»   » മുഖം തിരിച്ച് സൂപ്പര്‍ താരങ്ങള്‍, ഒടുവില്‍ സുരേഷ് ഗോപി ഏറ്റെടുത്തു, ബോക്സോഫീസില്‍ വന്‍വിജയമായി

മുഖം തിരിച്ച് സൂപ്പര്‍ താരങ്ങള്‍, ഒടുവില്‍ സുരേഷ് ഗോപി ഏറ്റെടുത്തു, ബോക്സോഫീസില്‍ വന്‍വിജയമായി

By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമ അടക്കി ഭരിച്ചിരുന്ന മുന്‍നിര താരങ്ങള്‍ വേണ്ടെന്നു വച്ച പല സിനിമകളും പിന്നീട് ഹിറ്റായ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും വേണ്ടെന്നു വച്ച, നിരസിച്ച വേഷങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിച്ച താരമാണ് സുരേഷ് ഗോപി. മുഴുനീള ഡയലോഗും ആക്ഷന്‍ വേഷവും ഇത്രമേല്‍ ഇണങ്ങുന്ന മറ്റൊരു താരത്തിനെ കണ്ടുമുട്ടാന്‍ തന്നെ ഏറെ പ്രയാസമാണ്.

തന്നെ മുന്നില്‍ക്കണ്ട് എഴുതിയതല്ലെങ്കിലും മികച്ച വേഷങ്ങള്‍ തന്നെത്തേടി വന്നത് സുരേഷ് ഗോപിക്ക് ഏറെ പ്രതീക്ഷ നല്‍കി. കരിയറിലെ തന്നെ മികച്ച ചിത്രങ്ങളായി വിശേഷിക്കപ്പെടുന്ന പല സിനിമകളും താരത്തെ മുന്നില്‍ കണ്ട് തയ്യാറാക്കിതയായിരുന്നില്ല. അഭിനേതാവെന്ന നിലയില്‍ ലഭിക്കുന്ന കഥാപാത്രങ്ങളോട് അങ്ങേയറ്റം ആത്മാര്‍ത്ഥത പുലര്‍ത്തിയ താരത്തിന്റെ ചിത്രങ്ങള്‍ ബോക്‌സോഫീസിലും വിജയിച്ചു.

മാറിക്കിട്ടിയ വേഷങ്ങളെല്ലാം പൊന്നാക്കി

മാറിക്കിട്ടിയ കഥാപാത്രങ്ങളായിരുന്നുവെങ്കില്‍പ്പോലും അവയൊക്കെ സുരേഷ് ഗോപിയുടെ കൈയ്യില്‍ ഭദ്രമായിരുന്നു. കരിയറിലെ തന്നെ മികച്ച നേട്ടവുമായി കഥാപാത്രങ്ങള്‍ മാറുകയും ചെയ്തു.

മമ്മൂട്ടിയെ മനസ്സില്‍ക്കണ്ട് ഏകലവ്യന്‍

ഏകലവ്യന്‍ ഒരുക്കുമ്പോള്‍ സംവിധായകനും തിരക്കഥാകൃത്തും മനസ്സില്‍ കണ്ടത് മെഗാസ്റ്റാര്‍ മമ്മൂട്ടിയെയായിരുന്നു. മമ്മൂട്ടിയെ അസ്ിസ്റ്റ് ചെയ്യുന്ന ശരത് ചന്ദ്രന്റെ റോളായിരുന്നു രണ്‍ജി പണിക്കറും ഷാജി കൈലാസും സുരേഷ് ഗോപിക്ക് വേണ്ടി മാറ്റി വെച്ചത്. എന്നാല്‍ പിന്നീട് സഹനായകന് നായകനാവാനുള്ള നറുക്ക് വീഴുകയായിരുന്നു. മമ്മൂട്ടി ചിത്രം നിരസിച്ചതോടെയാണ് നായക വേഷം സഹനായകനെ തേടിയെത്തിയത്. സുരേഷ് ഗോപിയുടെ കരിയര്‍ തന്നെ മാറ്റി മറിച്ച ചിത്രമായി മാറിയ ഏകലവ്യന്‍ ബോക്‌സോഫീലും മികച്ച വിജയമാണ് സമ്മാനിച്ചത്.

മോഹന്‍ലാലിന് വേണ്ടി ഒരുക്കിയ ഇന്നലെ

പത്മരാജന്റെ ഇഷ്ടനായകനാണ് മോഹന്‍ലാല്‍. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, തൂവാനത്തുമ്പികളുമൊക്കെ ആ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളാണെന്നത് ആര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. ഇന്നലെ സിനിമയില്‍ അതിഥി വേഷത്തിലെത്തുന്ന ഡോക്ടര്‍ നരേന്ദ്രനാവാന്‍ ആദ്യം പരിഗണിച്ചത് മോഹന്‍ലാലിനെയായിരുന്നു. പക്ഷേ മോഹന്‍ലാലിന്റെ തിരക്ക് കാരണം സൂപ്പര്‍ സ്റ്റാറിന് ആ റോള്‍ ചെയ്യാന്‍ പറ്റിയില്ല. എന്നാല്‍ ആ റോളിലെത്തിയ സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തില്‍ തന്നെ പ്രധാനപ്പെട്ട വേഷങ്ങളിലൊന്നായി മാറുകയും ചെയ്തു.

ജഗതിയുടെ വേഷവും സുരേഷ് ഗോപിക്ക് ലഭിച്ചു

രാജാവിന്റെ മകനിലെ അധോലോകനായകന്‍ വിന്‍സെന്റ് ഗോമസിന്റെ വലം കൈയ്യായ കുമാറിന്റെ വേഷത്തെത്തുടര്‍ന്ന് പിന്നീത് സിരേഷ് ഗോപിയെ തേടി വന്നതെല്ലാം വില്ലന്‍ കഥാപാത്രമായിരുന്നു. മനു അങ്കിളിലെ മിന്നല്‍ പ്രതാപനായി സംവിധായകന്‍ മനസ്സില്‍ കണ്ടത് ജഗതി ശ്രീകുമാറിനെയായിരുന്നു. തുടര്‍ച്ചയായി വില്ലന്‍ വേഷങ്ങള്‍ ചെയ്തു കൊണ്ടിരുന്ന സുരേഷ് ഗോപിക്ക് ലഭിച്ച വലിയൊരു ആശ്വാസം കൂടിയാണ് മനു അങ്കിളിലെ വേഷം. തിരക്ക് കാരണം ജഗതി ശ്രീകുമാറിന് ആ വേഷം ചെയ്യാന്‍ കഴിഞ്ഞില്ല.

English summary
Suresh Gopi's superhit movies that were turned down by other stars.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam