ഷി പങ്കിട്ടപ്പോൾ ഭാഗ്യയുടെ മെഹന്ദി ഫങ്ഷനിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഉള്ള ചിത്രങ്ങളാണോയെന്ന് ആരാധകർ സംശയം പ്രകടിപ്പിച്ചിരുന്നു.
ദിലീപിനും കാവ്യയ്ക്കും ഒപ്പമുള്ള മാധവിന്റെയും ഭാഗ്യയുടെയും ഭാവ്നിയുടെയും രാധികയുടെയും ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടപ്പോൾ ഗോകുലിനെയും സുരേഷ് ഗോപിയേയും മിസ് ചെയ്യുന്നുവെന്നാണ് മറ്റ് ചില ആരാധകർ കമന്റായി കുറിച്ചത്. മകളുടെ സംഗീതിൽ ചില തിരക്കുകളാൽ പങ്കെടുക്കാൻ സുരേഷ് ഗോപിക്ക് സാധിച്ചിരുന്നില്ല.

വീഡിയോ കോളിലെത്തിയാണ് സംഗീത് ആഘോഷത്തിൽ സുരേഷ് ഗോപി പങ്കുകൊണ്ടത്. അതേസമയം ദിലീപിനും കാവ്യയ്ക്കും ഒപ്പമുള്ള മാധവിന്റെ പുതിയ ചിത്രങ്ങൾ വൈറലായതോടെ മീനാക്ഷിക്കൊപ്പമുള്ള മാധവിന്റെ പഴയൊരു ചിത്രം കുത്തിപ്പൊക്കി എത്തിയിരിക്കുകയാണ് ആരാധകർ. മുമ്പൊരിക്കൽ ഒരു വിവാഹ ചടങ്ങിനിടയിൽ നിന്നും ദിലീപിന് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ മാധവ് പങ്കുവെച്ചിട്ടുണ്ടായിരുന്നു.
അതാണ് ആരാധകർ വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്. അന്ന് ദിലീപിനൊപ്പം മകൾ മീനാക്ഷിയുമുണ്ടായിരുന്നു. മാധവിനെയും മീനാക്ഷിയെയും ഇടവും വലവും നിർത്തിയുള്ള ദിലീപിന്റെ ചിത്രം അന്ന് വൈറലായിരുന്നു. അന്ന് മകൾക്കായി ദിലീപ് കണ്ടെത്തിയ വരൻ എന്നൊക്കെ തലക്കെട്ട് നൽകിയാണ് മാധവിന്റെയും മീനാക്ഷിയുടെയും ചിത്രങ്ങൾ പ്രചരിച്ചിരുന്നത്.
ഇപ്പോഴിതാ വീണ്ടും ദിലീപിനും കാവ്യയ്ക്കുമൊപ്പമുള്ള ഗോകുലിന്റെ ചിത്രങ്ങൾ പ്രചരിക്കുമ്പോൾ വീണ്ടും സംശയങ്ങളും ആരാധകരുടെ മനസിൽ ഉണ്ടാവുകയാണ്. മാത്രമല്ല ഇതുവരെയും ഭാഗ്യയുടെ വിവാഹത്തിന് മുന്നോടിയായി നടത്തിയ ചടങ്ങുകളുടെ ദൃശ്യങ്ങളോ ഫോട്ടോകളോ മാധവ് സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഇതുവരെ പങ്കുവെച്ചിട്ടില്ല.
ഈ സാഹചര്യത്തിൽ ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങൾ മാത്രം പങ്കുവെച്ചതിനാലാണ് ആരാധകർക്കിടയിൽ പുതിയ സംശയത്തിന് ഇടവരുത്തിയത്. വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന കുമ്മാട്ടിക്കളി എന്ന ചിത്രത്തിൽ നായകനായി മാധവ് സിനിമയിൽ അരങ്ങേറാൻ തയ്യാറെടുക്കുകയാണ്.


Click it and Unblock the Notifications