For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വയര്‍ കാണിക്കാതെ എങ്ങനെ ചെയ്യും, നഗ്നയായിട്ടല്ല ഞാന്‍ വീഡിയോയില്‍ ഉള്ളത്; സ്വര്‍ണ തോമസ് ചോദിക്കുന്നു

  |

  ഡാന്‍സ് റിയാലിറ്റി ഷോ യിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ സ്വര്‍ണ തോമസിന്റെ കഥ എല്ലാവര്‍ക്കും പരിചിതമാണ്. നര്‍ത്തകിയായിരുന്ന സ്വര്‍ണയ്ക്ക് ഒരു അപകടത്തിലൂടെ ഗുരുതരമായ പരിക്ക് പറ്റിയിരുന്നു. ഫ്‌ളാറ്റില്‍ മുകളിലത്തെ നിലയില്‍ നിന്നും താഴെ വീണ സ്വര്‍ണയുടെ നട്ടെല്ലിനാണ് ക്ഷതം സംഭവിച്ചത്.

  എഴുന്നേല്‍ക്കാനോ നടക്കാനോ പോലും സാധിക്കാതെ കിടന്ന കിടപ്പിലായി പോയ സ്വര്‍ണ ജീവിതത്തിലേക്ക് തിരിച്ച് വരവ് നടത്തി. ഇപ്പോള്‍ അത്യാവശ്യം ഡാന്‍സ് ചെയ്യുകയാണ് നടി. ഇതിനിടെ ബെല്ലി ഡാന്‍സ് കളിക്കുന്ന സ്വര്‍ണയുടെ വീഡിയോ വൈറലാവുകയും ചെയ്തു. ഇതിനെ കളിയാക്കിയും പരിഹസിച്ചും വന്നവര്‍ക്കുള്ള മറുപടിയാണ് നടിയിപ്പോള്‍ നല്‍കിയിരിക്കുന്നത്.

  Also Read: ഒരേ കട്ടിലില്‍ പുതപ്പിനുള്ളില്‍ കാളിദാസും തരിണിയും പാര്‍വതിയും; മരുമകള്‍ക്ക് ആശംസകളുമായി പാര്‍വതി ജയറാം

  'കുറേ നാളുകള്‍ക്ക് ശേഷം എന്റെ മലയാളമൊക്കെ ഇംപ്രൂവ് ചെയ്തതിന് ശേഷം ഇന്ന് മലയാളത്തില്‍ സംസാരിക്കാന്‍ പോവുകയാണ്. തെറ്റാണെങ്കില്‍ എല്ലാവരും പറയണം. ഇന്നത്തെ വീഡിയോ കൊണ്ട് ഉദ്ദേശിക്കുന്നത് നെഗറ്റീവായി സംസാരിക്കുന്നവര്‍ക്കുള്ള മറുപടിയാണ്.

  അടുത്തിടെ ഞാന്‍ ഒന്ന് രണ്ട് ബെല്ലി ഡാന്‍സ് സീരീസ് ചെയ്തിരുന്നു. ആ വീഡിയോയുടെ താഴെ
  കുറേയെണ്ണങ്ങള്‍ വന്നു ചോദിക്കുന്നത് ഇത്രയും എക്സ്പോസ് ചെയ്തിട്ടാണോ ബെല്ലി ഡാന്‍സ് കളിക്കുന്നതെന്ന്. ഞാനൊരു കാര്യം ചോദിക്കട്ടെ, വേറെ എവിടെ ബെല്ലി ഡാന്‍സ് കാണാന്‍ പോയാലും ഇങ്ങനെ തന്നെയാണ് ഉണ്ടാവുക.

  Also Read: ഇനി അയാള്‍ കാമുകനല്ല, രഹസ്യമായി വിവാഹിതയായി നടി രാഖി സാവന്ത്! മറ്റൊരു ഭര്‍ത്താവിനൊപ്പം നടിയുടെ ചിത്രങ്ങള്‍

  അന്നേരം കുഴപ്പമൊന്നുമില്ലേ? യഥാര്‍ഥ ബെല്ലി ഡാന്‍സ് കാണുമ്പോള്‍ നിങ്ങള്‍ ഇങ്ങനെ ചോദിക്കാറുണ്ടോ? ഞാനൊന്ന് ബെല്ലി ഡാന്‍സ് കാണിച്ചപ്പോഴാണ് ഭൂമി കുലുങ്ങിയത് പോലെയുള്ള റിയാക്ഷന്‍ വന്നത്.

