സീരിയലിൽ പ്രതിശ്രുത വരൻ്റെ വിവാഹം കൂടേണ്ടി വന്നു; തൊട്ട് പിന്നാലെ യഥാർഥ ജീവിതത്തിലുമെന്ന് ചന്ദ്ര ലക്ഷ്മൺ

സൂര്യ ടിവിയിലെ സ്വന്തം സുജാത സീരിയലിലൂടെ ശ്രദ്ധേയരായ ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയയും വിവാഹിതരായിരിക്കുകയാണ്. നവംബര്‍ പത്തിന് ലളിതമായിട്ടുള്ള വിവാഹമാണ് നടത്തുക എന്ന് ഇരുവരും അറിയിച്ചിരുന്നു. ഒടുവില്‍ അടുത്ത കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ താരങ്ങള്‍ വിവാഹിതരായി. സോഷ്യല്‍ മീഡിയ പേജുകളിലൂടെ താരങ്ങളുടെ ചിത്രങ്ങള്‍ വൈറലാവുകയാണ്. ഇതോടെ ആരാധകരും സഹപ്രവര്‍ത്തകരുമടക്കം ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുയാണ്.

വിവാഹത്തിന് തൊട്ട് മുന്നേ നടന്ന ചില രസകരമായ കാര്യങ്ങള്‍ ചന്ദ്ര ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണിപ്പോള്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് സീരിയലിലെ ടോഷിന്റെ വിവാഹത്തെ കുറിച്ചും അതിന് സാക്ഷിയാകേണ്ടി വന്നതിനെ കുറിച്ചും ചന്ദ്ര പറയുന്നത്. ഒപ്പം പ്രേക്ഷകര്‍ തങ്ങള്‍ക്ക് നല്‍കിയ സ്‌നേഹത്തിനും നടി നന്ദി പറയുകയാണ്.

 വിവാഹത്തെ കുറിച്ച് ചന്ദ്ര

മിശ്ര വിവാഹമായതിനാല്‍ രണ്ട് വീട്ടുകാരുടെയും രീതികളും ആചാരങ്ങളും ഉള്‍കൊണ്ടുള്ള ഒരു വിവാഹമായിരിക്കും ഞങ്ങളുടേത് എന്നാണ് താരം പറയുന്നത്. അയ്യര്‍ രീതിയിലുള്ള കല്യാണങ്ങളില്‍ താലി കെട്ടുമ്പോള്‍ അച്ഛന്റെ മടിയില്‍ ഇരുന്നു കൊണ്ടായിരിക്കും. അതുപോലെ മറു വശത്ത് ക്രൈസ്തവ രീതി പ്രകാരം തോഷ് എനിക്ക് മന്ത്രകോടി തരികയും ഞങ്ങള്‍ മണ്ഡപത്തില്‍ കേക്ക് കട്ട് ചെയ്യുകയും ചെയ്യും. രണ്ടുപേരും ആരാധിക്കുന്ന ദൈവങ്ങളുടെ ചിത്രങ്ങളും അവിടെ ഉണ്ടാകുമെന്നും ചന്ദ്രലക്ഷ്മണ്‍ പറയുന്നു.

 പ്രതിശ്രുത വരന്റെ ഓണ്‍ലൈന്‍ വിവാഹം

സ്വന്തം വിവാഹത്തിന് മുന്‍പ് അഭിനയിച്ച് കൊണ്ടിരിക്കുന്ന സീരിയലില്‍ ഉണ്ടായ വലിയൊരു തമാശയും ചന്ദ്ര അഭിമുഖത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ്. കല്യാണത്തിന് ദിവസങ്ങള്‍ മുന്‍പാണ് സീരിയലില്‍ തോഷ് അവതരിപ്പിക്കുന്ന ആദം ജോണിന്റെ കല്യാണം നടത്തുന്നത്. യഥാര്‍ഥ ജീവിതത്തിലെ നവവധുവായ താന്‍ പ്രതിശ്രുത വരന്റെ ഓണ്‍സ്്ക്രീനിലെ കല്യാണം കൂടിയിരുന്നു എന്നാണ് തമാശരൂപേണ ചന്ദ്ര പറയുന്നത്. 'സീരിയലില്‍ കഴിഞ്ഞ ദിവസം ആയിഷയുമായിട്ടുള്ള തോഷിന്റെ വിവാഹമായിരുന്നു.

