Don't Miss!
- News
യുഎസ്സിലെ ആകാശത്ത് വീണ്ടും പറക്കുംതളിക; കപ്പലിന് മുകളില്‍ തിളക്കമേറിയ വസ്തു, കണ്ടത് സൈനികന്
- Sports
ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല്‍ 2 തോല്‍വി മാത്രം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Lifestyle
ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
- Travel
പേരിലെ അസുരന്മാർ, മൈസൂർ മുതൽ തിരുച്ചിറപ്പള്ളി വരെ... ഐതിഹ്യങ്ങളിലെ നാടുകൾ
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
മോഹൻലാൽ ചിത്രത്തിൽ നിന്ന് പ്രിയദർശൻ തന്നെ ഒഴിവാക്കാൻ ശ്രമിച്ചു, ആ കഥ പറഞ്ഞ് സുരേഷ് കുമാർ
മോഹൻലാലിന്റേയും കൂട്ടരുടേയും സ്വപ്ന ചിത്രമായിരുന്നു തിരനോട്ടം. ഒരുപാട് കടമ്പ കടന്നാണ് ലാലും കൂട്ടരും സിനിമ എന്ന സ്വപ്നം യാഥാർഥ്യമാക്കിയത്. ഇപ്പോഴിത തിരനോട്ടത്തിന്റെ ചിത്രീകരണത്തെ കുറിച്ച് നിർമ്മാതാവ് ജി സുരേഷ് കുമാർ. സിനിമയുമായി ബന്ധപ്പെട്ടുള്ള ഒരു രസകരമായ സംഭവമാണ് സുരേഷ് കുമാർ പങ്കുവെയ്ക്കുന്നത്. തിരനോട്ടം എന്ന ചിത്രത്തിൽ ആദ്യം പ്രിയദർശൻ ഉണ്ടായിരുന്നില്ലെന്നും അന്ന് താനും പ്രിയനും തമ്മിൽ കണ്ടാൽ ഉടക്കായിരുന്നുവെന്നും സുരേഷ് കുമാർ പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പക്ഷെ ചിത്രത്തിന്റെ അവസാന ഘട്ടത്തിൽ തിരക്കഥ തിരുത്താനായാണ് പ്രിയദർശൻ ഈ ചിത്രത്തിന്റെ ഭാഗമായി വന്നത്. പക്ഷെ വന്നു കഴിഞ്ഞപ്പോൾ മദ്രാസിലേക്ക് ചിത്രത്തിന്റെ പോസ്റ്റ്- പ്രൊഡക്ഷൻ ജോലികൾക്കു എന്നെ ഒഴിവാക്കി സംവിധായകൻ അശോക് കുമാർ ആദ്യം കൊണ്ട് പോയത് പ്രിയനെ ആണ് സുരേഷ് കുമാർ പറഞ്ഞു. പിന്നീട് ഞാനും അവർക്കു പുറകെ മദ്രാസിൽ എത്തുകയും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുടെ ഭാഗമാവുകയും ചെയ്‌തെങ്കിലും ആദ്യം പ്രിയനും അശോക് കുമാറുമൊന്നും എന്നോട് സംസാരിച്ചിരുന്നില്ല ഡബ്ബിംഗ് സമയത്തു എല്ലാവരും വലിയ സൗഹൃദത്തിലേക്കു ചെന്നെത്തി അദ്ദേഹം പറഞ്ഞു. പ്രിയദർശൻ ഇന്നും തന്നോട് സരസമായി പറയും, അന്ന് ഞാൻ നിന്നെ വെട്ടിയതാണ് ആ സിനിമയിൽ നിന്ന് സുരേഷ് കുമാർ കൂട്ടിച്ചേർത്തു .
1978 ൽ ആയിരുന്നു മോഹൻലാലും സുഹൃത്തുക്കളും ചേർന്ന് ഒരുക്കിയ ചിത്രമായ തിരനോട്ടം . രവികുമാർ ആയിരുന്നു ചിത്രത്തിലെ നായകൻ. കുട്ടപ്പൻ എന്ന ഒരു ഹാസ്യകഥാപാത്രമാണ് മോഹൻലാൽ അവതരിപ്പിച്ചത്. അശോക് സംവിധാനം ചെയ്ത ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു പ്രിയദർശൻ.സുരേഷ്കുമാർ ക്ലാപ്പ് ബോയ് ആയും,ശശിന്ദ്രൻ നിർമ്മാതാവ്.
Recommended Video
മോഹൻലാലിനെ വെച്ചായിരുന്നു ചിത്രത്തിൽ ആദ്യ രംഗം ചിത്രികരിച്ചത്. സൈക്കിൾ ഓടിക്കുന്ന രംഗമായിരുന്ന ആദ്യ ഷോട്ട്. 1978.സെപ്റ്റംബർ4 നു രാവിലെ 11.30 നു മോഹൻലാലിന്റെ തിരുവനന്തപുരത്തെ മുടവൻമുഗളിലെ വീടിനു മുൻപിൽവെച്ചായിരുന്നു തിരനോട്ടത്തിന്റെ ആദ്യ രംഗം ചിത്രികരിച്ചത് .ഇതിൽ ലാലിന്റെ വേഷംഒരു മുണ്ട് മാത്രമായിരുന്നു . മലയാള സിനിമ ബ്ലാക്ക് ആന്റ് വൈറ്റില്‍ നിന്നും കളറിലേക്കുള്ള പ്രയാണം ആരംഭിച്ചു കഴിഞ്ഞിരുന്നു ചിത്രം എത്തിയത്. പൂര്‍ത്തിയായതും നിര്‍മ്മാണത്തിലിരിക്കുന്നതുമായ എഴുപതോളം ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളുടെ കാര്യം വലിയ പ്രതിസന്ധിയിലായി. അക്കൂട്ടത്തില്‍ തിരനോട്ടവും ഉള്‍പ്പെട്ടിരുന്നു. എന്നാൽ പിന്നീട്
തിരുവെങ്കിടം മുതലാളിയുടെ സഹായം കൊണ്ട് കൊല്ലത്തെ കൃഷ്ണാ തിയേറ്ററില്‍ ഒരു ഷോ മാത്രം പ്രദര്‍ശിപ്പിച്ച് തിരനോട്ടം പെട്ടിക്കുള്ളിലാവുകയായിരുന്നു.
-
'മൂന്ന് കോടിയുടെ ആഭരണങ്ങളും മുപ്പത് കിലോ ഭാരമുള്ള സാരിയും'; ശകുന്തളയ്ക്ക് വേണ്ടി സാമന്ത അനുഭവിച്ച കഷ്ടപ്പാടുകൾ
-
'എല്ലാ വിശേഷ ദിവസങ്ങളിലും വീട്ടിൽ വഴക്ക് നടക്കുന്നത് അതിന്റെ പേരിലാണ്'; പഴയ ഓർമ്മ പങ്കുവെച്ച് അനുപമ പരമേശ്വരൻ
-
റോബിനില്‍ നിന്നും ഇത് മാത്രം പ്രതീക്ഷിച്ചില്ല; ആരതിയ്ക്ക് വേണ്ടി ബിഗ് ബോസിനെ തള്ളിപ്പറഞ്ഞതാണോന്ന് ആരാധകരും