അഖിൽ മാരാർ ഇങ്ങനെ പോകുമോ, വെളിയിൽ ഭാര്യയില്ലേയെന്ന് സംസാരം വന്നു; കുറച്ചെങ്കിലും ഉളുപ്പ് വേണം; സൂര്യ

അടുത്തിടെയാണ് മേക്കപ്പ് ആർട്ടിസ്റ്റ് ജാന്മണി ദാസിനെതിരെ അഖിൽ മാരാർ നടത്തിയ അധിക്ഷേപം വിവാദമായത്. താരങ്ങളുടെ വിയർപ്പ് ഒപ്പി നടക്കുന്നവൾ, ആർ‌ട്ടിസ്റ്റുകളുടെ എച്ചിൽ തിന്ന് ജീവിക്കുന്നവൾ എന്നിങ്ങനെ ജാന്മണിയെ അഖിൽ മാരാർ ആക്ഷേപിച്ചു. ബി​ഗ് ബോസുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിനിടെയായിരുന്നു പരാമർശം. രൂക്ഷ വിമർശനങ്ങൾ വന്നതോടെ അഖിൽ മാരാർ കമന്റ് പിൻവലിച്ചു. ഇപ്പോഴിതാ അഖിൽ മാരാർക്കെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് സൂര്യ ഇഷാൻ.

സ്മാർട്ട് പിക്സ് മീഡിയയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇവർ. അദ്ദേഹം സമൂഹത്തിൽ ഒരാൾക്കെതിരെ പറയുമ്പോൾ അതുമായി ബന്ധപ്പെട്ടവരെയൊക്കെ ചിന്തിക്കേണ്ടതുണ്ട്. ജാന്മണി എങ്ങനെയാണ് ഒരു ട്രാൻസ് കമ്മ്യൂണിറ്റിയെ അപമാനിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റായാൽ അപമാനമാണോ. അവർ തമ്മിലുള്ള പ്രതികാരത്തിന് തൊഴിലിനെയും കമ്മ്യൂണിറ്റിയെയും വലിച്ചിഴക്കരുത്. അഖിൽ ട്രാൻസ് കോളത്തിനെയാണ് ഇതിലേക്ക് വലിച്ചിഴക്കാൻ ശ്രമിച്ചത്.

Surya Ishaan   Akhil Marar

ഒരു മേക്കപ്പ് ആർട്ടിസ്റ്റെന്ന നിലയിൽ അഖിൽ പറഞ്ഞത് തന്നെ വേദനിപ്പിച്ചെന്ന് സൂര്യ പറയുന്നു. ഞങ്ങളുടെ തൊഴിലാണത്. ഞങ്ങൾക്കതിൽ അഭിമാനമേയുള്ളൂ. അപമാനം ഇല്ല. ഏത് തൊഴിലിനും അതിന്റേതായ മാന്യതയുണ്ടെന്നും സൂര്യ ചൂണ്ടിക്കാട്ടി. അവരു‌ടെ വിയർപ്പ് ഒപ്പി ഞങ്ങളുണ്ടാക്കുന്നത് ഞങ്ങളുടെ അന്നമാണ്. മൂന്ന് നേരം ആഹാരം കഴിക്കുന്ന അഖിലിന്റെ ചോറ് ഉണ്ടാക്കുന്നത് വിയർപ്പൊഴുക്കി പാടത്ത് പണിയെടുത്തിട്ടാണ്.

പറയുമ്പോൾ ഇത്തിരിയെങ്കിലും ഉളുപ്പ് വേണം. അങ്ങനെയുള്ളവരോട് പുച്ഛം മാത്രമേയുള്ളൂ. അയാളുടെ നിലവാരം കേരളം മനസിലാക്കി കഴിഞ്ഞു. അയാളെ പരിചയം പോലും ഇല്ല. ഒരാളുടെ ചെരുപ്പെ‌ടുക്കേണ്ടി വന്നാൽ പോലും അത് ജോലിയുടെ ഭാ​ഗമാണ്. അത് അഖിലിന് മനസിലാവില്ല. കാരണം അഖിൽ ഇപ്പോൾ പ്രിവിലേജിൽ ജീവിക്കുന്നു. സോഷ്യൽ മീഡിയയിൽ എച്ചിലും തുപ്പലും പറഞ്ഞ് മാറ്റി നിർത്താനുള്ളവരല്ല ട്രാൻസ് കമ്മ്യൂണിറ്റി. ആ കാലം കഴിഞ്ഞെന്നും സൂര്യ ഇഷാൻ പറയുന്നു.

