സൂര്യയും പറയുന്നു.. മോഹന്‍ലാല്‍ അസാധ്യ മനുഷ്യനാണെന്ന്! വമ്പന്‍ റിലീസിനൊരുങ്ങി എന്‍ജികെ!

തമിഴ്‌നാട്ടിലെ സൂപ്പര്‍ താരവും കേരളത്തിലും വലിയ ആരാധക പിന്‍ബലമുള്ള നടനാണ് സൂര്യ. ഈദിന് മുന്നോടിയായി സൂര്യ നായകനായി അഭിനയിക്കുന്ന എന്‍ജികെ എന്ന സിനിമ റിലീസ് ചെയ്യുകയാണ്. റിലീസിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം സൂര്യയും മറ്റ് അണിയറ പ്രവര്‍ത്തകരും കേരളത്തില്‍ എത്തിയിരുന്നു. കൊച്ചിയില്‍ പത്രസമ്മേളനവും വിളിച്ച് ചേര്‍ത്തിരുന്നു. എന്‍ജികെ യെ കുറിച്ച് സംസാരിച്ചതിന് ശേഷം മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിനെ കുറിച്ചും സൂര്യ പറഞ്ഞിരിക്കുകയാണ്.

മോഹന്‍ലാലിനെ പോലൊരു ഇതിഹാസ നടനൊപ്പമാണ് താന്‍ അഭിനയിക്കുന്നതെന്ന് ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നാണ് സൂര്യ പറയുന്നത്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ പരിഭ്രമമായിരുന്നെന്നും മോഹന്‍ലാല്‍ അസാധ്യ മനുഷ്യനാണെന്നുമെല്ലാം സൂര്യ പറഞ്ഞിരിക്കുകയാണ്. കാപ്പാന്‍ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാലും സൂര്യയും ഒന്നിച്ചഭിനയിക്കുന്നത്.

 മോഹന്‍ലാല്‍ അസാധ്യ മനുഷ്യനാണ്

മോഹന്‍ലാല്‍ അസാധ്യ മനുഷ്യനാണ്

എന്റെ തോളില്‍ കൈയിട്ട് എന്നോട് സംസാരിക്കുന്നുവെന്നും താന്‍ മോഹന്‍ലാലിനൊപ്പമാണ് അഭിനയിച്ച് കൊണ്ടിരിക്കുന്നതെന്നും ഞങ്ങള്‍ രണ്ട് പേരും ഒരേ ഫ്രെയിമിലാണെന്നും ആദ്യം എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. മോഹന്‍ലാലിന്റെ മുന്നിലാണല്ലോ അഭിനയിക്കേണ്ടതെന്ന് ഓര്‍ത്തപ്പോള്‍ ആദ്യ ഷോട്ട് ചെയ്യാന്‍ എനിക്ക് പരിഭ്രമായിരുന്നു. മോഹന്‍ലാല്‍ അസാധ്യ വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഗുണമെന്തെന്നാല്‍ അദ്ദേഹം നമ്മുടെ പ്രായത്തിലേക്ക് ഇറങ്ങി വരും. മോഹന്‍ലാല്‍ സംസാരിക്കുന്ന രീതി കണ്ടാല്‍ ഇത്രയും വലിയ നടനാണെന്നോ നിരവധി അംഗീകാരങ്ങള്‍ നേടിയ ആളാണെന്നോ തോന്നില്ല. മാത്രമല്ല ഇത്രയധികം സിനിമകള്‍ ചെയ്തിട്ടുണ്ടെന്നോക്കെ നമ്മള്‍ മറന്ന് പോകും.

