For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജ്യോതികയുടെയും മക്കളുടെയും പേര് കൈയ്യിലെഴുതി സൂര്യ! ഫാമിലിമാന് നിറഞ്ഞ കൈയ്യടി! കാണൂ!

  |

  തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഓണ്‍സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ചപ്പോള്‍ ആരാധകരായിരുന്നു ഏറെ സന്തോഷിച്ചത്. സിനിമയിലായാലും ജീവിതത്തിലായാലും തന്റെ നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് ഈ താരം മുന്നേറുന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്നും അകന്ന് കുടുംബത്തിനൊപ്പം വീട്ടുകാര്യങ്ങളുമായി കഴിയുകയായിരുന്നു സൂര്യ. ദിയയും ദേവും വലുതായിക്കഴിഞ്ഞതിന് ശേഷം താരം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. രണ്ടാം വരവിന് പ്രേരിപ്പിച്ചതും പ്രചോദിപ്പിച്ചതും സൂര്യയായിരുന്നുവെന്നാണ് അന്ന് ജ്യോതിക പറഞ്ഞത്.

  പാതിരാത്രിയില്‍ തേടിയെത്തുന്ന സംവിധായകന്‍! നടുക്കുന്ന വെളിപ്പെടുത്തലുകളുമായി ശ്രീദേവിക! കാണൂ!

  എത്ര വലിയ തിരക്കിലായാലും കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ താരം സമയം കണ്ടെത്താറുണ്ട്. മക്കളുടെ സ്‌കൂള്‍ സന്ദര്‍ശിച്ചും അവര്‍ക്കൊപ്പമുള്ള യാത്രയ്ക്കുമൊക്കെ താരം സമയം കണ്ടെത്താറുണ്ട്. ഏതൊരു പെണ്‍കുട്ടിയും ആഗ്രഹിക്കുന്ന തരത്തിലുള്ള സ്വഭാവ സവിശേഷത തന്നെയാണ് സൂര്യയുടെ മുഖമുദ്രയെന്ന് ജ്യോതിക പറഞ്ഞിരുന്നു. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും മാതൃകാദമ്പതികളാണ് തങ്ങളെന്ന് ഇവര്‍ നേരത്തെ തന്നെ തെളിയിച്ചതാണ്.

  ശ്രീശാന്തിനെ പിടിച്ചുനിര്‍ത്താന്‍ സല്‍മാന്‍ ഖാന്‍! ഭുവനേശ്വരിയുടെ വരവോടെ കളി മാറുമോ? കാണൂ!

  സൂര്യയുടെ കുടുംബ സ്‌നേഹം

  സൂര്യയുടെ കുടുംബ സ്‌നേഹം

  നിര്‍മ്മാതാവായ ശിവകുമാറിന് പിന്നാലെയായാണ് മക്കളായ സൂര്യയും കാര്‍ത്തിയും സിനിമയിലേക്കെത്തിയത്. തുടക്കത്തില്‍ സൂര്യ അഭിനയത്തെ ഗൗരവകരമായി സമീപിച്ചിരുന്നില്ല. പിന്നീട് ആരാധകര്‍ ശക്തമായ പിന്തുണ നല്‍കിയപ്പോഴാണ് താരത്തിന് അഭിനയത്തെക്കുറിച്ച് ബോധ്യമായത്. സമീപനത്തിലും കാഴ്ചപ്പാടിലും മാറ്റം വന്നതോടെയാണ് താരം അഭിനയം പഠിച്ച് തിരിച്ചെത്തിയത്. തുടക്കത്തില്‍ അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തിയവര്‍ പോലും പിന്നീട് താരത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. കുടുംബത്തോടുള്ള സ്‌നേഹവും കരുതലിനെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്.

  കൈയ്യിലെ പേരുകള്‍

  കൈയ്യിലെ പേരുകള്‍

  ഭാര്യയുടെയും മക്കളുടെയും പേരുകള്‍ കൈയ്യില്‍ കൊത്തിയാണ് സൂര്യ ഇത്തവണ ഞെട്ടിച്ചത്. ജ്യോതികയ്ക്കും മക്കള്‍ക്കും താരം നല്‍കുന്ന പ്രാധാന്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. സിനിമകളുമായി ബന്ധപ്പെട്ട് മുന്നേറുന്നതിനിടയിലും ഇവരുടെ കാര്യങ്ങളും താരംകൃത്യമായി നിറവേറ്റാറുണ്ട്. സിനിമയ്ക്കായി നടത്തുന്ന തയ്യാറെടുപ്പുകളിലൂടെയായിരുന്നു നേരത്തെ ഈ താരം ഞെട്ടിച്ചത്. ഇതാദ്യമായാണ് കുടുംബ സ്‌നേഹം താരം കൈയ്യില്‍ കാണിച്ചത്.

