ബിജു മേനോന്റെ സ്വര്‍ണ്ണ കടുവ ഹിറ്റാകുമെന്ന് പറയുന്നതിന്റെ അഞ്ചു കാരണങ്ങള്‍?
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ബിജു മേനോന്‍ നായകനായി എത്തുന്ന ചിത്രമാണ് സ്വര്‍ണ്ണ കടുവ. ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രം തിയേറ്ററുകളിലെത്തി....
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ബിജു മേനോന്‍ നായകനായി എത്തുന്ന ചിത്രമാണ് സ്വര്‍ണ്ണ കടുവ. ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രം തിയേറ്ററുകളിലെത്തി. ബാബു ജനാര്‍ദ്ദനനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
ജോബി ഫിലിംസിന്റെ ബാനറില്‍ ജോബി ജി ഉമ്മനാണ് ചിത്രം നിര്‍മിച്ചത്. സുധീര്‍ കരമന, ഹരീഷ് പെരുമണ്ണ, ബൈജു, സുരേഷ് കൃഷ്ണ, ഇന്നസെന്റ്, പൂജിത മേനോന്‍, ഇനിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തെ കുറിച്ച് അറിയേണ്ട അഞ്ച് കാര്യങ്ങള്‍.

ബിജു മേനോന്‍
വില്ലനായും സഹനടനായും നായകനായും അഭിനയിച്ച ബിജു മേനോന് കോമിക് കഥാപാത്രങ്ങളും അവതരിപ്പിക്കാന്‍ കഴിയുമെന്ന് നടന്‍ തെളിയിച്ച് കഴിഞ്ഞതാണ്. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിലെ ബിജു മേനോന്റെ പ്രകടനം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അനുരാഗ കരിക്കിന്‍ വെള്ളം, ഓലപീപ്പി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബിജു മേനോന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് സ്വര്‍ണ്ണ കടുവ.

തൃശൂര്‍ സംഭാഷണ ശൈലി
ബിജു മേനോന്‍ ആദ്യമായി തൃശൂര്‍ ഭാഷാ ശൈലിയില്‍ സംസാരിക്കുന്ന ചിത്രം കൂടിയാണിത്. നേരത്തെ ഓര്‍ഡിനറി എന്ന ചിത്രത്തിലെ ബിജു മേനോന്റെ പാലക്കാട് സംഭാഷണ ശൈലി ഹിറ്റായിരുന്നു.

തിരക്കഥ
ഒരിടവേളയ്ക്ക് ശേഷം ബാബു ജനാര്‍ദ്ദനന്‍ തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്. വാസ്തവം, സിറ്റി ഓഫ് ഗോഡ്, തലപ്പാവ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയത് ബാബു ജനാര്‍ദ്ദനനായിരുന്നു.

ഇന്നസെന്റിന്റെ തിരിച്ചു വരവ്
ചെറിയ ഇടവേളയ്ക്ക് ശേഷം ഇന്നസെന്റ് ഒരു മുഴുനീള വേഷം അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. ഇന്നസെന്റിന്റെ കഥാപാത്രത്തിന്റെ മികവ് ട്രെയിലറില്‍ നിന്നും വ്യക്തമായിരുന്നു.
ട്രെയിലര്‍
ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..


Click it and Unblock the Notifications











