'എല്ലാം ഉപേക്ഷിച്ചാണ് അവൾ എന്റെ വീട്ടിൽ നിന്നത്; താമസം മാറിയതിന് കാരണം; എന്തിന് അവളുടെ ജീവിത രീതി മാറ്റണം?'

ആരാധകരുടെ മാതൃകാ ദമ്പതികളാണ് സൂര്യയും ജ്യോതികയും. ഇത്രയധികം ആഘോഷിക്കപ്പെട്ട താര ദമ്പതികൾ തെന്നിന്ത്യയിൽ വിരളമാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് ഇരുവരും ചെന്നെയിൽ നിന്നും മുംബെെയിലേക്ക് താമസം മാറിയത്. ഇതേക്കുറിച്ച് പല അഭ്യൂ​ഹങ്ങളും വന്നു. ജ്യോതികയും സൂര്യയുടെ വീട്ടുകാരും തമ്മിൽ അസ്വാരസ്യമുണ്ടെന്നായിരുന്നു ​ഗോസിപ്പുകൾ. ഇപ്പോഴിതാ ഇതേക്കുറിച്ച് ആദ്യമായി സംസാരിക്കുകയാണ് സൂര്യ. ജ്യോതികയുടെ ജീവിത രീതികൾ തനിക്ക് വേണ്ടി മാറ്റേണ്ടതില്ലെന്ന് മനസിലാക്കിയാണ് ജ്യോതിക ജനിച്ച് വളർന്ന മുംബെെയിലേക്ക് താമസം മാറിയതെന്ന് സൂര്യ വ്യക്തമാക്കി.

18-19 വയസിൽ അവൾ ചെന്നെെയിലേക്ക് ഷിഫ്റ്റ് ചെയ്തതാണ്. 27 വർഷം ചെന്നെെയിൽ ചെലവഴിച്ചു. എനിക്കും എന്റെ കുടുംബത്തിനുമൊപ്പം നിന്നു. കരിയർ വിട്ടു. ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം വിട്ടു. ബാന്ദ്രയിലെ അവളുടെ ലൈഫ് സ്റ്റെെലും. കൊവിഡിന് ശേഷം ഒന്നിലേറെ കാര്യങ്ങൾ സംഭവിച്ചു.

Suriya  Jyothika

2ഡി പിക്ചേർസ് എന്ന പ്രൊഡക്ഷൻ ഹൗസ് തുടങ്ങിയത് സ്ത്രീ കേന്ദ്രീകൃത സിനിമകൾക്കായും കുട്ടികൾക്കായുള്ള സിനിമകൾക്കായുമാണ്. എന്നാൽ ജ്യോതികയ്ക്ക് കരിയറിൽ ഒരേ പോലെയുള്ള സിനിമ വരാൻ തുടങ്ങി. എന്നാൽ മുംബൈയിൽ നല്ല സിനിമകൾ ചെയ്തു. അച്ഛനമ്മമാരോടൊപ്പം വീണ്ടും സമയം ചെലവഴിക്കുന്നതിലും അവൾ സന്തോഷവതിയാണ്. ഒരു പുരുഷന് എന്തൊക്കെ വേണോ അതൊക്കെ സ്ത്രീക്കും വേണം. വൈകിയാണ് എനിക്കത് മനസിലായത്.

അവൾ‌ക്ക് വെക്കേഷൻ ആവശ്യമാണ്. സുഹൃത്തുക്കൾ വേണം, സാമ്പത്തിക സ്വാതന്ത്ര്യവും ബഹുമാനവും വേണം. ജിമ്മിലെ സമയവും ഫിറ്റ്നെസും വേണം. നമ്മൾ ആ​ഗ്രഹിക്കുന്നതെല്ലാം സ്ത്രീകളും ആ​ഗ്രഹിക്കുന്നുണ്ട്. എന്തിന് അച്ഛനമ്മമാർക്കൊപ്പമുള്ള അവളുടെ സമയവും ലൈഫ് സ്റ്റെെലും അവളിൽ നിന്ന് എടുത്ത് കളയണം. എപ്പോഴും എന്നെക്കുറിച്ച് എന്തിന് ചിന്തിക്കണം. ജ്യോതികയ്ക്ക് മുംബെെയിൽ നടിയെന്ന നിലയിലുള്ള വളർച്ചയിൽ സന്തോഷമുണ്ട്. അവൾക്ക് ഒരുപാട് നല്ല സിനിമകൾ വരട്ടെയെന്ന് ആ​ഗ്രഹിക്കുന്നെന്നും സൂര്യ വ്യക്തമാക്കി.

