മക്കൾ ആരുടെ മുന്നിലും തലകുനിക്കാതിരിക്കാനെടുത്ത തീരുമാനം; ജ്യോതികക്കൊപ്പം നിന്നതിന് സൂര്യ കേട്ടത്
വിജയുടെ വിവാഹേതര ബന്ധം തമിഴകത്ത് വലിയ ചർച്ചയായാണ്. ആരാധകർ ഈ ബന്ധത്തെ ആഘോഷിക്കുന്നത് പലരിലും ആശങ്കയുണ്ടാക്കുന്നു. പ്രത്യേകിച്ചും വിജയുടെ ഭാര്യ താൻ നേരിട്ട അനീതികൾ എണ്ണിപ്പറഞ്ഞ് വിവാഹമോചന ഹർജി നൽകിയ ശേഷം എങ്ങനെയാണ് സംഗീതയെ അവഗണിച്ച് വിജയ്-തൃഷ ബന്ധത്തെ പ്രശംസിക്കാൻ കഴിയുന്നെന്ന ചോദ്യങ്ങൾ ശക്തമാണ്. വിജയ് ആയത് കൊണ്ട് മാത്രമാണ് ആരാധകർ കണ്ണടയ്ക്കുന്നതെന്ന വിമർശനവുമുണ്ട്.
മക്കൾ രണ്ട് പേരും വിജയിൽ നിന്ന് അകലം പാലിക്കുന്നു. മകൻ ജേസൺ സഞ്ജയ് വിജയ്നോട് സംസാരിക്കാറ് പോലുമില്ലെന്നാണ് വിവരം.
നല്ല രീതിയിൽ കുടുംബ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന അജിത്ത്, സൂര്യ തുടങ്ങിയ താരങ്ങളോട് പല വിജയ് ആരാധകർക്കും പുച്ഛമാണ് എന്നതാണ് കൗതുകകരം. കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് സൂര്യ ചെന്നെെയിൽ നിന്നും മുംബെെയിലേക്ക് താമസം മാറിയത്. ഭാര്യ ജ്യോതികയുടെ ആഗ്രഹപ്രകാരമായിരുന്നു ഇത്. ജ്യോതികയുടെ സ്വദേശമാണ് മുംബെെ. തമിഴ്നാടിനെ മറന്ന് സൂര്യ മുംബെെക്ക് പോയത് തെറ്റാണെന്നും സിനിമകൾ ജനസ്വീകാര്യത നേടാത്തത് ഇതുകാെണ്ടാണെന്നും കുറ്റപ്പെടുത്തൽ വരാറുണ്ട്.

എന്നാൽ കുടുംബ ജീവിതത്തിന് മറ്റെന്തിനേക്കാളും പ്രാധാന്യം നൽകുന്നവരാണ് സൂര്യയും ജ്യോതികയും. താൻ ഷൂട്ടിംഗിന് പോകുമ്പോൾ മക്കളുടെ കാര്യങ്ങൾ നോക്കുന്നത് സൂര്യയാണെന്ന് ജ്യോതിക ഒരിക്കൽ പറഞ്ഞിരുന്നു. സൂര്യയുടെ വീട്ടുകാരുമായി വലിയ അടുപ്പമുണ്ട്. കാരണം ഞാനവർക്കൊപ്പമാണ് കൂടുതൽ സമയം ചെലവഴിച്ചത്. വീട്ടിൽ അവർക്കൊപ്പമായിരുന്നു ഞാൻ. കുഞ്ഞുണ്ടായപ്പോൾ അമ്മായിയമ്മയുടെയും സൂര്യയുടെ സഹോദരിയുടെയും കരുതലും ഉപദേശങ്ങളുമെല്ലാം വളരെ വലുതായിരുന്നെന്ന് ജ്യോതിക പറഞ്ഞിട്ടുണ്ട്.
മക്കൾ തങ്ങളുടെ സിനിമകൾ കണ്ട് ആരുടെ മുന്നിലും തല കുനിക്കരുത്. അതിനാൽ സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധാലുക്കളാണെന്നും ജ്യോതിക പറഞ്ഞിട്ടുണ്ട്. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് സൂര്യയും ജ്യോതികയും വിവാഹിതരായത്. കല്യാണം കഴിഞ്ഞയുടനെ ഞങ്ങൾക്ക് കുട്ടികൾ വേണമായിരുന്നു. ആദ്യ വിവാഹ വാർഷികത്തിന് മുമ്പേ ദിയ പിറന്നു അത് ഞങ്ങളുടെ പ്ലാനായിരുന്നു.
അതുകൊണ്ടാണ് ഗ്യാപ്പ് വന്നത്. ഇളയ മകന് നാലഞ്ച് വയസുള്ളപ്പോൾ മുപ്പത്തിയാറ് വയതിനിലേ എന്ന സിനിമ ചെയ്തു പിന്നീട് ഒരു വർഷത്തിന് ശേഷമാണ് അടുത്ത സിനിമ ചെയ്തത്. കുട്ടികളുടെ കാര്യവും സിനിമയുമെല്ലാം ബാലൻസ് ചെയ്ത് കൊണ്ട് പോയി. മക്കൾ വളർന്നതിനാൽ ഇപ്പോൾ കുറേക്കൂടെ ഫ്ലെക്സിബിൾ ആയി ജോലി ചെയ്യാൻ പറ്റുന്നുണ്ടെന്നും ജ്യോതിക ഒരിക്കൽ പറയുകയുണ്ടായി.


Click it and Unblock the Notifications

