ദേവ് ജോയുടെ ഫോട്ടോ കോപ്പിയാണെന്ന് സൂര്യ! ദിയ തന്നെപ്പോലെയാണ്! മക്കളെക്കുറിച്ച് താരം പറഞ്ഞത്

സൂര്യയുടേയും ജ്യോതികയുടെയും വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. സിനിമയിലെ പ്രണയം യഥാര്‍ത്ഥ ജീവിതത്തിലേക്കും പകര്‍ത്തുകയായിരുന്നു ഇരുവരും. ഇടയ്ക്ക് അഭിനയത്തില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു ജ്യോതിക. ഭാര്യയുടെ സിനിമ നിര്‍മ്മിക്കാനും പ്രമോഷണല്‍ പരിപാടികളിലുമെല്ലാമായി സൂര്യ മുന്നിലുണ്ടായിരുന്നു. 46 വയതിനിലൂടെയുള്ള തിരിച്ചുവരവിന് ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്.

രണ്ടാംവരവില്‍ മികച്ച കഥാപാത്രങ്ങളെയായിരുന്നു ജ്യോതികയ്ക്ക് ലഭിച്ചത്. സൂര്യയെന്ന ഭര്‍ത്താവിന്റെ പിന്തുണയെക്കുറിച്ച് വാചാലായായും താരമെത്താറുണ്ട്. ജ്യോതികയെക്കുറിച്ചും മക്കളെക്കുറിച്ചും പറയുന്ന സൂര്യയുടെ അഭിമുഖം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. വിവാഹ ശേഷം ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ചും സൂര്യ പറഞ്ഞിരുന്നു. തമിഴകത്തിന്റെ സ്വന്തം താരമാണെങ്കിലും മലയാളികള്‍ക്കും സൂര്യയെ ഏറെയിഷ്ടമാണ്.

വീടിനോട് അങ്ങനെ അടുപ്പമില്ലാത്ത പ്രകൃതമായിരുന്നു സൂര്യയുടേത്. നല്ല അച്ഛന്‍ എങ്ങനെയായിരിക്കുമെന്ന കാര്യത്തെക്കുറിച്ച് സൂര്യയെ പഠിപ്പിച്ചത് ജ്യോതികയായിരുന്നു. വീട്ടില്‍ സിനിമാ ചര്‍ച്ചകളൊന്നും അനുവദിക്കാറില്ല ജോയെന്ന് സൂര്യ പറയുന്നു. കുട്ടികളുടെ കാര്യങ്ങളിലെല്ലാം സൂര്യയും സജീവമാണ്. അവരെ കുളിപ്പിക്കാനും പുറത്ത് കൊണ്ടുപോവാനും ഉറക്കാനുമൊക്കെ തന്നെ പ്രാപ്തനാക്കിയത് ജോയാണ്.

Surya

ദിയയും ദേവുമാണ് സൂര്യയുടേയും ജ്യോതികയുടേയും മക്കള്‍.ദേവ് ജോയുടെ ഫോട്ടോ കോപ്പിയാണ്. ദിയയാവട്ടെ തന്നെപ്പോലെയാണെന്നുമായിരുന്നു സൂര്യ പറഞ്ഞത്. മക്കള്‍ക്കൊപ്പമുളള ചിത്രങ്ങളുമായി ഇടയ്ക്ക് സൂര്യ എത്താറുണ്ട്. മക്കളെ നോക്കുന്ന കാര്യം തിരക്ക് പിടിച്ച പണിയാണ്. പിതാവെന്ന നിലയ്ക്ക് അവര്‍ക്കൊപ്പം, അവരുടെ ഇഷ്ടത്തിന് അനുസരിച്ച് നില്‍ക്കാനാണ് തനിക്ക് ഇഷ്ടമെന്നും സൂര്യ പറയുന്നു.

Recommended Video

ലാലേട്ടനെക്കുറിച്ചു ‘സൂര്യ പറഞ്ഞത് ഇങ്ങനെ | filmibeat Malayalam

അച്ഛനെന്ന നിലയില്‍ അവരുടെ മനസ്സിനൊപ്പം നില്‍ക്കാനാണ് സൂര്യയ്ക്ക് ഇഷ്ടം. തെറ്റും ശരിയും മനസ്സിലാക്കുന്നതിനായി അവര്‍ക്ക് കഥയും കവികളുമൊക്കെ പറഞ്ഞ് കൊടുക്കാറുണ്ട് സൂര്യ. ഉറക്കം വരണമെങ്കില്‍ കഥകള്‍ കേള്‍ക്കണം അവര്‍ക്ക്. ദേവിന് ചിത്രം വരയ്ക്കാന്‍ ഇഷ്ടമാണ്. അവന് ഔട്ട്‌ലൈന്‍ വരച്ച് കൊടുക്കാറുണ്ട്. കളര്‍ കൊടുത്ത് മനോഹരമാക്കുന്നത് അവനാണ്. ജീവിതത്തെ അര്‍ത്ഥവത്താക്കുന്ന മനോഹരമായ സന്ദര്‍ഭമാണ് ഇതെന്നും സൂര്യ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X