For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എ​ഗ്രിമെന്റ് ആയ ശേഷമാണ് സീരിയലിൽ അഭിനയിക്കുന്ന കാര്യം അറിഞ്ഞത്; ചതുരം സിനിമയെക്കുറിച്ച് സ്വാസിക

  |

  ടെലിവിഷനിൽ നിന്നും ബി​ഗ് സ്ക്രീനിലേക്കെത്തി വിജയം കൈവരിച്ച താരങ്ങൾ കുറവാണ്. സീരിയൽ താരങ്ങളെന്ന് പറഞ്ഞ് മാറ്റി നിർത്തുന്ന പ്രവണതയും സിനിമാ രം​ഗത്തുണ്ട്. നേരത്തെ പല താരങ്ങളും ഇതേപറ്റി സംസാരിച്ചിരുന്നു. എന്നാൽ ഇത്തരം മുൻ ധാരണകളെയും പ്രതിബന്ധങ്ങളെയും എല്ലാം മറികടന്ന് സിനിമാ രം​ഗത്ത് ശ്രദ്ധേയ സാന്നിധ്യമായി മാറിയിരിക്കുകയാണ് നടി സ്വാസിക.

  സീത എന്ന സീരിയലിലൂടെ ജനപ്രീതി ആർജിച്ച സ്വാസിക അതിന് മുമ്പ് സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും പ്രേക്ഷകർക്ക് സുപരിചിത ആയത് ഈ സീരിയലിലൂടെ ആണ്. പിന്നീട് സഹനടി വേഷങ്ങളിൽ ഇട്ടിമാണി, പൊറിഞ്ച് മറിയം ജോസ് തുടങ്ങിയ സിനിമകളിലും സ്വാസിക അഭിനയിച്ചു.

  Also Read: 'അദ്ദേഹം ഭാര്യയോട് കെയർ ഫുള്ളായാണ് സംസാരിക്കുക, പത്ത് ആഡ് ഫിലിം രണ്ട് ദിവസം കൊണ്ട് ചെയ്തു'; ജിസ് ജോയ്

  സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം ആണ് സ്വാസികയുടെ പുതിയ സിനിമ. നായികാ വേഷത്തിലാണ് സിനിമയിൽ സ്വാസിക എത്തുന്നത്. സ്വാസിക ആദ്യമായാണ് ഒരു സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച് കൊണ്ടിരിക്കുന്ന സിനിമ സ്വാസികയുടെ കരിയറിൽ വലിയ ബ്രേക്ക് ആവുമെന്നാണ് കരുതുന്നത്. ഇപ്പോഴിതാ വണ്ടർവാൾ മീഡിയയുമായുള്ള അഭിമുഖത്തിൽ സിനിമയെ പറ്റി സംസാരിച്ചിരിക്കുകയാണ് സ്വാസിക. ബി​ഗ് സ്ക്രീനിലും ടെലിവിഷനിലും ഒരു പോലെ വർക് ചെയ്യുന്നതിനെ പറ്റി സ്വാസിക സംസാരിച്ചു.

  Also Read: 'അദ്ദേഹം ഭാര്യയോട് കെയർ ഫുള്ളായാണ് സംസാരിക്കുക, പത്ത് ആഡ് ഫിലിം രണ്ട് ദിവസം കൊണ്ട് ചെയ്തു'; ജിസ് ജോയ്

  എന്റെ സന്തോഷത്തിനാണ് വരുന്ന ഓഫറുകൾ ചെയ്യുന്നത്. എല്ലാം ചെയ്യാനുള്ള ആ​ഗ്രഹം ഉണ്ട്. അത് കൊണ്ട് വേറെ കാര്യങ്ങൾ ചിന്തിക്കാറില്ല. ഇമേജിനെ പറ്റി ആലോചിക്കുകയോ മിനി സ്ക്രീൻ ചെയ്യാൻ പാടില്ലെന്നോ ചിന്തിക്കാറില്ല. എനിക്കിഷ്ടമാണെങ്കിൽ അത് ചെയ്യുക എന്നത് മാത്രമേ ഉള്ളൂ. ആങ്കറിം​ഗ് ആദ്യം എനിക്ക് ഇഷ്ടമുണ്ടായിരുന്നില്ല. ഞാൻ കുറേ ഓഫറുകൾ വേണ്ടെന്ന് വെച്ചു. പിന്നീട് ഫാമിലി ഫംങ്ഷനുകളിൽ സംസാരിച്ച് തുടങ്ങിയപ്പോൾ ഇഷ്ടമായി.

