»   » ചെഗുവേരയെ പിക്‌സ് ആര്‍ട്ടില്‍ എഡിറ്റ് ചെയ്ത പോലെയായി! സൂര്യയുടെ പോസ്റ്ററിന് അടപടലം ട്രോള്‍!!

ചെഗുവേരയെ പിക്‌സ് ആര്‍ട്ടില്‍ എഡിറ്റ് ചെയ്ത പോലെയായി! സൂര്യയുടെ പോസ്റ്ററിന് അടപടലം ട്രോള്‍!!

Written By:
Subscribe to Filmibeat Malayalam

താനാ സേര്‍ന്ത കൂട്ടം എന്ന സിനിമയ്ക്ക് ശേഷം സൂര്യ നായകനാവുന്ന സിനിമയാണ് എന്‍ജികെ. സിനിമയില്‍ നിന്നും സൂര്യയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. പോസ്റ്റര്‍ കണ്ട് ആരാധകര്‍ ഒന്ന് ഞെട്ടി. സൂര്യയുടെ മുഖത്തിന് വിപ്ലവ നായകന്‍ ചെഗുവേരയുമായി സാമ്യമുണ്ട്. സിനിമയുടെ സംവിധായകന്‍ സെല്‍വ രാഘവന്റെ പിറന്നാള്‍ ദിനത്തിന് മുന്നോടിയായിട്ടായിരുന്നു പോസ്റ്റര്‍ പുറത്ത് വന്നത്.

ഗ്രാഫിറ്റി ആര്‍ട്ട് വര്‍ക്കുമായി സാമ്യുമുള്ള പോസ്റ്റര്‍ വന്ന ഉടനെ തന്നെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. സിങ്കം സൂര്യ തകര്‍ക്കുമെന്നും ഒറ്റ പോസ്റ്റര്‍ കൊണ്ട് തന്നെ സിനിമയുടെ ലെവല്‍ മനസിലായെന്നുമാണ് ആരാധകര്‍ പറയുന്നത്. മാത്രമല്ല സോഷ്യല്‍ മീഡിയ പോസ്റ്ററിനെ പിന്തുണച്ചും കളിയാക്കിയും സജീവമായിരിക്കുകയാണ്.

ഒറ്റ കാര്യമേ പറയാനുള്ളു..

വരുന്ന ദീപാവലിയ്ക്ക് കപ്പും പ്രതീക്ഷിച്ച് വല്ലവനും വരുന്നുണ്ടെങ്കില്‍ ആ പ്രതീക്ഷ രണ്ടായി മടക്കി കെട്ടി ആറ്റില്‍ എറിഞ്ഞേക്ക് എന്ന് ഒറ്റ കാര്യമേ പറയാനുള്ളു..

ലയണ്‍

സൂര്യയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ലയണ്‍ എന്ന സിനിമയുടെ പോസ്റ്ററുമായി സാമ്യമുണ്ടെന്നും ചിലര്‍ പറയുന്നുണ്ട്. ആ പോസ്റ്ററും വൈറലായിരിക്കുകയാണ്.

മരണമാസ് ഐറ്റം

പോസ്റ്റര്‍ കണ്ട പലരുടെയും അഭിപ്രായം പിക്‌സ് ആര്‍ട്ടില്‍ ചെയ്‌തെടുത്തത് പോലെയുണ്ടെന്നായിരുന്നു. പിക്‌സ് ആര്‍ട്ടില്‍ ആണെങ്കിലും ഫോട്ടോഷോപ്പില്‍ ആണെങ്കിലും വന്നത് ഒന്നൊന്നര മരണമാസ് ഐറ്റം തന്നെ അല്ലേ...

ഒരു പിടിയും കിട്ടുന്നില്ല

പടത്തിന്റെ പോസ്റ്റര്‍ കണ്ടിട്ട് ഒന്നും മനസിലാകുന്നില്ല. ടൈറ്റില്‍ ആണെങ്കില്‍ എന്‍ജികെ എന്നും മാത്രം. ഇങ്ങേര് ഒരു പിടിയും തരാത്ത ഒന്നൊന്നര ഐറ്റം ആണല്ലോ..

പേര് സൂചിപ്പിക്കുന്നത്..

എന്‍ജികെയുടെ ഫുള്‍ നെയിം കണ്ടുപിടിച്ചു. N-നെപ്പോളിയന്‍, G-ഗുവേര. K-കാള്‍ മാക്‌സ് ഇങ്ങനെയാണെങ്കില്‍ കിടുക്കും.