എന്തിനെ കുറിച്ച് വേണമെങ്കിലും ചോദിക്കാം

മോഹന്‍ലാലിനോട് എന്തിനെ കുറിച്ച് വേണമെങ്കിലും ചോദിക്കാം. കാപ്പാന്‍ എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ അവസരം ഒരുക്കിയതിന് താന്‍ നന്ദി പറയുന്നത് സംവിധായകന്‍ കെവി ആനന്ദിനോടാണ്. എങ്ങനെയാണ് ഇങ്ങനെ അഭിനയിക്കാന്‍ കഴിയുന്നെതന്ന് ഞാനെപ്പോഴും മോഹന്‍ലാലിനോട് ചോദിക്കും. അതിന് അദ്ദേഹം പറയുന്ന ഓരോയൊരു ഉത്തരമാണ്, ഈശ്വരന്‍. ഓരോ ഷോട്ടിന് മുന്‍പും ഇത് നന്നായി വരണമെന്ന് ഈശ്വരനോട് പ്രാര്‍ഥിക്കുമെന്ന് മോഹന്‍ലാല്‍ പറയാറുണ്ടെന്നും സൂര്യ പറയുന്നു.

ലൂസിഫറിനെ കുറിച്ചും

മോഹന്‍ലാലിന്റെ ഹിറ്റ് സിനിമ ലൂസിഫറിനെ കുറിച്ചും സൂര്യ അഭിപ്രായപ്പെട്ടിരുന്നു. 'ലൂസിഫര്‍ കണ്ടിരുന്നെന്നും തനിക്ക് സിനിമ വളരെ അധികം ഇഷ്ടമായെന്നും താരം പറഞ്ഞു. മോഹന്‍ലാലിനെ ഇത്രയും മനോഹരമായ രീതിയില്‍ ഫ്രെയിമില്‍ അവതരിപ്പിച്ചതിന് പൃഥ്വിരാജിനെ വിളിച്ച് അഭിനന്ദിച്ചിരുന്നു. ലൂസിഫറിന് ശേഷം മലയാളത്തില്‍ താന്‍ കാണാന്‍ ആഗ്രഹിക്കുന്ന സിനിമ ഉയരെ ആണെന്നും' സൂര്യ വ്യക്തമാക്കിയിരിക്കുകയാണ്.

 രാഷ്ട്രീയകഥയുമായി എന്‍ജികെ

രാഷ്ട്രീയകഥയുമായി എന്‍ജികെ

എന്‍ജികെ ഒരു പൊളിറ്റിക്കല്‍ സിനിമയാണ്. പക്ഷെ ഇതൊരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെ കുറിച്ചോ, രാഷ്ട്രീയ നേതാവിനെ കുറിച്ചോ ഉള്ളതല്ല. ഇതിന് മുന്‍പ് ഇറങ്ങിയ പൊളിറ്റിക്കല്‍ സിനിമകളില്‍ നിന്നും വളരെ വ്യത്യസ്തമായി ഏറ്റവും താഴെത്തട്ടിലുള്ള രാഷ്ട്രീയത്തെ കുറിച്ചാണ് എന്‍ജികെ പറയുന്നത്. രാഷ്ട്രീയ കഥയ്ക്കപ്പുറം കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെക്കുന്ന ഫാമിലി എന്റര്‍ടെയിനറാണ് ചിത്രമെന്നും സൂര്യ വ്യക്തമാക്കി.

റിലീസിനൊരുങ്ങി എന്‍ജികെ

റിലീസിനൊരുങ്ങി എന്‍ജികെ

സൂര്യയെ നായകനാക്കി സെല്‍വ രാഘവന്‍ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് എന്‍ജികെ. നന്ദ ഗോപാലന്‍ കുമാരന്‍ എന്നതിന്റെ ചുരുക്കെഴുത്തായിട്ടാണ് എന്‍ജികെ എന്ന പേര് വന്നിരിക്കുന്നത്. സായി പല്ലവി, ജഗപതി ബാബു, രാഹുല്‍ പ്രീത് സിംഗ്, ശരത് കുമാര്‍, ബാല സിംഗ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായിട്ടെത്തുന്ന സിനിമ മേയ് 31 ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. സിനിമയുടെ റിലീസിനോടനുബന്ധിച്ച് സൂര്യയും സംവിധായകനും സായി പല്ലവിയുമെല്ലാം കൊച്ചിയില്‍ എത്തിയിരുന്നു. എറണാകുളം, കലൂര്‍ ഹോട്ടല്‍ ഗോകുലം പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന പത്രസമ്മേളനത്തിലാണ് സൂര്യ വാചാലനായത്.

Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X