  മറ്റുള്ളവര്‍ക്ക് കുഴപ്പമില്ല, ഞാന്‍ ചെയ്യുമ്പോള്‍ മാത്രമേ കുഴപ്പമുള്ളു എന്ന തരത്തിലുള്ള നിങ്ങളുടെ നെഗറ്റീവ് ചിന്തകള്‍ എന്റെ അക്കൗണ്ടിലേക്ക് തരണ്ടേതില്ല. അട്രാക്ഷന്‍ കിട്ടാന്‍ വേണ്ടിയാണ് ഇങ്ങനെ വയര്‍ തുറന്ന് പിടിച്ച് കാണിക്കുന്നതെന്ന് പറഞ്ഞ് കുറേ ചേച്ചിമാരും വന്നിരുന്നു.

  നിങ്ങളാരും ബെല്ലി ഡാന്‍സ് ഇതുവരെ കണ്ടിട്ടില്ലേ. ഇല്ലെങ്കില്‍ പോയൊന്ന് കാണണം. ഞാന്‍ ബിക്കിനി ഇട്ടിട്ടൊന്നും അല്ലല്ലോ കളിച്ചത്. നഗ്നയും ആയിരുന്നില്ല.

  ബെല്ലി ഡാന്‍സിന് ഒരു ഫോം ഉണ്ട്. അതാണ് ഞാന്‍ ചെയ്തത്. അത് എക്സ്പോസ് ചെയ്യുന്നതല്ല. വയറിന്റെ ഭാഗമാണ് അതില്‍ കാണിക്കേണ്ടത്. അല്ലാതെ നഗ്നമായി ഒന്നും കാണിക്കുന്നതല്ല. അത് പോലും മനസിലാവാത്തവര്‍ ദയവ് ചെയ്ത് എന്റെ അക്കൗണ്ടില്‍ നിന്നും മാറി നില്‍ക്കണം.

  ഇത്തരം ചിന്താഗതിയുള്ളവരോട് ഒന്നേ പറയാനുള്ളൂ, നിങ്ങളുടെ നെഗറ്റീവിറ്റി എന്റെ പേജില്‍ കുത്തി നിറക്കേണ്ടതില്ല. ബാക്കി പോസിറ്റീവ് ചിന്താഗതിയുള്ള ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും എന്റെ നന്ദി അറിയിക്കുകയാണെന്നും', സ്വര്‍ണ തോമസ് പറയുന്നു.

  സ്വര്‍ണയുടെ പോസ്റ്റിന് താഴെ താരത്തിന് പിന്തുണ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്. മുന്‍ ബിഗ് ബോസ് താരം കൂടിയായ ഡിംപല്‍ ഭാലും കമന്റുമായി എത്തിയിരുന്നു.

  'പിഞ്ചുകുഞ്ഞിനെ പോലും നഗ്നയായിട്ടെന്ന പോലെ കാണുന്നവര്‍ക്ക് ബുദ്ധിയില്ല. നീന്തല്‍ താരം എന്തിനാണ് ഒളിമ്പിക്‌സിന് ബിക്കിനി ധരിക്കുന്നതെന്ന് ചോദിക്കും. വെള്ളത്തിനടിയില്‍ കളിക്കാനുള്ള യൂണിഫോം ആണതെന്ന് മനസിലാക്കാനുള്ള ബുദ്ധിയവര്‍ക്കില്ല. ശരീരത്തെ ലൈംഗികമായി മാത്രം കാണുന്നതില്‍ അവര്‍ കുടുങ്ങി കിടക്കുകയാണ്.

  അവരുടെ ചിന്ത തുരുമ്പെടുത്തു. അവരുടെ ധാരണ അനുസരിച്ച് അവര്‍ക്ക് ഇതിലൊക്കെ എക്‌സ്‌പോഷര്‍ കാണാന്‍ കഴിയും, ഞാന്‍ കാണുന്നത് നീ നിന്റെ ജീവിതം നയിക്കുന്നതാണ്. തുണിയ്ക്ക് ബെല്ലി ഡാന്‍സുമായി എന്ത് ബന്ധമാണുള്ളത്. ഒടിഞ്ഞ പെല്‍വിക്, തളര്‍ന്ന കാലുകള്‍ എന്നിവയുമായി നീ നിനക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യുക.

  ജീവിതം നിനക്ക് തന്ന ആത്മാവിനെ നഷ്ടപ്പെടുത്തരുത്. അവര്‍ പാഴായ ജീവിതമാണ് നയിക്കുന്നത്. നെഗറ്റീവ് ചിന്തിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നു. നീയെന്റെ അയണ്‍ ലേഡീ ആണെന്നും', ഡിംപല്‍ സ്വര്‍ണയോട് പറയുന്നു.

  English summary
  Swarna Thomas Opens Up About Negative Comments On Her Belly Dance Video Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X