For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുഹൃത്തുക്കള്‍ തന്നെ കാമുകന്മാരായിട്ടുണ്ട്! കല്യാണം കഴിക്കാത്തതിന്റെ കാരണം പറഞ്ഞ് ചന്ദ്ര ലക്ഷ്മണ്‍

  |

  ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലുമൊക്കെ ഒരു കാലത്ത് തിളങ്ങി നിന്ന നടിയാണ് ചന്ദ്ര ലക്ഷ്മണ്‍. ടെലിവിഷന്‍ സീരിയലുകളിലെ വില്ലത്തി വേഷങ്ങളായിരുന്നു ചന്ദ്രയെ ഏറെ സുപരിചിതയാക്കിയത്. അടുത്ത കാലത്തായി ചന്ദ്രയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളായിരുന്നു കൂടുതലായും വന്നിരുന്നത്. ഇതുവരെ വിവാഹിതയാവാത്ത നടി വിവാഹം കഴിച്ചെന്നും ഉടന്‍ കഴിക്കാന്‍ പോവുകയാണെന്നുമൊക്കെ വാര്‍ത്ത ഉണ്ടായിരുന്നു.

  വര്‍ഷങ്ങളോളം അഭിനയ രംഗത്ത് നിന്നിരുന്ന നടിയെ കഴിഞ്ഞ കുറേ നാളുകളായി കാണാനില്ലായിരുന്നു. ഒടുവില്‍ മടങ്ങി വരവിന്റെ സന്തോഷത്തിലാണ് നടിയിപ്പോള്‍. ഒപ്പം വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്ന വാര്‍ത്തകളിലെ സത്യാവസ്ഥ എന്താണെന്ന് കൂടി ചന്ദ്ര കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചിരിക്കുകയാണ്.

  ഞാന്‍ നിമിത്തത്തില്‍ വിശ്വസിക്കുന്ന ഒരാളാണ്. ഒന്നും മുന്‍കൂട്ടി തീരുമാനിക്കാറില്ല. എന്താണോ സംഭവിക്കുന്നത് അതനുസരിച്ച് ഞാന്‍ മുന്നോട്ട് പോവുകയാണ് പതിവ്. എന്റെ ആദ്യ സിനിമ എ കെ സാജന്റെ സ്റ്റോപ് വയലന്‍സാണ്. ഇപ്പോള്‍ ഞാന്‍ തിരിച്ച് വരുന്ന സിനിമയുടെ പേര് 'ഗോസ്റ്റ് റൈറ്റര്‍'. രണ്ടിന്റെയും ടൈറ്റില്‍ ഇംഗ്ലീഷിലാണ്. ഞാന്‍ ഈ ചിത്രം തെരഞ്ഞെടുത്തത് ഇതിന്റെ ടൈറ്റിലും ഒരു കാരണമാണ്. സിനിമയില്‍ ഞാന്‍ അവതരിപ്പിക്കുന്ന ശോശാമ്മ എന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവാണ് ഗോസ്റ്റ് റൈറ്റര്‍.

  പോള്‍ എന്ന പുതുമുഖമാണ് ആ കഥാപാത്രം അവതരിപ്പിക്കുന്നത്. നാട്ടിലെ അത്യാവശ്യം നല്ല പേരുള്ള ഒരു പാതിരിയുടെ കഥ എഴുതുകയാണ് അയാള്‍. ഇതിനിടയില്‍ പാതിരിയുടെ ജീവിതത്തിലെ ഒരു രഹസ്യം അദ്ദേഹം അറിയുന്നു. അതിനെ ചുറ്റി പറ്റിയാണ് കഥ പുരോഗമിക്കുന്നത്. ആദ്യമായി മേക്കപ്പിടാതെ ഞാന്‍ ക്യാമറയ്ക്ക് മുന്നില്‍ എത്തുന്ന സിനിമയാണിത്. ഗോസ്റ്റ് റൈറ്റിന്റെ നിര്‍മാതാവ് രവി മേനോന്‍ സാറാണ് എന്നെ ഈ ചിത്രത്തിലേക്ക് ക്ഷണിച്ചത്. നവാഗതനായ എം ആര്‍ അജയനാണ് ചിത്രത്തിന്റെ സംവിധായകന്‍.

  സ്വന്തം എന്ന സീരിയലിലെ സാന്ദ്ര നെല്ലിക്കാടന്‍ എനിക്ക് അന്ന് അടി കുറേ വാങ്ങി തന്നിട്ടുണ്ടെങ്കിലും ഇന്ന് മലയാളികള്‍ എന്നെ ഓര്‍ക്കുന്നത് ആ കഥാപാത്രത്തിലൂടെയാണ്. സ്വന്തം സീരിയലില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ പുറത്തിറങ്ങുമ്പോള്‍ അടി ഇഷ്ടം പോലെ കിട്ടിയിട്ടുണ്ട്. അമ്പലങ്ങളില്‍ പോവുമ്പോള്‍ പുറകില്‍ കൂടി വന്ന് കുട വച്ച് കുത്തിയിട്ടുണ്ട്. പിന്നെ തെറിയഭിഷേകം നടത്തിയവരുമുണ്ട്. അവരോടൊന്നും പറഞ്ഞിട്ട് കാര്യമില്ല. അതുകൊണ്ട് തരുന്നതെല്ലാം സന്തോഷത്തോടെ ഏറ്റുവാങ്ങും.

  എന്നാണ് കല്യാണം എന്ന ചോദ്യം കേട്ട് ഞാന്‍ മടുത്തു. കല്യാണം കഴിയാത്ത ഞാന്‍ കല്യാണം കഴിച്ച് അമേരിക്കയില്‍ സെറ്റിലായി എന്ന വാര്‍ത്ത വന്നത് അടുത്തിടെയാണ്. അതു കണ്ട് ഞാനും അപ്പയും അമ്മയുമൊക്കെ ഒരുപാട് ചിരിച്ചു. കല്യാണം എന്ന് പറയുന്നത് എടുത്ത് ചാടി ചെയ്യേണ്ട ഒരു കാര്യമല്ല. ഇത്രയും കാലമായി കല്യാണം കഴിക്കാത്തത് പ്രേമനൈരാശ്യം കാരണമാണോ എന്ന് ചോദിച്ചാല്‍ അല്ല എന്നാണ് ഉത്തരം.

  One Malayalam Movie Official Teaser 3 Reaction | Mammootty | FilmiBeat Malayala

  ഞാന്‍ ഒരു അവശ കാമുകിയൊന്നുമല്ല. പ്രേമമൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ നൈരാശ്യമൊന്നും ഉണ്ടായിട്ടില്ല. എന്റെ നല്ല സുഹൃത്തുക്കള്‍ തന്നെ പിന്നീട് കാമുകന്മാരായിട്ടുണ്ട്. പ്രണയം മുന്നോട്ട് കൊണ്ട് പോകാന് പറ്റില്ലെന്ന അവസ്ഥയില്‍ ഞങ്ങല്‍ കൈ കൊടുത്ത് പിരിഞ്ഞവരാണ്.

  English summary
  Swantham Serial Fame Chandra Lakshman About Her Marriage And Love Affairs
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X