ആകെ 2440 വാക്കുകൾ, എല്ലാവരും കണ്ടത് ആ ഒറ്റ വാക്ക് മാത്രം! വിമര്‍ശകർക്ക് മറുപടിയുമായി സ്വര
സ്വരയ്ക്കെതിരെ മോശമായ പ്രതികരണവുമായി നിരവധി പോർ രംഗത്തെത്തിയിരുന്നു
സഞ്ജയ് ലീല ബൻസാലിയുടെ പദ്മാവദിനെ വിമർശിച്ചു കൊണ്ടുള്ള ബോളിവുഡ് താരം സ്വരാ ഭാസ്കറിന്റെ തുറന്ന കത്ത് വിവാദമാകുന്നു. പദ്മാവദ് കണ്ടതിനു ശേഷമുളള താരത്തിന്റെ പ്രതികരണമാണ് വൈറലായിരിക്കുന്നത്.

ദേശീയ മാധ്യമമായ ദ് വയറിലൂടെയാണ് താരം തന്റെ അഭിപ്രായം തുറന്നടിച്ചത്. എന്നാൽ ഇതിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ തനിക്കെതിരെ വാളോങ്ങി നിൽക്കുന്നവർക്ക് തക്ക മറുപടിയും നൽകിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് താരത്തിന്റെ പ്രതികരണം.

2440 വാക്കുകൾ
2440 വാക്കുകളുള്ള ഒരു വലിയ ആർട്ടിക്കിളാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. അതിൽ ജനങ്ങളുടെ കണ്ണിൽപ്പെട്ടത് യോനി എന്ന വാക്കു മാത്രമാണെന്നു സ്വര പറഞ്ഞു. ട്വിറ്ററിലായിരുന്നു താരത്തിന്റെ പ്രതികരണം. എന്നാൽ വിമർശിച്ചവർക്കായി ട്വിറ്ററിൽ വീണ്ടും ഈ പദം ആവർത്തിച്ചിരുന്നു.

പിന്തുണച്ച് വിമർശിച്ചു
പദ്മാവദ് ചിത്രത്തിൽ സതിയേയും അതുപോലുളള ദുരാചാരങ്ങളേയും മഹത്വവവത്കരിക്കുകയാണെന്നു സ്വര പറഞ്ഞിരുന്നു. എന്നാൽ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. അനുകൂലിക്കുന്നതിനേക്കാൾ വിമർശിക്കുന്നവരാണ് കുടുതൽ. താരം ചിത്രത്തിനെ വിമർശിക്കാൻ ഉപയോഗിച്ച പദമാണ് ഇത്രയധികം വിമർശനത്തിന് ഇടയാക്കിയത്.

വിമർശകരിൽ പ്രമുഖരും
സ്വരയെ വിമർശിക്കാൻ പലരും തിരഞ്ഞെടുത്തത് ഇവർ ചെയ്ത കഥാപാത്രങ്ങളായിരുന്നു. പിന്നണി ഗായികയും നടിയുമായ സൂചിത്ര കൃഷ്ണ മൂർത്തി സ്വരയ്ക്കെതിരെ ആഞ്ഞടിച്ചിരുന്നു. അശ്ലീല നർത്തകിയും മോശമായി അഭിനയിക്കുന്ന നടിയ്ക്ക് പരിശുദ്ധയായ രാജ്ഞിയെ കാണുമ്പോൾ യോനിയെ ഒർമ വരുന്നത് തമാശയാണെന്നും അവർ ട്വിറ്റ് ചെയ്തു.

താരത്തിന്റെ തുറന്ന കത്ത്
താര ലേഖനം എഴുതാനുള്ള പദ്മാവദ് ചിത്രം കണ്ടതിനു ശേഷമാണ് താരം ഇത്തരത്തിലുള്ള ലേഖനം എഴുതിയത്. താനും ഒരു സ്ത്രീ ശരീരം മാത്രമായി ഒതുങ്ങിപ്പോയോ? എന്നൊരു തോന്നൽ വന്നതു കൊണ്ടാണ് യോനിയെ കുറിച്ചു എഴുതുന്നതെന്നും താരം പറഞ്ഞു. സതി, ജോഹര്‍ പോലുള്ളവ അനാചാരങ്ങൾ നമ്മുടെ മണ്ണിൽ നടന്നിട്ടുണ്ട്. അതൊക്കെ ചരിത്രത്തിന്റെ ഭാഗവുമാണ്. എന്നിരുന്നാലും ഇത്തരത്തിലുള്ള ദുരാചാരങ്ങളെ മഹത്വവത്ക്കരിക്കേണ്ട കാര്യമില്ല. ഇത്തരം ദുരാചാരങ്ങള്‍ സ്ത്രീക്ക് തുല്യത നിഷേധിക്കുന്നുവെന്ന് മാത്രമല്ല അവളുടെ വ്യക്തിത്വം തന്നെ ഇല്ലാതാക്കുമെന്നും സ്വര പറഞ്ഞു.


Click it and Unblock the Notifications