  ആരാധകര്‍ ഏറ്റെടുത്തു

  ആരാധകര്‍ ഏറ്റെടുത്തു

  ഭാര്യയുടെയും മക്കളുടെയും പേര് കൈയ്യില്‍ എഴുതിയ സൂര്യയുടെ ഫോട്ടോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ഇത്രയും സിംപിളായ ഫാമിലി മാന്‍ എവിടെയുണ്ടാവുമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ക്ഷണനേരം കൊണ്ടാണ് താരത്തിന്റെ തചിത്രം വൈറലായത്. കെവി ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് താരം ഇപ്പോള്‍ ്അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മോഹന്‍ലാലും ഈ ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

  ഇതുപോലെ ആരെയും കണ്ടിട്ടില്ല

  ഇതുപോലെ ആരെയും കണ്ടിട്ടില്ല

  ജീവിതത്തില്‍ ഇതുപോലൊരു വ്യക്തിയെ താന്‍ കണ്ടിട്ടില്ലെന്നും സൂര്യയ്‌ക്കൊപ്പമുള്ള ജീവിതം സന്തോഷകരമായിരിക്കുമെന്നും അന്നേ തോന്നിയിരുന്നു. അത് ശരിയായിരുന്നുവെന്ന് പിന്നീട് മനസ്സിലായി. തന്നെ വളരെയധികം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിനോടൊപ്പം തനിക്ക് തന്റേതായ ബഹുമാനവും അദ്ദേഹം നല്‍കുന്നുണ്ട്. തനിക്കൊരു പ്രശ്‌നമുണ്ടെങ്കില്‍ അതേക്കുറിച്ച് ആദ്യം സംസാരിക്കുന്നത് സൂര്യയോടാണെന്നും താരം പറഞ്ഞിരുന്നു.

  മക്കളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കും

  മക്കളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കും

  സിനിമയിലേക്കുള്ള തിരിച്ചുവരവില്‍ താന്‍ തിരക്കിലായിരുന്ന സമയത്ത് മക്കളുടെ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചത് അദ്ദേഹമായിരുന്നു. അവര്‍ക്ക് ഭക്ഷണം നല്‍കുകയും സ്‌കൂളില്‍ വിടുകയും മറ്റ് കാര്യങ്ങള്‍ നോക്കുകയുമൊക്കെ ചെയ്തത് അദ്ദേഹമാണ്. താന്‍ ലൊക്കേഷനിലേക്ക് പോയിക്കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹം പുറത്തേക്ക് പോവാറുള്ളൂ. സൂര്യയുടെ പകുതി ഗുണങ്ങള്‍ ദേവിന് കിട്ടിയാല്‍ താന്‍ സംതൃപ്തയായിരിക്കുമെന്നും ജ്യോതിക പറഞ്ഞിരുന്നു.

  താരജാഡകളില്ലാതെ

  താരജാഡകളില്ലാതെ

  സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാത്രമല്ല മറ്റ് വിഷയങ്ങളിലും താരം അഭിപ്രായം പ്രകടിപ്പിക്കാറുണ്ട്. സഹായഹസ്തവുമായി എത്താറുമുണ്ട്. ആരാധകന്റെ കല്യാണത്തിനെത്തിയ താരദമ്പതികളുടെ ചിത്രം അടുത്തിടെയും വൈറലായിരുന്നു. താരത്തെ കാണാനെത്തുന്നവരില്‍ ആരെയും അദ്ദേഹം നിരാശരാക്കാറില്ല. മലയാളി പ്രേക്ഷകരുടെ പിന്തുണയെക്കുറിച്ചും താരം വാചാലനാവാറുണ്ട്. അടുത്തിടെ അമ്മമഴവില്ലിലേക്ക് എത്തിയപ്പോള്‍ മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്.

  English summary
  Surya's latest photo viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X