For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയേയും ദുല്‍ഖറിനേയും പോലെയല്ല സുറുമി! സിനിമ ഇഷ്ടമാണെങ്കിലും ക്യാമറയെപ്പേടിയാണെന്ന് താരപുത്രി

  |

  മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മമ്മൂട്ടി. അദ്ദേഹത്തിന് പിന്നാലെയായി മകനായ ദുല്‍ഖര്‍ സല്‍മാനും സിനിമയിലേക്ക് എത്തിയിരുന്നു. മകന്‍ മാത്രമല്ല മകളായ സുറുമിയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. വാപ്പച്ചിയും സഹോദരനും സിനിമയിലാണെങ്കിലും സുറുമി വേറിട്ട വഴിയാണ് തനിക്കായി തിരഞ്ഞെടുത്തത്. വരകളുടെ ലോകത്തിലൂടെയാണ് ഈ താരപുത്രിയുടെ സഞ്ചാരം. സിനിമ ഒരുപാട് ഇഷ്ടമാണെങ്കിലും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ നാണമാണെന്ന് താരപുത്രി പറയുന്നു. ഏഷ്യാവില്ലെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് താരപുത്രി വിശേഷങ്ങള്‍ പങ്കുവെച്ചത്.

  കരഞ്ഞുവെളുപ്പിച്ച രാത്രി! അഭിനയം നിര്‍ത്താന്‍ വരെ തോന്നി! എന്‍ജികെ ഷൂട്ടിനെക്കുറിച്ച് സായ് പല്ലവി!

  കുട്ടിക്കാലം മുതല്‍ത്തന്നെ വരകളുടെ ലോകത്തായിരുന്നു താനെന്നും കുടുംബത്തിലെല്ലാവരും നന്നായി പോത്സാഹിപ്പിച്ചിരുന്നുവെന്നും സുറുമി പറയുന്നു. ഫോട്ടോഗ്രാഫി ഇഷ്ടമാണെങ്കിലും ചിത്രങ്ങള്‍ നന്നായി എടുക്കാനാവുമോയെന്നറിയില്ലെന്നും അവര്‍ പറയുന്നു. നിറങ്ങളെക്കുറിച്ചും ആകാശത്തെക്കുറിച്ചുമൊക്കെ വളരെ മുന്‍പേ തന്നെ ശ്രദ്ധിച്ചിരുന്നു. പ്രകൃതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വരയ്ക്കാന്‍ ഏറെയിഷ്ടമാണ്. ആളുകളുടെ ഇഷ്ടാനിഷ്ടം നോക്കിയല്ല ദുല്‍ഖര്‍ ഒരു കാര്യം തീരുമാനിക്കുന്നത്. ഒരു പെയിന്റിംഗ് വാങ്ങിക്കുകയാണെങ്കിലും സ്വന്തം ഇഷ്ടത്തെക്കുറിച്ചാണ് ചിന്തിക്കാറുള്ളത്. ഈ സ്വഭാവം തനിക്കേറെ ഇഷ്ടമാണെന്നും സുറുമി പറയുന്നു. വിവാഹത്തിന് ശേഷം തങ്ങള്‍ വിദേശത്തായിരുന്നു. പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചെത്തുകയായിരുന്നു. കുടുംബമെല്ലാം ഇവിടെയാണ്. അതാണ് വീണ്ടും തിരിച്ചെത്തിയതെന്നും സുറുമി പറയുന്നു.

  ലൂസിഫര്‍ 75 ദിന പോസ്റ്റര്‍ പങ്കുവെച്ച ആന്‍റണി പെരുമ്പാവൂരിന് സോഷ്യല്‍ മീഡിയയുടെ പൊങ്കാല! കാണൂ!

  സിനിമയിലേക്കുള്ള പ്രവേശനം

  സിനിമയിലേക്കുള്ള പ്രവേശനം

  താരങ്ങള്‍ക്ക് പിന്നാലെയായി അടുത്ത തലമുറയും സിനിമയിലേക്കുന്നത് വളരെ മുന്‍പ് തന്നെ തുടങ്ങിയ കാര്യമാണ്. വളര്‍ന്നുവരുന്ന താരപുത്രന്‍മാരും താരപുത്രികളുമൊക്കെ എന്നാണ് സിനിമയിലേക്കെത്തുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ വളരെ മുന്‍പ് തന്നെ തുടങ്ങാറുണ്ട്. എന്നാല്‍ പതിവില്‍ നിന്നും വ്യത്യസ്തമായി വേറിട്ട് സഞ്ചരിക്കുന്നവരും കുറവല്ല. അവരിലൊരാളാണ് സുറുമി മമ്മൂട്ടി. ചിത്രരചനയോടാണ് ഈ താരപുത്രിയുടെ താല്‍പര്യം. കുട്ടിക്കാലത്ത് തന്നെ ഈ താല്‍പര്യത്തെക്കുറിച്ച് വ്യക്തമാക്കി ആ വഴിയില്‍ സഞ്ചരിക്കുകയായിരുന്നു സുറുമി. താന്‍ വരച്ച ചിത്രങ്ങളുടെ എക്‌സിബിഷനായുള്ള തയ്യാറെടുപ്പിലാണ് ഈ താരപുത്രി.

