കൂടെ സൂര്യ ആയത് കൊണ്ട് ടെൻഷനടിക്കേണ്ടി വന്നില്ല, വലിയ ഭാഗ്യത്തെ കുറിച്ച് അപർണ ബാലമുരളി
ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അപർണ ബാലമുരളി. 2016ൽ പുറത്തു വന്ന മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് അപർണ വെള്ളിത്തിരയിൽ എത്തിയത്. ആദ്യ ചിത്രത്തിൽ തന്നെ താരം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നെ മികച്ച ഒരു പിടി ചിത്രങ്ങളുടെ ഭാഗമാകാൻ അപർണക്ക് കഴിഞ്ഞു. മലയാളത്തിൽ മാത്രമല്ല തമിഴിലു മികച്ച ചിത്രങ്ങളാണ് താരത്തെ തേടി എത്തിയത്.
ഇപ്പോഴിത സിനിമയിലൂടെ തനിയ്ക്ക് ലഭിച്ച ഭാഗ്യത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് അപർണ. മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ തന്റെ സിനിമയിലെ നായകന്മാരെ കുറിച്ചും അപർണ പറയുന്നുണ്ട്.

സൂരരൈ പോട്ര് എന്ന ചിത്രത്തിൽ സൂര്യയുടെ ഭാര്യ കഥാപാത്രമാണ് എനിക്ക് . എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി.ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കി കൊണ്ടുള്ള ചിത്രമാണ്. സിനിമയിൽ ഒരു മുഴുനീളൻ കഥാപാത്രമാണ് തന്റേത്. ഞാൻ ഇതുവരെ ചെയ്ത കഥാപാത്രത്തിൽ നിന്ന് വ്യത്യസ്തമാണിത്. വളരെ പക്വതയുള്ള കഥാപാത്രമാണ് ഈ ചിത്രത്തിലേത്.
Recommended Video

ചെയ്ത് ചിത്രങ്ങളിലെ നായകന്മാരോടെല്ലാം വളരെ കംഫർട്ടബിളായാണ് ജോലി ചെയ്തത്. അതിൽ ആസിഫ് ഇക്ക എന്റെ കുടുംബാംഗം തന്നെയാണ്. . എന്റെ അച്ഛനുമമ്മയുമായെല്ലാം വളരെ അടുപ്പമുണ്ട്.സൺഡേ ഹോളിഡേ, ബിടെക്, തൃശ്ശിവപേരൂർ ക്ലിപ്തം എന്നിങ്ങനെ മൂന്ന് ചിത്രങ്ങളിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചു. അഭിനയിക്കാൻ പോകുമ്പോൾ തന്നെ ഒരു ഫാമിലി മൂഡായിരുന്നു. അതുപോലെ തന്നെ തന്റെ ആദ്യ നായകനാണ് ഫഹദിക്ക. വളരെ കൂളായ ആളാണ്. മഹേഷിന്റെ പ്രതികാരത്തിന്റെ സെറ്റ് തന്നെ വളരെ സന്തോഷം നിറഞ്ഞ സെറ്റായിരുന്നു. പുള്ളിയോടൊപ്പമുള്ള അഭിനയവും അത് പോലെ തന്നെയാണ്- അപർണ പറഞ്ഞു.

താനുമായി ഒട്ടും സാമ്യമില്ലാത്തതും എന്നാൽ തനിയ്ക്ക് ഏറ്റവും കൂടുതൽ അഭിനന്ദം കിട്ടിയ കഥാപാത്രത്തെ കുറിച്ചു അനുപമ പറഞ്ഞു. മഹേഷിന്റെ പ്രതികാരത്തിലെ ജിംസിയും സൺഡേ ഹോളിഡേയിലെ അനുവും ഞാനുമായി റിലേറ്റ് ചെയ്യാനാവുന്ന കഥാപാത്രങ്ങളാണ്. അതുപോലെ തന്നെ കാമുകിയിലെ അച്ചാമ്മ എന്റെ അതേ പ്രായത്തിലുളള കഥാപാത്രമായിരുന്നു. അതുകൊണ്ട് തന്നെ ഓവർ ആയി അഭിനയിക്കേണ്ടി വന്നിട്ടില്ല. എന്നാൽ ഞാനുമായി ഒട്ടും സാമ്യമില്ലാത്തതും എന്നാൽ എനിക്കേറെ അഭിനന്ദനം കിട്ടിയ കഥാപാത്രമായിരുന്നു സർവോപരി പാലക്കാരനിലെ അനുപമ എന്ന കഥാപാത്രം. . ഭയങ്കര ബോൾഡായ കഥാപാത്രമായിരുന്നു അത്. ഇന്നും ഒരുപാട് പേർ ആ കഥാപാത്രത്തെ കുറിച്ച് പറയാറുണ്ട്.


Click it and Unblock the Notifications