വിജയ്‌യുടെയും സൂര്യയുടെയും പഴയകാല ചിത്രം ഏറ്റെടുത്ത് ആരാധകര്‍! വെെറലായി ഫോട്ടോ

By Midhun Raj

തെന്നിന്ത്യയില്‍ ആരാധകര്‍ ഏറെയുളള രണ്ട് സൂപ്പര്‍ താരങ്ങളാണ് വിജയ്‌യും സൂര്യയും. സൂപ്പര്‍ താര ചിത്രങ്ങള്‍ക്കായെല്ലാം വലിയ ആകാംക്ഷകളോടെ എല്ലാവരും കാത്തിരിക്കാറുണ്ട്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ മാത്രമേ ചെയ്യാറുളളൂവെങ്കിലും അതിനായി എല്ലാവരും ഉറ്റുനോക്കാറുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുമായിട്ടാണ് ഇരുവരും എപ്പോഴും എത്താറുളളത്. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും ചെറുപ്പം മുതല്‍ക്കുളള സൗഹൃദം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നവരാണ് താരങ്ങള്‍.

surya-sivakumar-vijay

മുന്‍പ് ഫ്രണ്ടസ്, നേര്‍ക്കുനേര്‍ തുടങ്ങിയ സിനിമകളിലായിരുന്നു ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നത്. ദളപതിയുടെയും നടിപ്പിന്‍ നായകന്റെതുമായി പുറത്തിറങ്ങിയ ഒരു പഴയകാല ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. സൂര്യയുടെ പിതാവ് ശിവകുമാറിനൊപ്പം ഇരുവരും നില്‍ക്കുന്ന ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സൂപ്പര്‍ താരങ്ങളുടെ പഴയകാല ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. ചെന്നൈയില്‍ ഒരേ കോളേജില്‍ പഠിച്ച ഇരുവരും അവിടെയും അടുത്ത സുഹൃത്തുക്കളായിരുന്നു.

അതേസമയം ദീപാവലിക്ക് എത്തുന്ന ബിഗിലാണ് വിജയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. അറ്റ്‌ലീയുടെ സംവിധാനത്തില്‍ വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം നിലവില്‍ അവസാന ഘട്ടത്തിലാണ്. കെവി ആനന്ദ് സംവിധാനം ചെയ്ത കാപ്പാനാണ് സൂര്യയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയ ചിത്രം. കാപ്പാന് പിന്നാലെ സുരരൈ പോട്രു എന്നൊരു സിനിമയും നടന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X