For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ട് മതാചാരപ്രകാരവും ചടങ്ങുകള്‍ നടത്തി; ചന്ദ്രയുടെയും ടോഷിന്റെയും കുഞ്ഞുവാവയെ സ്വീകരിക്കാനൊരുങ്ങി കുടുംബം

  |

  സ്വന്തം സുജാത സീരിയലിലെ സുജാത ഗര്‍ഭിണിയാണ്. അതുപോലെ തന്നെ യഥാര്‍ഥ ജീവിതത്തില്‍ സുജാതയെ അവതരിപ്പിക്കുന്ന നടി ചന്ദ്രയും ഗര്‍ഭിണിയാണ്. ഒരേ സമയം സീരിയലിലെയും ജീവിതത്തിലെയും കഥ മുന്നോട്ട് പോവുന്നത് ആരാധകരെയും അത്ഭുതപ്പെടുത്തുകയാണ്.

  അതേ സമയം ചന്ദ്രയുടെ ഏഴാം മാസത്തിലെ ചടങ്ങുകള്‍ മനോഹരമായി നടത്തിയതിനെ പറ്റിയുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ടോഷിന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ രണ്ട് മതാചാരപ്രകാരം നടത്താറുള്ള ചടങ്ങുകള്‍ കാണിച്ചിരിക്കുകയാണ്.

  ചന്ദ്രയ്ക്കിത് ഏഴാം മാസമാണെന്ന് പറഞ്ഞാണ് ടോഷ് സംസാരിച്ച് തുടങ്ങുന്നത്. തന്റെ നാട്ടില്‍ പൂളിയൂണും ചന്ദ്രയുടെ രീതിയില്‍ വളൈക്കാപ്പുമാണ് നടത്താറുള്ളത്. അത് വീട്ടില്‍ വച്ച് തന്നെ നടത്താനാണ് താരങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ഈ വിശേഷങ്ങളാണ് പുതിയ വീഡിയോയിലൂടെ ഇരുവരും കാണിച്ചത്. വളൈക്കാപ്പിന് വേണ്ടിയുള്ള വളകള്‍ വാങ്ങിക്കാന്‍ പോവുന്നത് മുതല്‍ വീട്ടിലെ ഒരുക്കങ്ങളെല്ലാം താരങ്ങള്‍ വീഡിയോയില്‍ കാണിച്ചിരുന്നു.

  Also Read: നാലാമത്തെ പ്രണയം രജിസ്റ്റര്‍ ഓഫീസില്‍ വച്ച് സഫലമാക്കി സീരിയല്‍ നടന്‍ റെയ്ജന്‍; നടന്റെ വിവാഹ ചിത്രങ്ങള്‍ കാണാം

  നിലവില്‍ യാത്ര ചെയ്യാന്‍ ചന്ദ്രയ്ക്ക് ബുദ്ധിമുട്ടുള്ളത് കൊണ്ട് രണ്ട് ചടങ്ങളും ഒരുമിച്ച് ചെയ്യാനാണ് കുടുംബം തീരുമാനിച്ചത്. ക്രിസ്ത്യന്‍ ആചാരപ്രകാരമുള്ള പുളിയൂണ് ചടങ്ങ് കേക്ക് മുറിച്ച് പരസ്പരം കഴിച്ച് കൊണ്ടാണ് നടത്തിയത്. ശേഷം ടോഷിന്റെ മാതാപിതാക്കള്‍ ചന്ദ്രയെ അവളുടെ മാതാപിതാക്കളുടെ കൈയ്യില്‍ ഏല്‍പ്പിക്കുന്നു. ഏഴാം മാസത്തില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കൂട്ടികൊണ്ട് വരുന്നു എന്ന ചടങ്ങാണ് താരങ്ങള്‍ ഇതിലൂടെ ഉദ്ദേശിച്ചത്.

