ആത്മഹത്യയെക്കുറിച്ചായിരുന്നു അന്ന് ആലോചിച്ചതെന്ന് സ്വാസികയുടെ വെളിപ്പെടുത്തല്‍! കാണൂ!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരമാണ് സ്വാസിക. സിനിമയിലും സീരിയലിലുമൊക്കെയായി നിറഞ്ഞുനില്‍ക്കുകയാണ് ഈ താരമിപ്പോള്‍. അയാളും ഞാനും തമ്മില്‍, സിനിമാകമ്പനി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ തുടങ്ങി നിരവധി സിനിമകളിലാണ് ഈ താരം അഭിനയിച്ചിട്ടുള്ളത്. കട്ടപ്പന പൂര്‍ത്തിയാക്കിയതിന് ശേഷമാണ് താരത്തിന് തേപ്പുകാരിയെന്ന പേര് ലഭിച്ചത്. മമ്മൂട്ടിയുള്‍പ്പടെയുള്ള താരങ്ങളും സ്വാസികയെ അങ്ങനെയായിരുന്നു വിശേഷിപ്പിച്ചത്. അങ്ങനെയുള്ള വിശേഷണത്തില്‍ നിരാശയില്ലെന്ന് താരം പറയുന്നു.

സിനിമയാണ് ഇപ്പോഴും മോഹിപ്പിക്കുന്നതെന്നും അഭിനയത്തോടുള്ള ഇഷ്ടം ഇന്നും അതോ പോലെയുണ്ടെന്നും താരം പറയുന്നു. ഫ്‌ളവേഴ്‌സ് ചാനലിലെ സീതയില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് തിളങ്ങി നില്‍ക്കുകയാണ് സ്വാസിക. സീതയും ഇന്ദ്രനും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡിയാണ്. അഭിനയം മാത്രമല്ല നൃത്തത്തിലും മികവ് തെളിയിച്ചിട്ടുണ്ട് സ്വാസിക. ടമാര്‍ പഠാറില്‍ ഇടയ്ക്കിടയ്ക്ക് എത്താറുണ്ട് ഈ താരം. മോഹന്‍ലാലുള്‍പ്പടെയുള്ള താരങ്ങള്‍ക്കൊപ്പം സ്റ്റേജ് ഷോയില്‍ പങ്കെടുക്കാനും താരത്തിന് അവസരം ലഭിച്ചിരുന്നു. അഭിനയിക്കണമെന്ന മോഹവുമായി സകതും ഉപേക്ഷിച്ച് ഇറങ്ങിയ തനിക്ക് തുടക്കത്തില്‍ അത്ര നല്ല അനുഭവങ്ങളായിരുന്നില്ല ലഭിച്ചതെന്ന് താരം പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം കാര്യങ്ങള്‍ വിശദീകരിച്ചത്. വ്യക്തി ജീവിതത്തിലെ ദുരനുഭവത്തെക്കുറിച്ചാണ് ഇപ്പോള്‍ താരം തുറന്നുപറഞ്ഞിട്ടുള്ളത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

അവസരം ലഭിച്ചില്ല

അവസരം ലഭിച്ചില്ല

പൂജ വിജയ് എന്നായിരുന്നു യഥാര്‍ത്ഥ പേര്് . തമിഴില്‍ അഭിനയിച്ച് വരുന്നതിനിടയില്‍ അവരാണത് സ്വാസിക വിജയ് എന്നാക്കിയത്. കുട്ടിക്കാലം മുതലേ തന്നെ സിനിമയും അഭിനയവുമൊക്കെ തന്നെ സ്വാധീനിച്ചിരുന്നു. സ്വപ്‌നങ്ങളില്‍ നിറഞ്ഞുനിന്നത് സിനിമയായിരുന്നു. അറിയപ്പെടുന്ന താരമായി മാറണമെന്നൊക്കെയായിരുന്നു ആഗ്രഹിച്ചത്. പഠനകാലത്താണ് സിനിമയില്‍ തുടക്കം കുറിച്ചത്. തമിഴ് സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. മാഗസിനില്‍ വന്ന ഫോട്ടോ കണ്ടാണ് സിനിമയിലേക്ക് ക്ഷണം ലഭിച്ചത്. നായികയായി അഭിനയിക്കാനുള്ള അവസരമായിരുന്നു ലഭിച്ചത്.

മലയാളത്തിലും സമാന അവസ്ഥ

മലയാളത്തിലും സമാന അവസ്ഥ

പുതുമുഖ സംവിധായകനൊപ്പമായിരുന്നു തുടക്കം കുറിച്ചത്. നായകനും പുതിയ ആളായിരുന്നു. മോശമില്ലാത്ത വിജയം സ്വന്തമാക്കിയിരുന്നു ആ ചിത്രം. പിന്നീടും തമിഴില്‍ നിന്ന് അവസരം ലഭിച്ചിരുന്നു. 3 സിനിമകളിലായിരുന്നു അഭിനയിച്ചത്. ശ്രദ്ധിക്കപ്പെടുന്ന തരത്തിലുള്ള കഥാപാത്രമായിരുന്നിട്ട് കൂടി തമിഴകത്തുനിന്നും പിന്നീട് അവസരങ്ങളൊന്നും ലഭിച്ചില്ല. ഇതോടെയാണ് താന്‍ മലയാളത്തിലേക്ക് എത്തിയത്. വലിയ ചിത്രങ്ങളുടെ ഭാഗമാവാനുള്ള അവസരമായിരുന്നു ലഭിച്ചത്. സിനിമകളും കഥാപാത്രവുമൊക്കെ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിരുന്നില്ല.

