ഭർത്താവിനെ തട്ടിയെടുക്കില്ല, എന്തൊരു മോശം പ്രവണത! സൂര്യ എന്റെ ടെെപ് അല്ലെന്ന് തൃഷയും; ആരാധക പോര്

വിജയ്നെ ആഘോഷിക്കുകയും തൃഷയെ അധിക്ഷേപിക്കുകയും ചെയ്യുന്ന വിരോധാഭാസം കണ്ട് മനം മടുത്തിരിക്കുകയാണ് പലരും. ഭാര്യയെയും രണ്ട് മക്കളെയും വേണ്ടെന്ന് വെച്ച് മറ്റൊരു സ്ത്രീക്കൊപ്പം ബന്ധം വെച്ച വിജയ്ക്ക് എല്ലാ പിന്തുണയും നൽകുന്നവർ ഈ സ്ത്രീയെ മാത്രം കുറ്റപ്പെടുത്തുന്നു. തൃഷയ്ക്ക് കേൾക്കേണ്ടി വരുന്ന വിമർശനങ്ങളെ പലരും വിലയിരുത്തുന്നത് ഇങ്ങനെയാണ്. കുടുംബം തകർത്തവൾ, സം​ഗീതയുടെ ജീവിതം തകർത്തു എന്നിങ്ങനെയുള്ള മോശം കമന്റുകൾ തൃഷയ്ക്ക് നേരിടേണ്ടി വരുന്നു.

എന്നാൽ ഭാര്യയോട് വിജയ് ചെയ്തതിലെ അനീതി ചൂണ്ടിക്കാണിക്കാൻ ആരുമില്ല. ബന്ധം രഹസ്യമാക്കി വെച്ചുകൂടേയെന്നാണ് ചിലർ വിജയ്ക്ക് നൽകുന്ന ഉപദേശം. എത്ര ബാലിശവും സ്ത്രീ വിരുദ്ധവുമാണ് ഇത്തരക്കാരുടെ അഭിപ്രായങ്ങളെന്ന് വിമർശനം വരുന്നുണ്ട്. തൃഷ ഇപ്പോൾ എന്ത് പോസ്റ്റ് ചെയ്താലും ‍സോഷ്യൽ മീഡിയയിൽ ഇതേക്കുറിച്ച് കഥ മെനയുന്നവരുണ്ട്. സൂര്യയുടെയും ജ്യോതികയുടെയും ആരാധകരാണ് ഇപ്പോൾ ആ കൂട്ടത്തിലേക്ക് വന്നിരിക്കുന്നത്.

Suriya  Jyotika  Trisha Krishnan

സൂര്യയുടെ പുതിയ ചിത്രം കറുപ്പിൽ തൃഷയാണ് നായിക. ഇവരുടെ ഓൺസ്ക്രീൻ കെമിസ്ട്രിയെ പ്രശംസിച്ച് കൊണ്ട് ഒരു പോസ്റ്റ് വന്നു. ഈ പോസ്റ്റ് റീ പോസ്റ്റ് ചെയ്ത് തൃഷ സോ ക്യൂട്ട് എന്ന് ക്യാപ്ഷനും നൽകി. തൃഷയുടെ ക്യാപ്ഷൻ കണ്ട് ഭയന്ന ജ്യോതിക സൂര്യയെ തൃഷയിൽ നിന്നും മാറ്റി നിർത്താൻ ശ്രമിക്കുന്നെന്ന് തോന്നിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. നിരവധി കമന്റുകളും ഇതിന് വന്നു.

ജ്യോതിക ഒരിക്കലും അക്കാര്യത്തിൽ ഭയക്കില്ല. കാരണം സൂര്യക്ക് തന്നോട് അത്രയധികം സ്നേഹമുണ്ടെന്ന് ജ്യോതികയ്ക്ക് അറിയാം, സൂര്യ നടിമാരുടെ പ്രലോഭനങ്ങളിൽ വീഴുന്ന ആളല്ല എന്നിങ്ങനെ നിരവധി കമന്റുകളുണ്ട്. ഈ പോസ്റ്റും കമന്റുകളും ഒരുപോലെ തെറ്റാണെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. മറ്റൊരാളുടെ ഭർത്താവിനെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ആളായാണ് തൃഷയെ സൂര്യ-ജ്യോതിക ആരാധകരിൽ ഒരു കൂട്ടം ചിത്രീകരിക്കുന്നത്.

തൃഷ ആരാധകർ ഈ വ്യാഖ്യാനത്തെ തള്ളിക്കളയുന്നു. വിജയ് ഒരുപക്ഷെ തൃഷയുടെ ജീവിത പങ്കാളിയായിരിക്കാം. പക്ഷെ അതിനർത്ഥം മറ്റുള്ളവരുടെ ഭർത്താവിനെ മോഹിക്കുന്നയാളാണ് തൃഷ എന്നല്ല, എന്താണിവർക്കിടയിൽ നടന്നതെന്ന് അറിയില്ല എന്നിങ്ങനെ തൃഷ ആരാധകർ വാദിക്കുന്നു. സൂര്യയുടെ ആരാധകരുടെ ആത്മവിശ്വാസം തല്ലിക്കെടുത്താൻ പറ്റിയ ഒരായുധം തൃഷ ഫാൻസിന്റെ കയ്യിലുണ്ട്.

തൃഷ വർഷങ്ങൾക്ക് മുമ്പ് നൽകിയ ഒരു അഭിമുഖമാണിത്. റാപിഡ് ഫയർ റൗണ്ടിൽ തൃഷയോട് ഒരു ചോദ്യം ചോദിച്ചു. ഹോട് ആണ് പക്ഷെ എന്റെ ടെെപ് അല്ല എന്ന് തോന്നിയ നായക നടൻ ആരാണെന്നായിരുന്നു ചോദ്യം. തൃഷ നൽകിയ മറുപടി സൂര്യ എന്നാണ്. ​ഗൗതം കാർത്തിക് ആണ് തൃഷ അന്ന് ​ഹോട് ആണെന്ന് വിശേഷിപ്പിച്ച യുവ നടൻ.

Read more about: suriya jyotika trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X