വിജയ്ക്ക് പിശുക്ക്, തൃഷയ്ക്ക് മാത്രമേ ​ഗുണമുള്ളൂ, സൂര്യയെ പോലെ സഹായിക്കില്ല, അജിത്ത് ചെയ്യുന്നത്: നന്ദകുമാർ

കഴിഞ്ഞ ദിവസമായിരുന്നു സൂര്യയുടെ നേതൃത്വത്തിലുള്ള അ​ഗരം ഫൗണ്ടേഷന്റെ 15ാം വാർഷികം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വി​ദ്യാർത്ഥികളുടെ പഠനത്തിന് വേണ്ടിയാണ് അ​ഗരം ഫൗണ്ടേഷൻ തുടങ്ങിയത്. നിരവധി പേരാണ് ഡോക്ടർമാരും എഞ്ചിനീയർമാരുമായി സൂര്യയുടെ സഹായത്തിൽ പഠിച്ചിറങ്ങിയത്. വാർഷികാഘോഷ ച‌ടങ്ങിൽ സൂര്യ വെെകാരികമായി സംസാരിച്ചിരുന്നു. സൂര്യയുടെ നല്ല മനസിനെ നിരവധി പേർ പ്രശംസിച്ചു. സൂര്യയെക്കുറിച്ച് സംവിധായകൻ നന്ദവനം നന്ദകുമാർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്ര​ദ്ധ നേടുന്നത്.

സൂര്യ വേദിയിൽ ഇരുന്ന് കരഞ്ഞു. ജ്യോതികയും കരഞ്ഞു. ആനന്ദക്കണ്ണീർ ആയിരുന്നു. അവർ ജീവിതം നൽകിയവർ പ്രശംസിച്ചപ്പോഴുള്ള സന്തോഷമാണത്. അത് അഭിനയിച്ചതല്ല. എന്നാൽ ആ പ്രോ​ഗ്രാം കണ്ട വിജയ്ക്കും മറ്റ് നടിമാർക്കും അസൂയയായി. ഒരുപക്ഷെ സൂര്യ ഡിഎംകെയെ സപ്പോർട്ട് ചെയ്യുമോ, തനിക്ക് വോട്ട് ലഭിക്കില്ലേ എന്ന് ചിന്തിച്ചു. നാല് പെ​ഗ് കഴിച്ച് കരഞ്ഞിട്ടുണ്ടാകും. അടുത്ത് നിന്ന് കണ്ടത് പോലെയാണല്ലോ സംസാരിക്കുന്നതെന്ന് നിങ്ങൾക്ക് തോന്നും. അടുത്തുണ്ടായിരുന്നെങ്കിലും ഇതാണ് സംഭവിക്കുകയെന്ന് നന്ദവനം നന്ദകുമാർ പറയുന്നു.

Suriya  Ajith  Vijay

സൂര്യ സഹായിക്കുന്നത് പോലെ തമിഴകത്ത് ഒരു നടനും മറ്റുള്ളവരെ സഹായിക്കുന്നില്ലെന്നും നന്ദവനം നന്ദകുമാർ പറയുന്നുണ്ട്. സൂര്യയെക്കുറിച്ച് പൊതുവേദിയിൽ ആളുകൾ പറഞ്ഞത് പോലെ ഈ നടൻമാർ എന്നെ സഹായിച്ചെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ. വാട്സ്ആപ്പ് സ്റ്റാറ്റസുകളിൽ എന്റെ തലെെവൻ അത് ചെയ്തു, ഇത് ചെയ്തു എന്നൊക്കെ വിജയ്, അജിത്ത് ആരാധകർ പറയും. എന്നാൽ നിങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. പക്ഷെ അതവർക്ക് മനസിലാകില്ല. നമ്മൾ പറഞ്ഞാൽ നമുക്ക് വട്ടാണെന്ന് പറയും. സിനിമ ചെയ്യാൻ വേണ്ടി അജിത്തിനൊപ്പം ട്രാവൽ ചെയ്തയാളാണ് ഞാൻ. അതിനാൽ എനിക്കറിയാം. അജിത്ത് തനിക്ക് ചുറ്റുമുള്ള സർക്കിളിലുള്ളവരുടെ കാര്യങ്ങൾ നന്നായി ശ്രദ്ധിക്കും.

കൂട്ടത്തിലുള്ള ഒരാൾ തെറ്റ് ചെയ്തപ്പോൾ അവനെ അടിച്ച് പുറത്താക്കി. എന്നാൽ ഇതേ ആളുടെ സഹോദരിയുടെ കല്യാണം നടത്തിക്കാെടുത്തു. തന്റെ സർക്കിളിലുള്ളവരുടെ ബന്ധുക്കളെ അജിത്ത് സഹായിക്കുമ്പോൾ അത് നാട്ടിൽ തലെെവൻ ജനങ്ങൾക്ക് സഹായം ചെയ്തു എന്ന രീതിയിൽ പ്രചരിക്കും. എന്നാൽ വിജയ് രജിനികാന്തിനെ പോലെ പിശുക്കനാണെന്നും നന്ദു പറയുന്നു.

സിനിമാതാരങ്ങൾ മറ്റുള്ളവരെ സഹായിക്കണം എന്ന് നിർബന്ധമില്ല. എന്നാൽ ഇത്രയും കോടി രൂപ സമ്പാദിക്കുന്നവരാണെന്നും നന്ദവനം നന്ദകുമാർ പറയുന്നു.
സൂര്യയെയും കാർത്തിയെയും നല്ല മൂല്യങ്ങളോടെയാണ് പിതാവ് ശിവകുമാർ വളർത്തിയത്. വിജയ് രാഷ്ട്രീയത്തിൽ വിജയിച്ചാൽ തൃഷയ്ക്ക് മാത്രമേ ​ഗുണമുള്ളൂയെന്നും നന്ദകുമാർ പറയുന്നു.

വിജയ് രാഷ്ട്രീയത്തിൽ വന്ന് മുഖ്യമന്ത്രിയായാൽ തൃഷ മാത്രമേ സന്തോഷിക്കൂ. വിജയ് ആരാധകർ പോലും സന്തോഷിക്കില്ല. കാരണം അവർ കടം വാങ്ങിയും മറ്റും ചെലവ് ചെയ്താണ് അവർ സ്ഥാനത്തേക്ക് വരിക. രാഷ്ട്രീയം ചെറിയ കാര്യമല്ല. വിജയ് ഇലക്ഷനിൽ തോറ്റാൽ തലെെവയ്ക്ക് ശേഷം വന്ന സിനിമകളിലൂട സമ്പാദിച്ച പണമെല്ലാം പോയെന്നാണ് അർത്ഥം. ജയിച്ചാൽ ആ മുടക്കിയ പണം എങ്ങനെ തിരിച്ചെടുക്കാമെന്ന് നോക്കും. അത് തന്നെയേ അണികൾ നോക്കൂയെന്നും നന്ദകുമാർ പറഞ്ഞു.

More from Filmibeat

Read more about: suriya vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X