സൂര്യയുടെ മരണമാസ് എന്‍ട്രി! തിയറ്ററുകളെ പൂരപ്പറമ്പാക്കി നടിപ്പിന്‍ നായകന്റെ എന്‍ജികെ!

സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് വേണ്ടി ആരാധകര്‍ എത്ര കാലം വേണമെങ്കിലും കാത്തിരിക്കും. നടന്‍ സൂര്യയുടെ എന്‍ജികെ യ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു തമിഴ്, മലയാളം പ്രേക്ഷകര്‍. കാത്തിരിപ്പുകള്‍ക്കൊടുവില്‍ നടിപ്പിന്‍ നായകന്‍ സൂര്യ നായകനായിട്ടെത്തുന്ന എന്‍ജികെ തിയറ്ററുകളിലേക്ക് എത്തി. സൂര്യയെ നായകനാക്കി സെല്‍വരാഘവന്‍ സംവിധാനം ചെയ്ത ചിത്രം തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും വലിയ പ്രധാന്യത്തോടെയാണ് എത്തിയിരിക്കുന്നത്.

surya-ngk

നീണ്ട ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സെല്‍വ രാഘവന്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തനുണ്ട്. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുക്കുയിരിക്കുന്ന ചിത്രത്തില്‍ സായി പല്ലവിയാണ് നായിക. ജഗപതി ബാബു, രാഹുല്‍ പ്രീത് സിംഗ്, ബാല സിംഗ് എന്നിവരാണ് മറ്റ് താരങ്ങള്‍. ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രം ഡ്രീം വാരിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ എസ് ആര്‍ പ്രകാശ്ബാബു, എസ്ആര്‍ പ്രഭു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സിനിമയെ കുറിച്ച് ആദ്യം വന്ന പ്രേക്ഷക പ്രതികരണമിങ്ങനെ..

പൊളിറ്റിക്കല്‍ ത്രില്ലര്‍ തന്നെ

കുടുംബ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തില്‍ നിര്‍മ്മിച്ച പൊളിറ്റിക്കല്‍ ത്രില്ലറാണ് എന്‍ജികെ എന്നാണ് ആദ്യം വരുന്ന പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. സിനിമയില്‍ രാഷ്ട്രീയം കൈകാര്യം ചെയ്തിരിക്കുന്നതും മനോഹരമായിട്ടാണ്.

ടോട്ടല്‍ സിനിമ മിന്നിച്ചു

എന്‍ജികെ യുടെ സ്‌റ്റോറി അത്യുഗ്രനാണ്. സൂര്യ തന്റെ കഴിവ് മുഴുവന്‍ സിനിമയിലൂടെ പുറത്ത് എത്തിച്ചിരിക്കുകയാണ്. യുവന്‍ ശങ്കര്‍ രാജ ഒരുക്കിയ ബിജിഎം മികച്ചതാണ്. മാസും ക്ലാസും കൂടി ചേര്‍ന്ന് ഏത് തരം പ്രേക്ഷകര്‍ക്കും ആസ്വദിച്ച് കാണാന്‍ പറ്റുന്ന സിനിമയാണെന്നാണ് ചിലര്‍ പറയുന്നത്.

ആദ്യ പകുതി കഴിയുമ്പോള്‍

എന്‍ജികെ യുടെ ഫസ്റ്റ് ഹാഫ് കഴിയുമ്പോള്‍ പൊളിറ്റിക്കല്‍ സീനുകള്‍ കൊണ്ട് സമ്പന്നമാണ്. സൂര്യയുടെയും സായി പല്ലവിയുടെയുമെല്ലാം പ്രകടനങ്ങള്‍ക്ക് കൈയടിയാണ് ലഭിച്ചിരിക്കുന്നത്.

സൂര്യയുടെ മാസ് അവതാരം

സൂര്യയുടെ മാസ് അവതാരം

ഒരു വര്‍ഷത്തോളമായി സൂര്യയുടേതായി ഒരു സിനിമ റിലീസിനെത്തിയിട്ട്. ഒടുവില്‍ മാസ് അവതാരം പോലൊരു വേഷത്തിലാണ് സൂര്യ എന്‍ജികെ യില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പഞ്ചാബി പെണ്‍കുട്ടിയായിട്ടാണ് സായി പല്ലവി എത്തുന്നത്. രാഹുല്‍ പ്രീതിന്റെ അഭിനയത്തിനും മികച്ച അഭിപ്രായമാണ് വന്നിരിക്കുന്നത്.

 മാസ് എന്റര്‍ടെയിനര്‍

മാസ് എന്റര്‍ടെയിനര്‍

അഭിനയത്തിലൂടെ വീണ്ടും ഞെട്ടിച്ച സൂര്യയുടെ അടുത്ത മാസ് എന്റര്‍ടെയിനറായി എന്‍ജികെ മാറിയിരിക്കുകയാണെന്നാണ് ആദ്യ പ്രതികരണം. തമിഴില്‍ നിന്നുമുള്ള ഈ വര്‍ഷത്തെ മറ്റൊരു ബ്ലോക്ബസ്റ്റര്‍ മൂവിയായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

Recommended Video

ലാലേട്ടനെക്കുറിച്ചു ‘സൂര്യ പറഞ്ഞത് ഇങ്ങനെ | filmibeat Malayalam
രണ്ടാം പകുതി

രണ്ടാം പകുതി

ആദ്യ പകുതി നല്ല അഭിപ്രായങ്ങള്‍ വന്നതോടെ അവസാന പകുതിയ്ക്ക് വേണ്ടി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. സാധാ തമിഴ് ചിത്രങ്ങള്‍ പോലെ രണ്ടാം പകുതി വെട്ടും കുത്തും നിറഞ്ഞതാണെന്നാണ് റിപ്പോര്‍ട്ട്.

രമേഷ് ബാല

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X