Don't Miss!
- News
റിപബ്ലിക്ക് ദിന പരേഡിലേക്ക് റിക്ഷാ ജീവനക്കാര്‍ക്കും, പച്ചക്കറി വില്‍പ്പനക്കാര്‍ക്കും ക്ഷണം
- Finance
ഭവന വായ്പ പലിശ നിരക്കുയരുന്നു; കുറഞ്ഞ നിരക്കിൽ ഭവന വായ്പ നൽകുന്നത് ഏത് ബാങ്ക്
- Lifestyle
വെറും വയറ്റില്‍ പഴവും ഉണക്കമുന്തിരിയും കഴിക്കുന്നവര്‍ ഒന്നറിഞ്ഞിരിക്കണം
- Sports
IND vs NZ: ഇന്ത്യ വളരുന്നു, പാകിസ്താന് തളരുന്നു! കാരണം ചൂണ്ടിക്കാട്ടി മുന്‍ പാക് താരം
- Automobiles
താങ്ങാവുന്ന വിലയും 500 കിലോമീറ്ററിലധികം റേഞ്ചുമായി വരാന്‍ പോകുന്ന ഇവികള്‍
- Technology
ചതിക്കപ്പെടരുത്..! 5G സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുക
- Travel
ട്രാവൽ നൗ പേ ലേറ്റർ: പണം മേടിച്ച് യാത്രപോകാം.. പക്ഷേ അവസാനം പണിയാകരുത്! അറിഞ്ഞിരിക്കാം
'ദില്ലി-റോളക്‌സ് അടിയൊക്കെ വീട്ടില്‍ പലതവണ നടത്തി കഴിഞ്ഞു'; പൊതുവേദിയിൽ ഒരുമിച്ചെത്തി സൂര്യയും കാർത്തിയും!
സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിലെ ഏറ്റവും ശക്തരായ താരസഹോദരന്മാരാണ് സൂര്യയും കാർത്തിയും. രണ്ടുപേരും ഇന്ത്യൻ സിനിമയ്ക്ക് മാസും ക്ലാസും നിറഞ്ഞ നിരവധി സിനിമകളും കഥാപാത്രങ്ങളും തന്ന് കഴിഞ്ഞു. അണ്ണന്റേയും തമ്പിയുടേയും പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങളാണ് കൈതിയിലെ ദില്ലിയും വിക്രത്തിലെ റോളക്സും.
ലോകേഷ് കനകരാജിന്റെ സംവിധാനത്തിലെത്തിയ സിനിമകളാണ് കൈതിയും വിക്രവും. കൈതിയിലെ ചില ഭാഗങ്ങളുടെ തുടർച്ചയായിരുന്നു വിക്രത്തിൽ പ്രേക്ഷകർ കണ്ടത്. ലോകേഷ് കനകരാജിന്റെ സിനിമാറ്റിക്ക് യൂണിവേഴ്സിൽ പിറവികൊണ്ട കഥാപാത്രങ്ങളാണ് റോളക്സും ദില്ലിയും.
തന്മാത്രയിലെ കിസ്സിംഗ് സീൻ എടുക്കുന്നതിന് മുമ്പേ ലാലേട്ടൻ എന്നോട് ക്ഷമ പറഞ്ഞു: മീര വാസുദേവ്
അതുകൊണ്ട് തന്നെ രണ്ട് കഥാപാത്രങ്ങൾക്കും വലിയ പ്രേക്ഷക സ്വീകാര്യതയുണ്ട്. വിക്രത്തിന്റെ തുടർച്ചയായി സിനിമ വരുമെന്നും അതിൽ റോളക്സും ദില്ലിയും തമ്മിലുള്ള പ്രകടനങ്ങൾ കാണാൻ സാധിക്കുമെന്നും വിക്രം സിനിമ പ്രമോഷൻ സമയത്ത് വാർത്തകൾ വന്നിരുന്നു. ആ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും.
വിക്രം അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്ററായിരുന്നു. കൈതിയും രണ്ട് വർഷം മുമ്പ് തിയേറ്ററുകളിൽ തരംഗമായിരുന്നു. വിക്രത്തിൽ കമൽഹാസനാണ് ടൈറ്റിൽ റോളിലെത്തിയത്.

കമൽഹാസന് പുറമെ മലയാളത്തിൽ നിന്ന് ഫഹദ് ഫാസിൽ, ചെമ്പൻ വിനോദ് എന്നിവരും സിനിമയുടെ ഭാഗമായിരുന്നു. കൂടാതെ വിജയ് സേതുപതി, നരേൻ തുടങ്ങിയവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തി. വിക്രത്തിൽ സൂര്യ കാമിയോ റോളിലാണ് എത്തിയത്.
ക്ലൈമാക്സിൽ എത്തി അവസാന അഞ്ച് മിനിറ്റിൽ മാത്രമാണ് സൂര്യയുടെ കഥാപാത്രത്തെ പ്രേക്ഷകന് കാണാൻ സാധിക്കുന്നത്. റോളക്സ് എന്ന ഗ്യാങ് ലീഡറായാണ് സൂര്യ വേഷമിട്ടത്.
അഞ്ച് മിനിറ്റ് മാത്രമെ സ്ക്രീനിൽ ഉണ്ടായിരുന്നുള്ളൂവെങ്കിലും ആ അഞ്ച് മിനിറ്റുകൊണ്ട് പ്രേക്ഷക പ്രീതി നേടുന്ന തരത്തിലുള്ള പ്രകടനമാണ് സൂര്യ കാഴ്ചവെച്ചത്.