  Also Read: ഒരു പുരുഷന്റെ പ്രണയം അമ്പത് സ്ത്രീകളിലാണെങ്കിലും ഒതുക്കി നിർത്താൻ പറ്റില്ല; പ്രണയത്തെ കുറിച്ച് ജിഎസ് പ്രദീപ്

  രണ്ടാമത് വീണ്ടും സാരി മാറ്റി ഉടുത്ത് മറ്റൊരു ഗെറ്റപ്പിലാണ് ചന്ദ്ര വളൈക്കാപ്പ് ചടങ്ങിനെത്തിയത്. കഴുത്തില്‍ പൂമാല ചൂടിച്ചും മുഖത്ത് മഞ്ഞള്‍ തേച്ചും ചടങ്ങുകള്‍ ആരംഭിച്ചു. ഇതിനൊപ്പം കൈയ്യില്‍ കുപ്പിവളകള്‍ ഇടിച്ച് കൊണ്ടാണ് ചടങ്ങ് നടത്തിയത്. സ്വന്തം സുജാത സീരിയലിലെ പ്രധാനപ്പെട്ട റോളുകള്‍ ചെയ്യുന്ന നടിമാരും ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. എല്ലാവരും ചന്ദ്രയുടെ കൈയ്യില്‍ വളകള്‍ അണിയിച്ചിരുന്നു. ഏറ്റവുമെടുവില്‍ ഭര്‍ത്താവായ ടോഷാണ് വളയിടുകയും മഞ്ഞള്‍ പുരട്ടുകയും ചെയ്ത് ചടങ്ങ് അവസാനിപ്പിക്കുന്നത്.

  Also Read: സീരിയല്‍ നടന്‍ നൂബിന്‍ ജോണി വിവാഹിതനായി; 9 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ജോസൈഫനെ സ്വന്തമാക്കി താരം

  രണ്ട് വ്യത്യസ്ത മതത്തില്‍ നിന്നും വിവാഹം കഴിച്ചവരാണ് ടോഷും ചന്ദ്രയും. സ്വന്തം സുജാത സീരിയല്‍ ലൊക്കേഷനില്‍ നിന്നും കണ്ട് പരിചയപ്പെട്ട് ഇഷ്ടത്തിലായ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്. സീരിയലിലെ നായിക-നായകന്മാരായി അഭിനയിക്കുന്ന ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത് ആരാധകര്‍ക്കും സര്‍പ്രൈസായി.

  ഇരുവീട്ടുകാരുടെയും സമ്മതത്തോടെയും അനുഗ്രഹത്തോടെയുമാണ് താരവിവാഹം നടക്കുന്നത്. വീഡിയോയുടെ താഴെ ആരാധകരും കുടുംബത്തിന്റെ ഒത്തൊരുമയെ പറ്റിയാണ് സംസാരിക്കുന്നത്.

  രണ്ടു കുടുംബങ്ങളും ജാതി,മത ഭേദമന്യേ, ഒരേമനസ്സോടെ, സന്തോഷത്തോടെ ചടങ്ങുകളില്‍ പങ്കെടുക്കുകയും ചന്ദ്രയ്ക്ക് അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്തത്, സമൂഹത്തിനുള്ള നല്ല സന്ദേശമാണ്. ആ കുടുംബത്തിന് എല്ലാ വിധ ഐശ്വര്യങ്ങളും ദൈവം നല്‍കട്ടെ എന്നാണ് ഒരു ആരാധിക കമന്റിട്ടിരിക്കുന്നത്.

  വളരെ നാച്ചുറലായി, പരമ്പരാഗതമായ ചടങ്ങ്. രണ്ട് കുടുംബങ്ങളുടെ ഒത്തോരുമയും സ്‌നേഹവും കാണുമ്പോള്‍ തന്നെ സന്തോഷമായി. രണ്ടുപേരെയും പോലെ സുന്ദരമായ ഒരു കുഞ്ഞ് ജനിക്കട്ടെ.. എന്നാണ് കമന്റ് ബോക്‌സില്‍ നിറയുന്ന ആശംസകളില്‍ പറയുന്നത്.

  Recommended Video

  നടി ചന്ദ്ര ലക്ഷ്‍മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി

  വീഡിയോ കാണാം

  English summary
  Swantham Sujatha Fame Tosh Christy Shared Wife Chandra Lakshman's Valaikaapu Video Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X