ചാനലുകൾക്ക് ഒത്ത എതിരാളി: സൂര്യയുടെ റെട്രോ മലയാളം ഡബ്ബിനെ ട്രോളി സോഷ്യൽ മീഡിയ

റെട്രോ എന്ന സൂര്യ നായകനായ റൊമാന്റിക് ആക്ഷൻ ഫിലിം തീയറ്ററുകളിൽ എത്തിയത് വലിയ പ്രതീക്ഷയോടെയാണ്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം കങ്കുവയുടെ വലിയ പരാജയത്തിന് ശേഷം സൂര്യക്ക് ഒരു ഗംഭീര തിരിച്ചുവരവ് സമ്മാനിക്കുമെന്നാണ് നടന്റെ ആരാധകരും, തമിഴ് സിനിമ പ്രേമികളും ഒരുപോലെ വിശ്വസിച്ചത്. എന്നാൽ തീയറ്ററിലെത്തിയപ്പോൾ റെട്രോ നേടിയത് ഒരു ശരാശരി ചിത്രമെന്ന അഭിപ്രായം മാത്രമാണ്. എന്നാൽ, സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമാവാൻ റെട്രോയ്ക്ക് സാധിച്ചു.

പക്ഷെ, അടുത്തിടെ നെറ്റ്ഫ്ലിക്സിൽ റിലീസായ കാർത്തിക് സുബ്ബരാജ് ചിത്രത്തിന് കനത്ത ട്രോളുകളുമായി എത്തിയിരിക്കുകയാണ് മലയാളി പ്രേക്ഷകർ. ചിത്രത്തിന്റെ മലയാളം ഡബ്ബും, കനിമാ എന്ന ഹിറ്റ് പാട്ടിന്റെ വരികളുമാണ് സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് തമാശയായിരിക്കുന്നത്. റെട്രോ മലയാളം ഡബ്ബ് അന്യഭാഷാ ചിത്രങ്ങൾ സംപ്രേക്ഷണം ചെയ്യുന്ന കൈരളി അടക്കമുള്ള ചാനലുകൾക്ക് കനത്ത വെല്ലുവിളിയാണെന്നാണ് റെഡിറ്റ് സമൂഹത്തിന്റെ കണ്ടെത്തൽ.

റെട്രോ മലയാളം ഡബ്ബിനും, കനിമാ പാട്ടിനും ട്രോൾ മഴ

Suriya and Pooja Hegde in Retro
Photo Credit: Netflix

തീയറ്റർ റിലീസിന് ഒരു മാസത്തിന് ശേഷം നെറ്റ്ഫ്ലിക്സിൽ ഒ.ടി.ടി. റിലീസായി എത്തിയ റെട്രോയ്ക്ക് ട്രോള് മഴയുമായി എത്തിയിരിക്കുകയാണ് മലയാളി പ്രേക്ഷകർ. കാർത്തിക് സുബ്ബരാജ് ചിത്രത്തിന്റെ മലയാളം ഡബ്ബ് കാണേണ്ടി വന്ന സിനിമ പ്രേമികൾ തീർത്തും നിരാശയിലാണ്. അടുത്തകാലത്ത് ഒ.ടി.ടി.യിൽ ഇറങ്ങിയ ഏറ്റവും മോശം ഡബ്ബിങ് പടങ്ങളിൽ ഒന്ന് എന്ന വിശേഷണമാണ് സൂര്യയുടെ റൊമാന്റിക് ആക്ഷൻ ചിത്രം നേടിയത്. പ്രത്യേകിച്ച്, വലിയ ഹിറ്റ് ആയ കനിമാ പാട്ടിന്റെ മലയാളം വേർഷൻ സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് കുറച്ചു കാലം ട്രോളിങ്ങിനുള്ള വിഷയമായി മാറിക്കഴിഞ്ഞു.

"റെട്രോ എല്ലാരും മലയാളത്തിൽ കാണൂ," നെറ്റ്ഫ്ലിക്സ് ഇറക്കിയ സൂര്യ ചിത്രത്തിന്റെ മലയാളം വേർഷൻ കണ്ട് അമ്പരന്ന ഒരു പ്രേക്ഷകൻ ചിരിയോടെ എഴുതി. "ഇതിലും ഭേദം കൈരളി തന്നെ," നിരാശയോടെ മറ്റൊരു സിനിമാപ്രേമി കുറിച്ചു. എന്തായാലും, റെട്രോയ്ക്ക് മലയാളത്തിൽ ഡയലോഗുകളും, കനിമാ പാട്ടും എഴുതിയവർ ആരെന്നുള്ള അന്വേഷണത്തിലാണ് റെഡിറ്റ് സമൂഹം. ഒപ്പം തന്നെ നെറ്റ്ഫ്ലിക്സ് ടീമിന് കടുത്ത വിമർശനവും സോഷ്യൽ മീഡിയയിൽ നേരിടേണ്ടി വരുന്നുണ്ട്. എന്നാൽ, സംവിധായകൻ കാർത്തിക് സുബ്ബരാജ് ഇത് വരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

സൂര്യ പ്രേക്ഷകർ നിരാശയിൽ

Suriya in Retro
Photo Credit: Netflix

തമിഴ് സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി അറിയപ്പെടുന്ന സൂര്യക്ക് പക്ഷെ എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന ഒരു പ്രൊജക്റ്റ് കിട്ടിയിട്ട് കുറെ വർഷങ്ങളായി. അവസാനമായി എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിച്ച സൂര്യ ചിത്രം, സുധ കൊങ്കര സംവിധാനം ചെയ്ത സൂററൈ പോട്ട്റ് ആയിരുന്നു. എന്നാൽ കോവിഡ് കൊടുമ്പിരികൊണ്ടു നിന്നിരുന്ന സമയത്ത്, തീയറ്റർ റിലീസ് വേണ്ടെന്ന് വച്ച്, ഒ.ടി.ടി.യിലാണ് ചിത്രം റിലീസ് ചെയ്തത്. ഇതിന് ശേഷം ഏറ്റവും കൂടുതൽ പ്രതീക്ഷകളുമായി തീയറ്ററിലെത്തിയ കങ്കുവാ തകർന്നടിയുകയും ചെയ്തു.

സൂര്യ പാരിവെൽ കണ്ണൻ എന്ന കഥാപാത്രമായി എത്തിയ റെട്രോയിൽ, നായികയായി വേഷമിട്ടത് പ്രശസ്ത നടി പൂജ ഹെഗ്‌ഡെയാണ്. ജോജു ജോർജ്, ജയറാം, നാസ്സർ, പ്രകാശ് രാജ്, കരുണാകരൻ, സ്വാസിക തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന് തിരക്കഥയൊരുക്കിയത് സംവിധായകൻ കാർത്തിക് സുബ്ബരാജ് തന്നെയാണ്. സന്തോഷ് നാരായണനാണ് റെട്രോയുടെ ഗാനങ്ങളും, പശ്ചാത്തല സംഗീതവും ചിട്ടപ്പെടുത്തിയത്. സൂര്യയും, ജ്യോതികയും, രാജശേഖർ പാണ്ഡ്യനും, കാർത്തികേയൻ സന്താനവും ചേർന്നാണ് ചിത്രം നിർമിച്ചത്.

More from Filmibeat

Read more about: suriya karthik subbaraj netflix
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X