പാത്തുവിന് സര്‍പ്രൈസ് ഒരുക്കി താരകുടുംബം! ഇന്ദ്രജിത്ത് മാത്രം ഇല്ല, വീഡിയോ വൈറലാവുന്നു

നടന്‍ ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മൂത്തമകള്‍ പ്രാര്‍ഥന ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്. പാത്ത് എന്ന് വിളിപ്പേരുള്ള പ്രാര്‍ഥനയ്ക്ക് ആശംസകളുമായി താരകുടുംബം ഒന്നടങ്കമെത്തി. മകളെ ഗര്‍ഭിണിയായിരിക്കുമ്പോഴുള്ള ചിത്രമായിരുന്നു പൂര്‍ണിമ പങ്കുവെച്ചത്. ഇപ്പോഴിതാ പ്രാര്‍ഥനയ്ക്ക് സര്‍പ്രൈസ് പാര്‍ട്ടി ഒരുക്കിയിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്ന വീഡിയോയിലാണ് അര്‍ദ്ധരാത്രി തന്നെ കേക്ക് മുറിച്ച് കൊണ്ട് പാത്തുവിന് കുടുംബം സര്‍പ്രൈസ് നല്‍കിയത്. ക്യാമറയുമായി പൂര്‍ണിമ നിന്നപ്പോള്‍ അടുത്ത ബന്ധുക്കളും ഇളയമകള്‍ നക്ഷത്രയും കൂടിയാണ് സര്‍പ്രൈസ് പൊട്ടിച്ചത്. ഇവിടെയും ഇന്ദ്രജിത്തിനെ കാണാന്‍ ഇല്ലായിരുന്നു എന്നതാണ് ആരാധകര്‍ നോട്ടമിട്ടൊരു കാര്യം.

പാത്തുവിന്റെ പിറന്നാള്‍

ഇത്തവണയും വിപുലമായി തന്നെ പ്രാര്‍ഥന ഇന്ദ്രജിത്തിന്റെ ജന്മദിനാഘോഷം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി കൊണ്ടിരിക്കുകയാണ്. വീഡിയോയില്‍ ചേച്ചിയ്ക്ക് സര്‍പ്രൈസ് കൊടുക്കാന്‍ മുന്നില്‍ നില്‍ക്കുന്നത് സഹോദരി നക്ഷത്രയാണ്. പൂര്‍ണിമയും വീഡിയോയിലുണ്ട്. ഈ സമയത്ത് ഇന്ദ്രജിത്ത് ഒപ്പമില്ലായിരുന്നു. താരം വിദേശത്ത് എവിടെയോ ആണെന്നും ഫ്ളൈറ്റില്‍ നിന്നും യാത്ര ചെയ്യുകയാണെന്ന് സൂചിപ്പിക്കുന്ന വീഡിയോ ചാറ്റിന്റെ ദൃശ്യവും പുറത്ത് വന്ന വീഡിയോയിലുണ്ട്.

 പാത്തുവിന്റെ പിറന്നാള്‍

ഇതുവരെ പുറത്ത് വിടാത്ത അപൂര്‍വ്വമായ ചിത്രം പങ്കുവെച്ച് കൊണ്ടാണ് പൂര്‍ണിമ മകള്‍ക്ക് ആശംസ അറിയിച്ചത്. പ്രാര്‍ഥന തന്റെ ഉദരത്തില്‍ വളരുന്ന കാലത്തെ ചിത്രമായിരുന്നു പുറത്ത് വിട്ടത്. 'നീയെന്നെ സുന്ദരിയാക്കി, ആദ്യത്തെ കണ്‍മണിയ്ക്ക് പിറന്നാള്‍ ആശംസകള്‍' എന്നുമായിരുന്നു പൂര്‍ണിമ കുറിച്ചത്. അതിനൊപ്പം എന്റെ മൂക്കും ഗര്‍ഭിണിയായെന്നും നടി തമാശ രൂപേണ പറഞ്ഞിരുന്നു. ഗര്‍ഭകാലത്തെ അവശതകള്‍ മുഖത്ത് നിഴലിക്കുന്ന ചിത്രമാണെങ്കിലും അതീവ സന്തോഷത്തോടെ നില്‍ക്കുന്ന പൂര്‍ണിമയെ കാണാന്‍ കഴിയും.

പാത്തുവിന്റെ പിറന്നാള്‍

മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് തന്നെയാണ് ഇന്ദ്രജിത്തും ആശംസ അറിയിച്ചത്. മകളെ ചേര്‍ത്ത് നിര്‍ത്തി കൊണ്ട് 'എന്റെ പ്രിയപ്പട്ടെ പാത്തുവിന് പിറന്നാള്‍ ആശംസകള്‍. നിന്നെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു' എന്നുമായിരുന്നു ഇന്ദ്രജിത്ത് പറഞ്ഞത്. താരദമ്പതികളുടെ പോസ്റ്റിന് താഴെ താരപുത്രിയ്ക്ക് ആശംസകളുമായി സിനിമാ താരങ്ങളും ആരാധകരുമെല്ലാം എത്തിയിരുന്നു. കൂട്ടത്തില്‍ പാത്തുവിന്റെ ഇളയച്ഛന്‍ പൃഥ്വിരാജിന്റെ ആശംസയും തരംഗമായിരുന്നു.

 പാത്തുവിന്റെ പിറന്നാള്‍

പാത്തു ജനിച്ച ഉടനെയുള്ള ചിത്രമായിരുന്നു പൃഥ്വിരാജ് പങ്കുവെച്ചത്. കുഞ്ഞിന്റെ ഒപ്പം ചിരിച്ച് കൊണ്ട് കിടക്കുന്ന ചിത്രത്തിനൊപ്പം 'ലേബര്‍ റൂമില്‍ നിന്നും നിന്നെ പുറത്ത് കൊണ്ട് വന്നപ്പോള്‍ കണ്ടത് ഇന്നലെ കഴിഞ്ഞത് പോലെ തോന്നുകയാണെന്നാണ്' പൃഥ്വിരാജ് പറഞ്ഞത്. പൃഥ്വിയുടെ പോസ്റ്റിന് താഴെ 'താങ്ക്യൂ കൊച്ചച്ച' എന്ന് നന്ദി അറിയിച്ച് കൊണ്ട് പ്രാര്‍ഥനയുടെ കമന്റും എത്തിയിരുന്നു. പൂര്‍ണിമയുടെ അടുത്ത സുഹൃത്തും നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസും താരപുത്രിയ്ക്ക് പിറന്നാള്‍ സന്ദേശം അറിയിച്ചിരുന്നു.

പാത്തുവിന്റെ പിറന്നാള്‍

സിനിമയില്‍ അരങ്ങേറ്റം നടത്തിയ പ്രാര്‍ഥന ഇന്ദ്രജിത്ത് തുടക്കം തന്നെ പിന്നണി ഗായിക ആയിട്ടായിരുന്നു. മഞ്ജു വാര്യര്‍ നായികയും ഇന്ദ്രജിത്ത് നായകനുമായിട്ടെത്തിയ 'മോഹന്‍ലാല്‍' എന്ന സിനിമയിലെ ഹിറ്റ് പാട്ട് പാടിയത് പ്രാര്‍ഥനയായിരുന്നു. നടനവിസ്മയം മോഹന്‍ലാലിന്റെ ജീവിതം പറഞ്ഞ പാട്ട് സോഷ്യല്‍ മീഡിയയിലൂടെ വലിയ തരംഗം ഉണ്ടാക്കി. ഈ പാട്ടിന് ഏഷ്യാവിഷന്‍ പുരസ്‌കാരവും ലഭിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X