Suriya  Jyothika

ഇതിനൊപ്പം മക്കളുടെ പഠനത്തിന് വേണ്ടിയും കൂടിയാണ് ചെന്നെെയിൽ നിന്നും മുംബൈയിലേക്ക് മാറിയതെന്നും സൂര്യ തുറന്ന് പറഞ്ഞു. കുടുംബ ജീവിതത്തിന് വേണ്ടി സമയം കണ്ടെത്താനാകുന്നില്ലെന്ന് ഇപ്പോഴും തോന്നാറുണ്ടെന്ന് സൂര്യ പറയുന്നു. ഞാൻ ചെയ്യുന്നത് പോരെന്നാണ് കരുതുന്നത്. എന്നെ സംബന്ധിച്ച് മുൻ​ഗണന കുടുംബത്തിനാണ്. അങ്ങനെ പറയുന്നുണ്ടെങ്കിലും ആത്മാർത്ഥമായി എനിക്കത് ബാലൻസ് ചെയ്യാൻ പറ്റുന്നുണ്ടെന്ന് തോന്നുന്നില്ല.

ഭാര്യക്കും മക്കൾക്കുമൊപ്പമുള്ള ഒരുപാട് വർഷങ്ങൾ ഞാൻ മിസ് ചെയ്തിട്ടുണ്ട്. ഒരുപാട് മനോഹരമായ നിമിഷങ്ങൾ നഷ്ടമായി. ഓരോ വർഷവും മെച്ചപ്പെടാനാണ് ശ്രമിക്കുന്നത്. ഓരോ അഞ്ച് വർഷം കൂടുന്തോറും വ്യക്തിയെന്ന നിലയിൽ നമ്മൾ മാറും. ചുറ്റുമുള്ള ജീവിതം മാറും. പക്ഷെ എനിക്കത് തിരിച്ച് വേണം. എനിക്ക് നഷ്ടപ്പെ‌ട്ടത് ബാലൻസ് ചെയ്യണം. ജ്യോതിക വളരെ കരുണയുള്ളയാളാണ്. എന്റെ ടീച്ചറും ഫിലോസഫറുമാണ്. അവൾക്കൊപ്പം ഇരുന്ന് സംസാരിക്കാൻ വളരെ ഇഷ്ടമാണ്.

ചിലപ്പോൾ രണ്ട് വ്യക്തികൾ രണ്ട് തരത്തിൽ ജീവിതം കാണുമ്പോൾ നമുക്ക് അവരോടൊപ്പമിരിക്കാനും അവരിൽ നിന്ന് ജീവിതം പഠിക്കാനും മെച്ചപ്പെട്ട വ്യക്തിയാകാനും തോന്നും. വ്യക്തിയെന്ന നിലയിൽ നമ്മളെ വളരാൻ സഹായിക്കും. ജോയ്ക്കൊപ്പം എനിക്കത് ലഭിക്കുന്നു. ഭാര്യ-ഭർത്താവ് എന്നതിനപ്പുറം വളരെ നല്ല കംപാനിയനും സുഹൃത്തും ഫിലോസഫറുമാണ് അവൾ. ജോയെപ്പോലെ വളരെ നല്ല വ്യക്തിയാകാനാണ് താൻ പരമാവധി ശ്രമിക്കുന്നതെന്നും സൂര്യ വ്യക്തമാക്കി.

Read more about: suriya jyothika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X