 എല്ലാവരുടെയും പിന്തുണയെ കുറിച്ച്

ആ കഥാപാത്രത്തിന്റെ പെങ്ങളുടെ സ്ഥാനത്തു നിന്ന് ഞാനാണ് താലി പിടിച്ച് കൊടുക്കുന്നത്. കൂടാതെ ഇവരുടെ ആദ്യ രാത്രിയും ഞങ്ങള്‍ ഷൂട്ട് ചെയ്തു. ഏതു നവവധുവിനാണ് ഇങ്ങനെ ഒരു ഭാഗ്യം കിട്ടുക? എന്തായാലും തോഷിനു നല്ലൊരു റിഹേഴ്‌സല്‍ തന്നെ കിട്ടിയെന്നും ചന്ദ്ര പറയുന്നു. അതേ സമയം ഇരുവരുടെയും പ്രണയകഥയെ കുറിച്ച് ചോദിച്ചാല്‍ അതിനും നടി രസകരമായ മറുപടിയാണ് പറഞ്ഞിരിക്കുന്നത്. രണ്ടാളുടെയും സീരിയലിലേക്കുള്ള തിരിച്ച് വരവ് മുതല്‍ എല്ലാം യാദൃശ്ചികമായി സംഭവിച്ച കാര്യങ്ങളെ കുറിച്ചാണ് ചന്ദ്ര പറയുന്നത്.

 ടോഷുമായിട്ടുള്ള പ്രണയകഥയിങ്ങനെ

ഏകദേശം ഒരു പതിറ്റാണ്ടിനു ശേഷമാണ് ഞാനും തോഷും ഇന്‍ഡസ്ട്രിയിലേക്ക് തിരിച്ചു വരുന്നത്. ആ ഇടവേള ഒക്കെ അനിര്‍വ്വചനീയം ആയിരുന്നു. ഞങ്ങള്‍ ഒന്നിക്കണമെന്ന് പ്രേക്ഷകര്‍ ആഗ്രഹിച്ചത് പോലെ തോന്നി. ഞങ്ങളുടെ വിവാഹത്തെ കുറിച്ചോര്‍ത്ത് സ്വന്തം സുജാത ടീം മൊത്തത്തില്‍ വൈകാരികമായ ആവേശത്തിലാണ്. ഞങ്ങള്‍ രണ്ടു പേരേയും ഹൃദയം നിറഞ്ഞു അനുഗ്രഹിച്ചിരിക്കുകയാണ് അവരെല്ലാം എന്നും ചന്ദ്ര പറയുന്നു. നേരത്തെ അറിയിച്ചിരുന്നത് പോലെ കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ച് ഇന്ന് രാവിലയൊണ് ചന്ദ്രയും ടോഷും വിവാഹിതരായത്.

Recommended Video

Dulquer Salman’s Kurup hits 1500 theaters on November 12 | Filmibeat Malayalam
 സുജാതയും ആദം ജോണും

സ്വന്തം സുജാത സീരിയലിലെ സുജാതയായി ചന്ദ്ര അഭിനയിക്കുമ്പോള്‍ സുജാതയുടെ രക്ഷകനായി വരുന്ന കഥാപാത്രമാണ് ടോഷ് അവതരിപ്പിക്കുന്ന ആദം ജോണ്‍. സുജാതയും ആദവും വിവാഹം കഴിക്കുമെന്ന് എല്ലാവരും കരുതിയെങ്കിലും ആയിഷ എന്ന സുഹൃത്തിനെയാണ് ആദം വിവാഹം കഴിച്ചത്. ഇതേ കുറിച്ചാണ് അഭിമുഖത്തില്‍ ചന്ദ്ര സൂചിപ്പിച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X