For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയെന്ന സ്വപ്നം മാറ്റി വെച്ചിരുന്നു, ബഹുമാനം കൂടിയാലും പ്രശ്നമാണ്; സ്വാസിക പറയുന്നു

  |

  ടെലിവിഷൻ പ്രേക്ഷകരിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് സ്വാസിക വിജയ്. ടെലിവിഷനിൽ നടി ചെയ്ത് ഹിറ്റ് ആക്കിയ കഥാപാത്രമാണ് സീത. സീരിയൽ നടിയെന്ന ലേബലിൽ ഒതുങ്ങാതെ സിനിമയിലും സുപ്രധാന വേഷങ്ങൾ ലഭിക്കാൻ അവസരം ലഭിച്ച നടിയാണ് സ്വാസിക.

  വാസന്തി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്കാരവും സ്വാസികയ്ക്ക് ലഭിച്ചിട്ടുണ്ട്. കുമാരി, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്നിവയാണ് നടി അഭിനയിച്ച പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ഒക്ടോബർ 28 നാണ് രണ്ട് സിനിമയും പുറത്തിറങ്ങുന്നത്.

  Also Read: വളരെ മോശമായിട്ടാണ് ആ സിനിമയില്‍ ഞാനഭിനയിച്ചത്; വീട്ടുകാര്‍ക്ക് ഇപ്പോഴും എതിര്‍പ്പ് തന്നെയെന്ന് ഐശ്വര്യ ലക്ഷ്മി

  ഇപ്പോഴിതാ സിനിമയിലും സീരിയലിലും ഒരുപോലെ സാന്നിധ്യം അറിയിച്ചതിനെ പറ്റി സംസാരിച്ചിരിക്കുകയാണ് സ്വാസിക. ഡൂൾ ന്യൂസിനോടാണ് പ്രതികരണം. ‌‌‌സിനിമയിൽ നിന്ന് നല്ല കഥാപാത്രങ്ങൾ വരുമെന്ന് പ്രതീക്ഷിക്കുന്നു. ചില കഥാപാത്രങ്ങൾ ലഭിക്കാത്തതിന് എന്തെങ്കിലും ഒരു കാരണവും ഉണ്ടാവും.

  നമ്മൾ കാത്തിരിക്കുക. ഞാൻ വന്ന സമയത്ത് കുറേ സിനിമകൾ ചെയ്തു. അതൊന്നും ശരിയായി റിലീസ് ആയില്ല. പിന്നീട് സിനിമയിൽ നിന്ന് മാറി മിനി സ്ക്രീൻ ട്രെെ ചെയ്തു. മിനി സ്ക്രീനിൽ വന്ന ശേഷമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതെല്ലാം. എന്നെ സംബന്ധിച്ച് ഏറ്റവും കൂടുതൽ ഹാപ്പിയായി വർക്ക് ചെയ്തതും ആളുകൾ എന്നെ തിരിച്ചറിഞ്ഞതും മിനി സ്ക്രീനിലൂടെ ആണ്, സ്വാസിക പറയുന്നു.

  മിനി സ്ക്രീൻ ആണ് എനിക്കെല്ലാം തന്നത്. അതിനു ശേഷം വന്നു പെട്ടതാണ് പിന്നീട് ഉള്ളതെല്ലാം. സീരിയലിലേക്ക് വന്നാൽ പിന്നീട് സിനിമയിലേക്ക് വിളിക്കില്ല എന്നാണ് കേട്ടിട്ടുള്ളത്. സിനിമ എന്നത് എന്റെ സ്വപ്നത്തിൽ നിന്നും മാറ്റി, ഉള്ള വർക്ക് വെച്ച് പോവുകയായിരുന്നു. അതിനിടയിൽ എപ്പോഴോ കട്ടപ്പനയിലെ ഹൃതിക് റോഷനിലൂടെ രണ്ടാമതും വന്നു. പിന്നീട് നല്ല കുറച്ച് സിനിമകൾ ഇപ്പോൾ സീരിയലൊക്കെ കഴിഞ്ഞു. ഇനി എന്താണെന്ന് അറിയില്ല, സ്വാസിക പറഞ്ഞു.

  മറുഭാഷകളിൽ നടിമാർക്ക് ലഭിക്കുന്ന പരി​ഗണനയെ പറ്റിയും സ്വാസിക സംസാരിച്ചു. മറു ഭാഷകളിൽ അഭിനേതാക്കളോട് ഭയങ്കര ബഹുമാനമാണ്. അത് നടനായാലും നടി ആയാലും പുതുമുഖം ആയാലും. അവിടെ ആളുകൾ പ്രൊഫഷണലായി എല്ലാ കാര്യങ്ങളും കാണുന്നത് കൊണ്ടാവാം.

  അല്ലെങ്കിൽ അവരുടെ രീതി ആയിരിക്കാം അങ്ങനെ. തമിഴിലും തെലുങ്കിലുമൊക്കെ അങ്ങനെയാണ്. ഇവിടെ ഒരു കുടുംബ അന്തരീക്ഷമാണ്. ഇവിടെ ഷൂട്ടിം​ഗിന് സഹ സംവിധായകർ വന്ന് മാഡം ഷോട്ട് റെഡി എന്നൊന്നും പറയില്ല. പേരായിരിക്കും വിളിക്കുക. കാരണം നമ്മളത്രയും കമ്പനി ആയത് കൊണ്ടാണ്.

  പക്ഷെ അവിടെ എത്ര നല്ല കൂട്ട് ആണെങ്കിലും അവർക്ക് അങ്ങനെ വിളിക്കാനുള്ള അനുവാദമേ ഉള്ളൂ. കൾച്ചറിന്റെ വ്യത്യാസം കൊണ്ടായിരിക്കാം അങ്ങനെ. വലിയ ഒരു കുറ്റമാണെന്ന് പറയാൻ പറ്റില്ല. ചില സമയത്ത് കുറച്ചു കൂടി ബഹുമാനം നമുക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നാമായിരിക്കാം. എപ്പോഴും ഭയങ്കര ഓവർ ബഹുമാനത്തോടെ ആളുകൾ പെരുമാറിയാലും ബുദ്ധിമുട്ടാണ്.

  ഇരിക്കാൻ സമ്മതിക്കില്ല, നിൽക്കാൻ സമ്മതിക്കില്ല, ചുറ്റു കുറേ ആൾക്കാർ അതും ചിലപ്പോൾ ബുദ്ധിമുട്ടായി വരും. നമുക്കിവിടെ അങ്ങനെ ഒന്നുമില്ല കുറച്ച് സ്വതന്ത്രം കൂടുതലാണെന്നും സ്വാസിക പറഞ്ഞു.

  Read more about: swasika
  English summary
  Swasika About Her Journey From Television To Big Screen; Says Television Gave Her Everything
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X