ഉടനെ വേർപിരിയുമെന്ന് ഗോസിപ്പ്..., ഫിൻലാന്റിൽ അവധി ആഘോഷിച്ചതിന്റെ വീഡിയോയുമായി സൂര്യയും ജ്യോതികയും!
പ്രണയിച്ച് വിവാഹിതരാകുക എന്നത് ആർക്കും ഒന്ന് ശ്രമിച്ചാൽ സാധിക്കുന്ന കാര്യമാണ്. പക്ഷെ ആ പ്രണയം മരണം വരെ അതേ ഭംഗിയോടെ നിലനിർത്തികൊണ്ടുപോവുക എന്നത് വളരെ ചുരുക്കം ആളുകൾക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. അങ്ങനെ വിവാഹശേഷവും എങ്ങനെ തീവ്രമായി പങ്കാളിയെ പ്രണയിക്കണമെന്ന് തങ്ങളുടെ ദാമ്പത്യ ജീവിതത്തിലൂടെ നമുക്ക് കാണിച്ച് തരികയാണ് തെന്നിന്ത്യയിലെ സ്റ്റാർ കപ്പിളെന്ന് വിശേഷിപ്പിക്കാവുന്ന സൂര്യയും ജ്യോതികയും.
ഇങ്ങനെയൊക്കെ ഇത്രയും വർഷം മടുപ്പ് കൂടാതെ സ്നേഹിക്കാൻ പറ്റുമോയെന്ന് സംശയമാണ് ജ്യോതിക-സൂര്യ ദാമ്പത്യ ജീവിതം കാണുമ്പോൾ പലർക്കും തോന്നാറുള്ളത്. ഒരുമിച്ച് സിനിമകൾ ചെയ്ത് തുടങ്ങിയതോടെയാണ് ഇരുവരും പ്രണയത്തിലായത്. വീട്ടുകാർ ആദ്യം വിവാഹത്തിന് സമ്മതം മൂളാൻ മടിച്ചു. അതോടെ ഇരുവരും കുടുംബാംഗങ്ങളുടെ സമ്മതത്തിനായി കാത്തിരിപ്പ് തുടങ്ങി.

അവസാനം രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെ സ്വപ്നം പോലൊരു വിവാഹം നടന്നു. ഇന്ന് രണ്ട് കുട്ടികളുടെ മാതാപിതാക്കളാണ് ഇരുവരും പക്ഷെ പരസ്പരമുള്ള പ്രണയത്തിന് ഒരു കടുകിട വ്യത്യാസം വന്നിട്ടില്ല.
സൂര്യ-ജ്യോതിക ജോഡിയെ സോഷ്യൽമീഡിയയിൽ നിരന്തരം ഫോളോ ചെയ്യുന്നവർ ഒരിക്കലും വിശ്വസിക്കാൻ സാധ്യതയില്ലാത്ത ഒരു ഗോസിപ്പ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. അത് മറ്റൊന്നുമല്ല ഇരുവരും വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്നതാണ് ആ ഗോസിപ്പ്. 18 കൊല്ലത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും വേര്‍പിരിയുന്നു എന്ന തരത്തിലായിരുന്നു തമിഴ് മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തകള്‍.
തന്‍റെ മക്കളോടൊപ്പം ജ്യോതിക മുംബൈയിലേക്ക് താമസം മാറി എന്ന രീതിയിലാണ് വാര്‍ത്തകള്‍ വന്നത്. ദിയ, ദേവ് എന്നിവരാണ് താര ദമ്പതികളുടെ മക്കള്‍. എന്നാല്‍ അടുത്തിടെ മുംബൈയില്‍ ഇവര്‍ താമസസ്ഥലം വാങ്ങിയെന്നത് നേരാണ്. അതില്‍ നിന്നാണ് താരദമ്പതികൾ വിവാഹമോചനത്തിലേക്ക് എന്ന തരത്തിൽ ചില വാർത്തകൾ പൊട്ടിപുറപ്പെട്ടത്.
നല്ല ദമ്പതികൾ എന്നതിലപരിയായി നല്ല മകളും മകനുമാണ് സൂര്യയും ജ്യോതികയും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനും അവരുടെ കാര്യങ്ങൾ അന്വേഷിക്കാനും ഇരുവരും സമയം കണ്ടെത്താറുണ്ട്. വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന വാർത്തകൾ അടിച്ചിറക്കിയവർക്ക് കുറിക്കുകൊള്ളുന്ന ഒരു മറുപടി സൂര്യയും ജ്യോതികയും നൽകി.

അഭ്യൂഹങ്ങള്‍ എല്ലാം തകര്‍ത്ത് ഒരു അപ്ഡേറ്റാണ് താരദമ്പതികൾ പുറത്തുവിട്ടത്. ജ്യോതികയും സൂര്യയും ഫിൻലൻഡിൽ അവധിക്കാലം ആസ്വദിച്ചതിന്‍റെ വീഡിയോയാണ് ജ്യോതിക സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇതോടെ സൂര്യ-ജ്യോതിക ആരാധകർക്കും ആശ്വാസമായി. ജീവിതം ഒരു മഴവില്ല് പോലെയാണ്. നമുക്ക് അതിന്‍റെ നിറങ്ങൾ കണ്ടെത്താന്‍ ശ്രമിക്കാം... ഞാന്‍ അതിലെ വെള്ള കണ്ടെത്തി എന്നാണ് ജ്യോതിക വീഡിയോയില്‍ കുറിച്ചത്.
സൂര്യയും വീഡിയോ ഷെയർ ചെയ്തിരുന്നു. ജനുവരിയിൽ ഇരുവരും ഫിൻലാന്റിലായിരുന്നുവെന്നാണ് മനസിലാകുന്നത്. വീഡിയോ വൈറലായതോടെ കമന്റുകളും ലൈക്കും ഒഴുകിയെത്തി. നിങ്ങളുടെ ഭർത്താവ് നിങ്ങളുടെ ഉറ്റ സുഹൃത്തും യാത്രാ പങ്കാളിയുമാകുമ്പോൾ ലക്ഷ്യങ്ങൾ എന്നെന്നേക്കുമായി, രണ്ടുപേരും ഒരുപോലെ ക്യൂട്ട്, കണ്ണുതട്ടാതിരിക്കട്ടെ എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.
കാതൽ എന്ന സിനിമയിലാണ് അവസാനമായി ജ്യോതിക അഭിനയിച്ചത്. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ചിത്രത്തിലെ ഓമന എന്ന ജ്യോതികയുടെ വേഷം ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. കംഗുവയാണ് സൂര്യ ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രം. ഒരു പിരിയോഡീക് ആക്ഷന്‍ ചിത്രമാണ് കംഗുവ എന്നാണ് വിവരം.


Click it and Unblock the Notifications