  ചിത്രങ്ങളുടെ ലോകത്ത്

  ചിത്രങ്ങളുടെ ലോകത്ത്

  സിനിമയുടെ പിന്നണിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമോയെന്ന് ചോദിച്ചപ്പോള്‍ അത്തരത്തിലൊരു സംഭവുമില്ലെന്നായിരുന്നു സുറുമിയുടെ മറുപടി. ഫോട്ടോഗ്രാഫി ഒരുപാട് ഇഷ്ടമാണ്, പക്ഷേ നല്ല ചിത്രങ്ങളെടുക്കാന്‍ കഴിയുമോയെന്നറിയില്ല അതിനാല്‍ത്തന്നെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു. കുട്ടിക്കാലം മുതലേ തന്നെ വരയോട് താല്‍പര്യമുണ്ടായിരുന്നു. മറ്റെന്ത് ചെയ്യുന്നതിനേക്കാളും സംതൃപ്തി ലഭിക്കുന്നത് വരയ്ക്കുമ്പോഴാണ്.

  കുടുംബത്തിന്റെ പിന്തുണ

  കുടുംബത്തിന്റെ പിന്തുണ

  മക്കളുടെ കാര്യത്തില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്ന പിതാവായിരുന്നില്ല മമ്മൂട്ടി. ഇക്കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. വാപ്പച്ചി നല്‍കുന്ന പിന്തുണയെക്കുറിച്ച് വാചാലനായി ദുല്‍ഖറും എത്തിയിരുന്നു. ഒരു കാര്യം ചെയ്യണമെന്ന് പറഞ്ഞ് അദ്ദേഹം നിര്‍ബന്ധിക്കാറില്ല. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം കുട്ടിക്കാലം മുതലേ ലഭിച്ചിരുന്നു. ആര്‍ട്‌സില്‍ ഉപരിപഠനം നടത്താന്‍ തീരുമാനിച്ചപ്പോഴും എല്ലാവരും പിന്തുണച്ചിരുന്നുവെന്നും സുറുമി പറയുന്നു.

  ദുല്‍ഖറിനും ഇഷ്ടമാണ്

  ദുല്‍ഖറിനും ഇഷ്ടമാണ്

  പെയിന്റിംഗുകള്‍ ദുല്‍ഖറിനും ഇഷ്ടമാണ്. എവിടെപ്പോയാലും മനോഹരമായ പെയിന്റിംഗുകള്‍ വാങ്ങുന്ന സ്വഭാവമുണ്ട്. തനിക്ക് ഇഷ്ടമായെങ്കില്‍ മാത്രമേ വാങ്ങാറുള്ളൂ. ഈ സ്വബാവം തനിക്കേറെ ഇഷ്ടമാണെന്നും സുറുമി പറയുന്നു. കുട്ടിക്കാലത്ത് ചേച്ചിയുമായി വഴക്കിട്ടതിനെക്കുറിച്ചും തങ്ങളെ മാനേജ് ചെയ്യുന്നതിനായി ഉമ്മച്ചി ബുദ്ധിമുട്ടിയതിനെക്കുറിച്ചുമൊക്കെ ദുല്‍ഖര്‍ മുന്‍പൊരു അഭിമുഖത്തിനിടയില്‍ തുറന്നുപറഞ്ഞിരുന്നു. സഹോദരന് ശക്തമായ പിന്തുണയാണ് സുറുമിയും നല്‍കുന്നത്.

  നാടുമായുള്ള അടുപ്പം

  നാടുമായുള്ള അടുപ്പം

  പഠിച്ചതും വളര്‍ന്നതുമൊന്നും കേരളത്തിലല്ലെങ്കിലും നാടുമായൊരു അടുപ്പം നിലനിര്‍ത്തുന്ന കാര്യത്തില്‍ മമ്മൂട്ടിയും സുല്‍ഫത്തും പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നുവെന്നും മകള്‍ സാക്ഷ്യപ്പെടുത്തുന്നു. നന്നായി വായിക്കുന്നയാളാണ് ഉമ്മച്ചി. കഥകളൊക്കെ ഉറക്കെ വായിച്ച് തരുമായിരുന്നു. അങ്ങനെയാണ് മലയാളത്തോട് ഒരടുപ്പം തോന്നിയത്. ഒരു കുടുംബം എങ്ങനെ കൊണ്ടുപോകണമെന്ന കാര്യത്തെക്കുറിച്ച് മനസ്സിലാക്കിയത് ഉമ്മച്ചിയിലൂടെയാണെന്നും സുറുമി പറയുന്നു.

  പ്രിയപ്പെട്ട താരകുടുബം

  പ്രിയപ്പെട്ട താരകുടുബം

  പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്ന് കൂടിയാണ് മമ്മൂട്ടിയുടേത്. കൈനിറയെ സിനിമകളുമായി മുന്നേറുന്നതിനിടയിലും കുടുംബത്തിനോടൊപ്പം ചെലവഴിക്കുന്നതിനായി സമയം നീക്കിവെക്കാറുണ്ട് അദ്ദേഹം. യുവതാരങ്ങളില്‍ പലരും ഇക്കാര്യത്തില്‍ അദ്ദേഹത്തെ മാതൃകയാക്കിയിട്ടുണ്ട്. ഷൂട്ടിനിടയിലുള്ള ഇടവേളകളിലെല്ലാം വാപ്പച്ചി ഉമ്മച്ചിയെ വിളിക്കാറുണ്ടെന്ന് ദുല്‍ഖര്‍ സല്‍മാനും സാക്ഷ്യപ്പെടുത്തിയിരുന്നു. അടുത്തിടെയായിരുന്നു മമ്മൂട്ടിയുടെ 40മാത്തെ വിവാഹ വാര്‍ഷികം. ഇതിന് പിന്നാലെയായാണ് കുഞ്ഞതിഥിയായ കുഞ്ഞുമറിയത്തിന്‍റെ പിറന്നാളുമെത്തിയത്.

  സബ്‌സ്‌ക്രൈബ് ചെയ്യൂ

  English summary
  Surumi Mammootty about her painting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X