  'എനിക്കറിയില്ല ഞാനെടുക്കുന്ന തീരുമാനങ്ങൾ ശരിയാണോ തെറ്റാണോ എന്ന്. ചിലപ്പോൾ എന്റെ സിനിമാ ജീവിതത്തെ ബാധിച്ചേക്കാം. കാരണം എല്ലാവരും അങ്ങനെയാണ് പറയുന്നത്. സീരിയൽ ചെയ്യുന്നത് കൊണ്ടാണ് സിനിമയിൽ ലീഡ് റോൾ തരാത്തത്, ഓവറായി എല്ലാ സ്ഥലങ്ങളിലും ഉള്ളത് കൊണ്ടാണെന്ന്'

  'പക്ഷെ അവരത് പറയുന്നുണ്ടെങ്കിലും കുറേ നാൾ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുമ്പോൾ ഞാൻ ഭയങ്കര ഡിസ്റ്റർബ്ഡ് ആണ്. ഒരു അവസരത്തിനായി കാത്തിരിക്കുന്നവർ ഉണ്ട്. അത് അവരുടെ ശരി ആയിരിക്കാം. എനിക്ക് വരാനുള്ളതാണെങ്കിൽ അത് വന്നിരിക്കും എന്നാണ് എന്റെ വിശ്വാസം'

  സീരിയൽ ചെയ്താലും ചെയ്തില്ലെങ്കിലും ഒരു സിനിമ ചെയ്യണമെന്നുണ്ടെങ്കിൽ വന്നിരിക്കും. ഞാൻ തെറ്റായിട്ട് ഒരു കാര്യവും ചെയ്യുന്നില്ല. ഞാൻ വേറെ ഒരു വർക്ക് ചെയ്യുന്നു എന്നേ ഉള്ളൂ. അത് മോശപ്പെട്ട ജോലി അല്ലല്ലോ. അതും അഭിനയമാണ്. ഒരു കലയാണ്.

  ചതുരം എന്ന സിനിമ എനിക്ക് വരാനുള്ളത് ആയത് കൊണ്ടാണ് എനിക്ക് വന്നത്. അല്ലെങ്കിൽ ഇങ്ങനെ ഒരു കഥാപാത്രം സ്വാസികയെ ഡയരക്ടറോ പ്രൊഡ്യൂസറോ ഏൽപ്പിക്കില്ല. കാരണം മലയാളത്തിൽ ഒത്തിരി ഹീറോയിൻസ് ഉണ്ട്. കറങ്ങിത്തിരിഞ്ഞ് എനിക്ക് വന്നത് അതെനിക്കുള്ളത് ആയത് കൊണ്ടാണ്. ഞാൻ ആ സമയത്ത് സീരിയൽ ചെയ്യുന്നുണ്ട്.

  'ലോക്ഡ‍ൗൺ ആയത് കൊണ്ട് സീരിയൽ നിർത്തി വെച്ചു എന്നേ ഉള്ളൂ. പക്ഷെ സിദ്ധുവേട്ടന് അറിയില്ലായിരുന്നു ഞാൻ സീരിയൽ ചെയ്യുന്നുണ്ടെന്ന്. ഒരുപക്ഷെ അതുകൊണ്ടായിരിക്കാം എന്നെ വിളിച്ചത്. പക്ഷെ അതൊരു ദൈവ നിമിത്തം ആണ്. എല്ലാം ഫിക്സ് ചെയ്ത് എ​ഗ്രിമെന്റ് ആയ ശേഷമാണ് അദ്ദേഹം അറിയുന്നത്. അപ്പോൾ മാറ്റാനും പറ്റില്ല എന്ത് ചെയ്യും എന്ന് വിചാരിച്ച് ഒരു കറക്കിക്കുത്തായിരുന്നു,' സ്വാസിക പറഞ്ഞു.

  Read more about: swasika
  English summary
  Swasika About Chathuram Movie; Says Sidharth Bharathan Didn't Know She Is Doing Serials
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X