For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹൻലാൽ മാത്രമല്ല തന്റെ മരക്കാറിലെ സന്തോഷം, മറ്റൊരാളുടെ സാന്നിധ്യം, വെളിപ്പെടുത്തി സുരേഷ് കൃഷ്ണ

  |

  ചെയ്ത കഥാപാത്രങ്ങളില്ലെല്ലാം തന്റേതായ കൈ ഒപ്പ് പതിപ്പിച്ച നടനാണ് സുരേഷ് കൃഷ്ണ. നായകൻ, വില്ലൻ, സ്വഭാവ നടൻ എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങളും സുരേഷ് കൃഷ്ണയുടെ കൈകളിൽ ഭഭ്രമാണ്. വില്ലനായിട്ടാണ് താരം സിനിമയിൽ എത്തുന്നത്. പിന്നീട് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു . ടൈപ്പ് കാസ്റ്റിൽ ഒതുങ്ങി നിൽക്കാത്ത താരമാണ് സുരേഷ് കൃഷ്ണ. സീരിയലിൽ നിന്നാണ് താരം വെള്ളിത്തിരയിൽ എത്തുന്നത്.

  തമിഴ് സിനിമ ആയിരുന്നു സുരേഷ് കൃഷ്ണയുടെ ആഗ്രഹം. എന്നാൽ അദ്ദേഹം എത്തിപ്പെട്ടത് മലയാള സിനിമയിലേയ്ക്കും. കേരളകൗമുദി ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോഴിത തന്റെ ജീവിതത്തിൽ സംഭവിച്ച ട്വിസ്റ്റുകളെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം.

  സീരിയലിൽ നിന്നാണ് സിനിമയിൽ എത്തുന്നത്. ഒരു വരുമാനമാർഗം എന്ന നിലയിൽ അഭിനയത്തെ കണ്ടു തുടങ്ങുകയായിരുന്നു. തമിഴ് സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്യണമെന്നായിരുന്നു ആഗ്രഹം. സ്ത്രീ എന്ന സീരിയലിൽ അഭിനയിക്കുമ്പോഴാണ് വിനയൻ സാറിന്റെ കരിമാടിക്കുട്ടൻ എന്ന ചിത്രത്തിൽ അഭിനയിക്കാൻ ചാൻസ് കിട്ടുന്നത്. വിനയൻ സാറിന്റെ ഭാര്യയാണ് എന്റെ കാര്യം ആദ്ദേഹത്തിനോട് പറയുന്നത്. ചിത്രത്തിൽ അഭിനയിക്കുമ്പോൾ ​​​​​​​മല​​​​​​​യാ​​​​​​​ള​​​​​​​ത്തി​​​​​​​ലെ​​​​​​​ ​​​​​​​സി​​​​​​​നി​​​​​​​മാ​​​​​​​പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ക​​​​​​​രി​​​​​​​ൽ​​​​​​​ ​​​​​​​അ​​​​​​​ധി​​​​​​​കം​​​​​​​ ​​​​​​​പേ​​​​​​​രെ​​​​​​​യും​​​​​​​ ​​​​​​​എ​നി​ക്ക​​​​​​​റി​​​​​​​യി​​​​​​​ല്ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു

  സൗഹൃദങ്ങൾക്ക് വലിയ വില കൽപ്പിക്കുന്ന ആളാണ ഞാൻ. മമ്മൂക്കയുമായി വളരെ അടുത്ത ബന്ധമാണ് താനിയ്ക്കുള്ളത്. അദ്ദേഹത്തിനോടൊപ്പമാണ് ഏറ്റവും കൂടുതൽ ചിത്രങ്ങൾ ചെയ്തിട്ടുളളതും. ചെറിയ വേഷങ്ങൾ ചെയ്യുമ്പോൾ മുതൽ അദ്ദേഹത്തെ തനിയ്ക്ക് അറിയാം. എന്റെ തുടക്കകാലത്ത് അദ്ദേഹത്തിനോടൊപ്പം അടുക്കാൻ കഴിഞ്ഞത് ഭാഗ്യമായി കാണുന്നു എന്നും സുരേഷ് കൃഷ്ണ അഭിമുഖത്തിൽ പറഞ്ഞു. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് വൺ . ചിത്രത്തിൽ പ്രതിനായക വേഷമാണ് തനിയ്ക്കുള്ളത്. ഒന്നാമൻ ൺന്ന ചിത്രത്തിലാണ് ആദ്യാമായി ലാലേട്ടനോടൊപ്പം അഭിനയിക്കുന്നത്. അതുപോലെ ജാ​​​​​​​ക്ക് ​​​​​​​ ​​​ആ​​​ൻ​​​ഡ് ​​​ഡാ​​​​​​​നി​​​​​​​യേ​​​​​​​ലി​​​​​​​ൽ​​​​​​​ ദിലീപ് നിർദ്ദേശിച്ചിട്ടാണ് തനിയ്ക്ക് വേഷം കിട്ടിയതെന്നും താരം കൂട്ടിച്ചേർത്തു.