ഒരു മാറ്റവുമില്ലല്ലേ..

സൂര്യയുടെ പോസ്റ്റര്‍ കണ്ടിട്ട് ഏതാടാ ഈ ചെളിമൂടി ഇരിക്കുന്ന പോസ്റ്റര്‍. അണ്ണന്റെ പുതിയ പോസ്റ്റാണെന്ന് അറിയുമ്പോള്‍ ഇതുവരെ ഒരു മാറ്റവും വന്നിട്ടില്ല്‌ല്ലേ..

ഇത് ചെഗുവേര അല്ലേ?

സൂര്യയുടെ പോസ്റ്റര്‍ കണ്ടാല്‍ ചെഗുവേര എന്ന ലുക്ക് മാത്രമേ പൊതുജനങ്ങളുടെ മനസില്‍ വരികയുള്ളു. അത്രയ്ക്കും സാമ്യമാണ്.

ഫ്ളക്‌സും റെഡി

സൂര്യയുടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയതിന് പിന്നാലെ തന്നെ സിനിമയുടെ ഫഌക്‌സും ആരാധകര്‍ റെഡിയാക്കിയിരിക്കുകയാണ്.

പൊങ്കാല തീരട്ടെ..

പിള്ളോരെ ഒരു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറക്കിയിട്ടുണ്ട്. ഫാന്‍സുകാര്‍ എന്റെ പൊന്നോ..ഒരേണ്ണം ഇറക്കിയതിന്റെ പൊങ്കാല തീര്‍ന്നിട്ടില്ല.

ആരാണെന്ന് അറിയാമോ?

സൂര്യയുടെ പോസ്റ്റര്‍ കാണിച്ചിട്ട് ആരാണെന്ന് അറിയാമോ എന്ന് ചോദിക്കുന്ന സംവിധായകന്‍. ചെഗുവേരയാണോ എന്ന് സംശയിക്കുന്ന ആരാധകരും.

എന്തേലും പറയാനുണ്ടോ

സൂര്യയുടെ എന്‍ജികെ ദീപാവലി സ്വന്തമാക്കുമെന്ന് അറിഞ്ഞതോടെ വിജയിയോട് നിങ്ങള്‍ക്ക് എന്തെങ്കിലും പറയാന്‍ ഉണ്ടോ എന്ന് ചോദിക്കുന്നു.. ഒന്നുമില്ലെന്ന് ഉത്തരം.

അംഗീകരിക്കാനുള്ള മടി

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എല്ലാവര്‍ക്കും ഇഷ്ടമായി. എന്നിട്ടും ചിലര്‍ കൊള്ളില്ലെന്ന് പറയാനുള്ള കാരണമുണ്ട്. എന്‍ജികെ ഒരു മാസ് ഐറ്റം തന്നെയാണ്. ഒപ്പം പലര്‍ക്കും സൂര്യയെന്ന മികച്ച നടനെ അംഗീകരിക്കാനുള്ള മടിയുമുണ്ട്.

ഇത്രയും പ്രതീക്ഷിച്ചില്ല

ഒരു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എന്ന് പറഞ്ഞപ്പോള്‍ മരണമാസ് ഐറ്റം കൊണ്ടു വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

താങ്ക്‌സ്

സിനിമയുടെ സംവിധായകന്‍ സെല്‍വ രാഘവന്‍., പോസ്റ്റര്‍ ലേശം വെറൈറ്റി ആക്കിയിട്ടുണ്ടെന്ന് പറയുന്നു. ആരാധകര്‍ക്ക് താങ്ക്‌സ് മാത്രമെ പറയാനുള്ളു.

ഇന്‍സ്പിരേഷന്‍

എന്‍ജികെ യുടെ പോസ്റ്റര്‍ ലയണ്‍, പോലെയുള്ള സിനിമകളില്‍ നിന്നും ഇന്‍സ്പിരേഷന്‍ കൊണ്ട് എന്ന് മാത്രമേ ഉള്ളു. അല്ലാതെ കോപ്പിയടി അല്ല.

അത് എനിക്കും അറിയില്ല..

കഴിഞ്ഞ പടത്തിന്റെ പേര് താനാ സേര്‍ന്ത കൂട്ടം. ഇപ്പോള്‍ വന്നത് എന്‍ജികെ. എന്ന് വെച്ചാല്‍ എന്താണെന്നോന്നും ചോദിക്കരുത്.