Akhil Marar

നാളെ അഖിലിന്റെ മുഖത്ത് മേക്കപ്പ് ചെയ്യണമെങ്കിൽ ഈ പറയുന്നവർ തന്നെ വിയർപ്പ് ഒപ്പേണ്ടി വരും. വാക്കുകൾ സൂക്ഷിച്ച് അളന്ന് മുറിച്ച് പറയുക. പറയുന്ന വാക്കുകളിൽ നീതി പുലർത്തണമെന്നും അഖിലിനോട് സൂര്യ തുറന്നടിച്ചു. ജാന്മണിയെ എനിക്ക് 10,16 വർഷങ്ങളായി അറിയാം. അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെ വരുന്നവരെ വളരെ വില കുറച്ചാണ് മലയാളികൾ കാണുന്നത്.

പക്ഷെ ഇവിടെ വന്ന് സ്വന്തമായി ഐഡന്റിറ്റി ഉണ്ടാക്കിയ ആളാണ് ജാന്മണി. വ്യക്തിപരമായി ആൾ എങ്ങനെയോ ആയിക്കോട്ടെ. പക്ഷെ സമൂഹത്തിൽ പേരും നിലയും ഉറപ്പിച്ച ആളാണ്. അതിനോട് എനിക്ക് ബഹുമാനമുണ്ട്. ഞാനും ജാന്മണിയുടെ അസിസ്റ്റന്റായി പോയിട്ടുണ്ട്. അദ്ദേഹം കാെണ്ട് വന്ന മേക്കപ്പ് ട്രെന്റുകൾ വരെ ഇവിടെയുണ്ടെന്നും സൂര്യ പറയുന്നു.

അഖിൽ മാരാർ ശരിക്കും അഭിനയിച്ച് ജീവിക്കുന്ന ആളാണ്. മനസിലൊന്നും മുഖത്ത് വേറൊന്നും വായിൽ വേറൊന്നും പറയുന്ന ആളാണ്. അതുകൊണ്ടാണ് അയാൾക്ക് ഇങ്ങനെയൊക്കെ പറയേണ്ടി വരുന്നത്. ബി​ഗ് ബോസ് കഴിഞ്ഞ് ആ റേഞ്ച് വിടാൻ പാടില്ല. പബ്ലിസിറ്റി നല്ല രീതിയിലും മോശം രീതിയിലും ഉണ്ടാക്കാം. ബി​ഗ് ബോസ് തന്നെ എടുത്താലറിയാം. അഖിൽ മാരാർ എങ്ങനെയാണ് ​ഗെയിം കളിച്ചതെന്ന്. കുറെ സൈലന്റായി. അതെന്താണെന്ന് ചിന്തിച്ചപ്പോൾ വയലന്റ് ആയി. പിന്നീട് സ്നേഹമായി.

നമ്മളെ തെറ്റിദ്ധരിപ്പിച്ച് റൊമാന്റിക്കിൽ കൊണ്ട് വന്നു. അഖിൽ മാരാർ ഇങ്ങനെയൊക്കെ പോകുമോ, വെളിയിൽ ഭാര്യയില്ലേ എന്ന് അഖിലിനെയും ശോഭയെയും വെച്ച് സംസാരിക്കാൻ തുടങ്ങി. കൃത്യമായി ​ഗെയിം പ്ലാനിം​ഗ് കാെണ്ട് വന്നിട്ടുണ്ട്. ആ പ്ലാൻ തന്നെയാണ് ഇപ്പോഴും കൊണ്ട് വന്നിരിക്കുന്നത്. നല്ല ഹൈപ്പിൽ നിന്നിട്ട് പെട്ടെന്ന് താഴാൻ പറ്റാത്ത മാനസികാവസ്ഥയാണിതെന്നും സൂര്യ ഇഷാൻ തുറന്നടിച്ചു.

Read more about: akhil marar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X