  ഓരോ ചിത്രങ്ങളും ഓരോ തരത്തിലുള്ള ബ്രേക്ക് സമ്മാനിച്ചിട്ടുണ്ട്. മരയ്ക്കാർ അറബി കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞു. വീണ്ടും മോഹൻലാൽ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. എന്നാൽ സിനിമയുടെ മറ്റൊര സന്തോഷം പ്രണവ് മോഹൻലാൽ ആണ്. അദ്ദേഹത്തിനോടൊപ്പമാണ് എന്റെ അധികം സീനുകളും. ആദ്യമായിട്ടാണ് പ്രിയൻ സാറിന്റെ ചിത്രത്തിൽ അഭിനയിക്കുന്നത്. അന്യാഭാഷ താരങ്ങളോടൊപ്പം അഭിനയിക്കാൻ അവസം ലഭിച്ചത് മറ്റൊരു വലിയ കാര്യാമായിട്ടാണ് കരുതുന്നത്.

  സൗഹൃദങ്ങളാണ് എന്റെ ബാങ്ക് ബാലൻസ്. സിനിമയിൽ മാത്രമാല്ല പുറത്തും പല തട്ടുകളായി സൗഹൃദമുണ്ട് നല്ല സൗഹൃദങ്ങൾ ലഭിക്കുക എന്നത് എളുപ്പമല്ല. അത് നിലനിർത്തി കൊണ്ടു പോകാൻ കഴിയണം. കൊച്ചിയിൽ തനിക്കുള്ളത് സിനിമ സൗഹൃദമാണ്. സംവിധായകൻ ലാൽ ചിലപ്പോഴൊക്കെ വീട്ടിലേയ്ക്ക് വിളിക്കും.അ​​​​​​​പ്പോ​​​​​​​ൾ​​​​​​​ ​​​​​​​അ​​​​​​​വി​​​​​​​ടേ​​​​​​​ക്ക് ​​​​​​​പോ​​​​​​​വു . സച്ചിയും ബിജു മേനോനുമെല്ലാം അടുത്ത് സുഹൃത്തുക്കളാണ്. സിനിമയ്ക്ക് വേണ്ടിയാണ് കൊച്ചിയിൽ സ്ഥിര താമസമാക്കിയത്. അതോടു കൂടി തമിഴ് സിനിമ ബന്ധം നഷ്ടപ്പെട്ടു.ത​​​​​​​മി​​​​​​​ഴ് ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​യി​​​​​​​ൽ​​​​​​​ ​​​​​​​ശ്ര​​​​​​​ദ്ധേ​​​​​​​യ​​​​​​​മാ​​​​​​​യ​​​​​​​ ​​​​​​​വേ​​​​​​​ഷ​​​​​​​ത്തി​​​​​​​ൽ​​​​​​​ ​​​​​​​അ​​​​​​​ഭി​​​​​​​ന​​​​​​​യി​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്ന​​​​​​​ ​​​​​​​ആ​​​​​​​ഗ്ര​​​​​​​ഹം​​​​​​​ ​​​​​​​ഇ​​​​​​​പ്പോ​​​​​​​ഴും​​​​​​​ ​​​​​​​ന​​​​​​​ട​​​​​​​ന്നി​​​​​​​ട്ടി​​​​​​​ല്ല. അവസരങ്ങൾ വരുന്നുണ്ട്.. മികച്ച കഥാപാത്രത്തോടെ അരങ്ങേറ്റം കുറിക്കാനാണ് ആഗ്രഹിക്കുന്നത്.

  Read more about: mohanlal suresh krishna
  English summary
  Suresh Krishnan about mohanlal Movie Marakkar: Arabikadalinte Simham
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X