സൂര്യ ഫാന്‍സ്

ഇനി ചൊറിയാന്മാര്‍ എത്ര വിമര്‍ശിച്ചാലും ഇതുപോലെ ഒരു ഫസ്റ്റ് ലുക്ക് അവരുടെ ഇഷ്ടതാരങ്ങള്‍ക്ക് സ്വപ്‌നം പോലും കാണാന്‍ കഴിയില്ല.

മരണ മാസ് ഐറ്റം

ഒരു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വരുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ആരാധകര്‍ പോലും ഇത്രയും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. മരണ മാസ് ഐറ്റം തന്നയാണ്.

പച്ച പിടിക്കുമോ?

നാള് കുറച്ചായിട്ട് ഇതുപോലെ കിടിലം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മാത്രമേ ഉള്ളു. ഇതെങ്കിലും ഒന്ന് പച്ച പിടിച്ചാല്‍ മതിയായിരുന്നു എന്ന് പ്രാര്‍ത്ഥിക്കുന്ന സൂര്യ ഫാന്‍സ്.

ഓര്‍മ്മ വരുന്നത്..

സൂര്യ 36 ന്റെ ഫസ്റ്റ് ലുക്ക് കണ്ടപ്പോള്‍ ചെഗുവേര എന്ന ഈ അടാര്‍ ഐറ്റത്തിനെയാണ് ഓര്‍മ്മ വന്നത്. നിങ്ങള്‍ക്കും അങ്ങനെ തോന്നിയിരുന്നോ?

ഇതിനെ വെല്ലുമോ?

സൂര്യയുടെ എന്‍ജികെ യെ വെല്ലുന്ന ഒരു ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇതുവരെ തമിഴകത്തില്ലെന്നാണ് ചിലരുടെ കണ്ടുപിടുത്തം.

ഒന്നും പറയാനില്ല

സൂര്യയുടെ പുതിയ പോസ്റ്റര്‍ കാണുന്ന ഹേറ്റേഴ്‌സ് അതിന് നെഗറ്റീവ് കമന്റും അല്ലാത്തവര്‍ക്ക് അതിനെ കുറിച്ച് കൂടുതലായി ഒന്നും പറയാനുമില്ല.

ദീപാവലിയ്ക്ക് വരും

ക്ലാസും മാസും ചേര്‍ന്ന ഒരു ഐറ്റവുമായി സൂര്യ സെല്‍വരാഘവന്‍ കൂട്ടുകെട്ടിലെ സിനിമ ഈ ദീപാവലിയ്ക്ക് എത്തുന്നു.

എന്താ ചേട്ടാ..

ചിലര്‍ക്ക് പോസ്റ്റര്‍ കണ്ടപ്പോള്‍ പിക്‌സ് ആര്‍ട്ടില്‍ എഡിറ്റ് ചെയ്യുന്ന ചില ചിത്രങ്ങള്‍ പോലെയാണ് തോന്നിയിരിക്കുന്നത്.

സൂര്യ വേറെ ലെവല്‍

ഫസ്റ്റ് ലുക്ക് ഇറക്കി ഹിറ്റാക്കുന്ന കാര്യത്തില്‍ സൂര്യ വേറെ ലെവലാണ്. പക്ഷെ ഈ ലുക്ക് പ്രതീക്ഷയ്ക്ക് ഒത്തുയര്‍ന്നില്ലെന്ന് പറയുന്നവരുമുണ്ട്.

പണി തുടങ്ങി

സൂര്യയുടെ ഫസ്റ്റ് ലുക്ക് ഇറങ്ങിയതോടെ തന്നെ സിങ്ക കുട്ടികള്‍ ഫ്ളക്‌സുകളിലൂടെ പണി തുടങ്ങിയിരിക്കുകയാണ്.

സണ്ണി ലിയോണിന്റെ ഇരട്ടകുട്ടികള്‍ സ്വന്തം രക്തത്തില്‍ പിറന്നത് തന്നെ! സത്യം തുറന്ന് പറഞ്ഞ് സണ്ണി!!

പൂമരം ഷൂട്ട് ചെയ്തപ്പോള്‍ ക്യാമറ ഓണക്കിയില്ല! അക്കിടി പറ്റിയെന്ന് കണ്ടുപിടിച്ച് ട്രോളന്മാര്‍!

English summary
Surya new movie NGK movie poster trolls

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam