ഞങ്ങൾ സംസാരിച്ച് തുടങ്ങിയിട്ടേയുള്ളു, ആ ഷോട്ട് ചെയ്യരുതെന്ന് ജ്യോതിക വിലക്കി, പെർമിഷൻ വാങ്ങേണ്ടി വന്നു; സൂര്യ

തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയുടെ എക്കാലത്തേയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് കാക്കാ കാക്കാ. പോലീസ് ഓഫീസർ ആയിട്ടായിരുന്നു സൂര്യ ചിത്രത്തിൽ വേഷമിട്ടത്. ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിലുള്ള ചിത്രമായിരുന്നു കാക്കാ കാക്കാ. എസിപി അൻപുസെൽവൻ ഐപിഎസായി ചിത്രത്തിൽ നായകൻ സൂര്യ എത്തിയപ്പോൾ നായിക മായ ജ്യോതികയായിരുന്നു. 2013ലായിരുന്നു സൂര്യ ചിത്രത്തിന്റെ റിലീസ്.

ഗൗതം വാസുദേവ് മോനോന്റേതായിരുന്നു തിരക്കഥയും. ആർ.ഡി രാജശേഖറായിരുന്നു ഛായാഗ്രാഹണം. സിനിമയുടെ റിലീസിനുശേഷം അൻപുസെൽവൻ ഐപിഎസ്സിനെ കണ്ട് പ്രചോദനമുൾക്കൊണ്ട് പോലീസിൽ ചേർന്ന ആളുകൾ വരെയുണ്ട്. എനിക്ക് എല്ലാം തന്ന ചിത്രമാണ് കാക്കാ കാക്കാ.

Suriya Jyothika

അൻപ് സെൽവൻ എപ്പോഴും എന്റെ ഹൃദയത്തോടെ ചേർന്ന് തന്നെ ഇരിക്കും. ജോയാണ് ആദ്യം ഈ ചിത്രത്തെ കുറിച്ച് എന്നോട് പറയുന്നത്. ഒരുപാട് നല്ല ഓർമ്മകളുണ്ട് എന്നാണ് സിനിമ ഇറങ്ങി ഇരുപത് വർഷം പിന്നിട്ടപ്പോൾ സൂര്യ ഓർമകൾ പങ്കുവെച്ച് പറഞ്ഞത്. ഇന്ന് മലയാളത്തിൽ മുൻനിര നായകന്മാരായിട്ടുള്ള പലർക്കും ഏറെ പ്രിയപ്പെട്ട സിനിമ കൂടിയാണ് കാക്കാ കാക്കാ.

ഇപ്പോഴിതാ സിനിമയിൽ ഏറ്റവും ബുദ്ധിമുട്ടേറിയ സംഘട്ടന രം​ഗത്തിൽ അഭിനയിച്ച അനുഭവം പങ്കിട്ടിരിക്കുകയാണ് സൂര്യ. ജ്യോതികയുമായുള്ള പ്രണയം ആരംഭിച്ച സമയമായിരുന്നുവെന്നും അതുകൊണ്ട് തന്നെ അപകടം പിടിച്ച ഷോട്ടായതിനാൽ അഭിനയിക്കരുതെന്ന് ജ്യോതിക വിലക്കിയിരുന്നതായും സൂര്യ പറയുന്നു. കാക്കാ കാക്കാ സിനിമയുടെ ഷൂട്ടിങ് അനുഭവങ്ങൾ മുമ്പ് ഒരു ഷോയ്ക്കിടെ സഹോദരൻ കാർത്തിയുമായി പങ്കുവെച്ചപ്പോഴാണ് സംഘട്ടന രം​ഗങ്ങളെ കുറിച്ച് നടൻ സംസാരിച്ചത്.

കാക്കാ കാക്കാ സിനിമയുടെ ഷൂട്ടിന്റെ സമയത്ത് ഞാനും ജോയും സംസാരിച്ച് തുടങ്ങിയതേയുള്ളു. സിനിമയിൽ വില്ലനുമായുള്ള ഫൈറ്റിനുശേഷം ഞാൻ ഉയരത്തിൽ നിന്നും വെള്ളത്തിലേക്ക് വീഴുന്ന ഒരു സീനുണ്ട്. അതിൽ അഭിനയിക്കുന്നതിനോട് ജോയ്ക്ക് താൽപര്യമില്ലായിരുന്നു. പോകരുതെന്ന് പറഞ്ഞ് ജോ ഒരുപാട് വിലക്കി.

പിന്നെ പറഞ്ഞ് മനസിലാക്കി പെർമിഷനെടുത്ത് പോയാണ് ആ സീനിൽ‌ അഭിനയിച്ചത്. മലർന്നാണ് വെള്ളത്തിലേക്ക് ഞാൻ ആ സീനിൽ വീണത്. അതിന് മുമ്പും കുറച്ച് റിസ്ക്കി ഷോട്ടുകൾ കൂടി ഉണ്ടായിരുന്നുവെന്നും സൂര്യ പറയുന്നു. വിവാഹശേഷം കുടുംബജീവിതത്തിലേക്ക് ഒതുങ്ങിയ ജ്യോതിക കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് വീണ്ടും അഭിനയിച്ച് തുടങ്ങിയത്.

Suriya Jyothika

എന്നാൽ സൂര്യയുമൊത്തുള്ള ജ്യോതികയുടെ ഒരു സിനിമ ഇതുവരെ സംഭവിച്ചിട്ടില്ല. റെട്രോയാണ് സൂര്യയുടെ ഏറ്റവും പുതിയ റിലീസ്. അവസാനം റിലീസ് ചെയ്ത കങ്കുവ വലിയ പരാജയമായിരുന്നു. സൂര്യ-കാർത്തിക് സുബ്ബരാജ് കൂട്ടുകെട്ടിൽ എത്തുന്ന റെട്രോയിൽ പൂജാ ഹെഗ്ഡെയാണ് നായിക. മേയ് ഒന്നിന് റെട്രോ തിയേറ്ററുകളിലേക്കെത്തും.

സൂര്യയുടെ 2D എന്റർടൈൻമെന്റ്സും കാർത്തിക്ക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജ്യോതികയും സൂര്യയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസേർസ് രാജ് ശേഖർ കർപ്പൂരസുന്ദരപാണ്ട്യനും കാർത്തികേയൻ സന്താനവുമാണ്.

Read more about: suriya surya jyothika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X