സൂര്യ പ്രതിഫലമൊന്നും വാങ്ങാതെയാണ് വിക്രത്തിൽ അതിഥി വേഷം ചെയ്തതെന്നും പിന്നീട് റിപ്പോർട്ടുകൾ വന്നിരുന്നു. വിക്രത്തിന് വിജയം ലഭിച്ച ശേഷം തന്റെ സിനിമയിൽ പ്രതിഫലം പോലും വാങ്ങാതെ അഭിനയിച്ച സൂര്യയ്ക്ക് റോളക്സ് വാച്ച് നായകൻ കമൽഹാസൻ സമ്മാനമായി നൽകിയിരുന്നു.
ഇപ്പോഴിതാ കൈതിയുടേയും വിക്രത്തിന്റേയും വിജഡയത്തിന് ശേഷം സഹോദരന്മാരായ സൂര്യയും കാർത്തിയും പൊതുവേദിയിൽ ഒരുമിച്ച് എത്തി തങ്ങളുടെ ആരാധകരുമായി സംവദിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
കാര്‍ത്തിയെ നായകനാക്കി മുത്തയ്യ സംവിധാനം ചെയ്ത വിരുമന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനാണ് ഇരുവരും ഒരുമിച്ചെത്തിയത്. സൂര്യ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

ദില്ലിയേയും റോളക്‌സിനേയും കുറിച്ച് സൂര്യയും കാര്‍ത്തിയും പറഞ്ഞ രസകരമായ കാര്യങ്ങളും വൈറലാവുകയാണ്. സൂര്യയാണ് ആദ്യം സംസാരിച്ചത്. വിരുമൻ സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറഞ്ഞ ശേഷമാണ് വിക്രം സിനിമയെ കുറിച്ചും റോളക്സ് കഥാപാത്രത്തെ കുറിച്ചും ദില്ലിയെ കുറിച്ചും സൂര്യയും കാർത്തിയും സംസാരിച്ചത്.
സിനിമയിലെ എല്ലാവരെക്കുറിച്ചും പറഞ്ഞ് കഴിഞ്ഞയുടന്‍ കാണികള്‍ക്ക് നേരെ കൈത്തണ്ടയുയര്‍ത്തി സൂര്യ കമൽഹാസൻ സമ്മാനിച്ച റോളക്സ് വാച്ച് കാണിച്ചു.
ദില്ലിയെക്കുറിച്ച് പറയണോ എന്നാണ് ശേഷം കാണികളോട് സൂര്യ ചോദിച്ചത്. പ്രേക്ഷകര്‍ കാരണം തനിക്ക് കമല്‍ സാര്‍ തന്ന സമ്മാനമാണ് റോളക്‌സ് വാച്ചെന്ന് സൂര്യ പറഞ്ഞു. 'ഞാന്‍ കാര്‍ത്തിക്ക് മുമ്പ് സിനിമയിലേക്ക് വന്നയാളായിരിക്കാം.'

'പക്ഷെ എന്നേക്കാളധികം സിനിമയേക്കുറിച്ച് ചിന്തിക്കുന്നതും സിനിമയ്ക്കായി പൂര്‍ണമായി അര്‍പ്പിക്കുന്നതും കാര്‍ത്തിയാണ്. അത് ഏത് വേദിയിലും ഞാന്‍ പറയും. എന്നേക്കാള്‍ നല്ല നടന്‍ കാര്‍ത്തിയാണെന്ന് എവിടെയും ഞാന്‍ പറയുമെന്നും' സൂര്യ പറഞ്ഞു.
കാണികളുടെ ആര്‍പ്പുവിളികള്‍ക്കിടെ 'ദില്ലിയെ റോളക്‌സ് എന്ത് ചെയ്യണമെന്ന് പറയൂ' എന്ന് സൂര്യ ചോദിച്ചപ്പോള്‍ 'ഒന്നും ചെയ്യില്ല' എന്നായിരുന്നു കാര്‍ത്തിയുടെ മറുപടി. ദില്ലിയും റോളക്‌സും തമ്മിലുള്ള അടിയൊക്കെ വീട്ടില്‍ വെച്ച് എത്രയോ തവണ നടന്നിരിക്കുന്നുവെന്നും കാര്‍ത്തി പറഞ്ഞു.
കാലം മറുപടി പറയും എന്നാണ് ഇതിന് സൂര്യ നല്‍കിയ മറുപടി. കാണികള്‍ക്ക് മുന്നില്‍ കാര്‍ത്തിയോട് വിക്രത്തിലെ തന്റെ 'യെസ് സാര്‍, ഓക്കെ സാര്‍' എന്ന ഡയലോഗും സൂര്യ പറഞ്ഞു.