കടുത്ത വിഷാദം

കടുത്ത വിഷാദം

നായികയായി തുടക്കം കുറിച്ചപ്പോള്‍ ഇനിയങ്ങോട്ട് വെച്ചടി വെച്ചടി കയറ്റമായിരിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ മലയാളത്തിലെയും തമിഴിലെയും അവസ്ഥ ഒരു പോലെയായിരുന്നു. 3 വര്‍ഷക്കാലം ഒരൊറ്റ സിനിമ പോലും ലഭിച്ചിരുന്നില്ല. ഇതോടെയാണ് തന്റെ തീരുമാനം തെറ്റിപ്പോയെന്നും ഇനിയൊന്നും ചെയ്യാനില്ലെന്നുമുള്ള തോന്നലുകളുണ്ടായത്. ഡിപ്രഷനായിരുന്നു ആ സമയത്ത്. അത് കൂടിയതോടെ മാനസികമായും തളരുകയായിരുന്നു. പഠനം പോലും ഉപേക്ഷിച്ചായിരുന്നു സിനിമയിലേക്കെത്തിയത്. ആ തീരുമാനം തെറ്റിയല്ലോ എന്നോര്‍ത്തും സങ്കടമായിരുന്നു.

 മരിക്കാന്‍ തോന്നി

മരിക്കാന്‍ തോന്നി

പഠിക്കാന്‍ വിട്ടാല്‍ മതിയായിരുന്നുവെന്നായിരുന്നു വീട്ടുകാര്‍ പോലും പറഞ്ഞത്. ഇത്തരത്തില്‍ എല്ലായിടത്തും നിന്നും എന്തായി എന്ന ചോദ്യം വന്നപ്പോള്‍ താന്‍ ശരിക്കും മരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പെട്ടെന്ന് മരിക്കാന്‍ എന്താണ് മാര്‍ഗമെന്നുമൊക്കെയായിരുന്നു ആ സമയത്ത് ചിന്തിച്ചിരുന്നത്. നാളെ ഒരു വണ്ടി വന്ന് തട്ടിയിരുന്നുവെങ്കിലെന്ന് പോലും ആലോചിച്ചിരുന്നു. കൂട്ടുകാരില്‍ ചിലരൊക്കെ പഠനവും മറ്റ് ചിലര്‍ ജോലിയുമായി തിരക്കിലായപ്പോള്‍ താന്‍ മാത്രം ഒന്നും ചെയ്യാനില്ലാതെ എന്ന തോന്നലും അലട്ടിയിരുന്നു.

തേപ്പുകാരിയാവാനില്ല

തേപ്പുകാരിയാവാനില്ല

തേപ്പുകാരി എന്ന പേരിലാണ് താരത്തെ പലരും വിശേഷിപ്പിക്കാറുള്ളത്. ചെറുപ്പക്കാരൊക്കെ അതിന് ശേഷമാണ് തന്നെ ശ്രദ്ധിച്ച് തുടങ്ങിയതെന്നും താരം പറയുന്നു. കട്ടപ്പനയിലെ ഹൃത്വിക റോഷന്‍ ഇറങ്ങിയതിന് ശേഷമായിരുന്നു സ്വാസികയ്ക്ക് ഈ വിളിപ്പേര് ചാര്‍ത്തിക്കിട്ടിയത്. അത്തരത്തിലൊരു പേരുള്ളതില്‍ സങ്കടമൊന്നും തോന്നിയിട്ടില്ല. എന്നാല്‍ ഇനി ഇത്തരത്തിലുള്ള കഥാപാത്രം തേടിയെത്തിയാല്‍ ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്നും താരം വ്യക്തമാക്കുന്നു. ടൈപ്പായി പോവുന്നതിനോട് താല്‍പര്യമില്ലെന്നും താരം പറയുന്നു.

മനപ്പൂര്‍വ്വം ചെയ്തതാണ്

മനപ്പൂര്‍വ്വം ചെയ്തതാണ്

എന്നും നാടന്‍ ഗെറ്റപ്പില്‍ കണ്ടിരുന്ന സ്വാസിക പെട്ടെന്നാണ് ഗ്ലാമറസ് ഫോട്ടോ ഷൂട്ടിലൂടെ എത്തി ഞെട്ടിച്ചത്. ട്രെഡീഷണല്‍ ലുക്കില്‍ നിന്നും വ്യത്യസ്തമായെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിയിരുന്നു. എന്നാല്‍ തനിക്കത് വലിയ സംഭവമായി തോന്നുന്നില്ലെന്നും മേക്കോവറിന് വേണ്ടി മനപൂര്‍വ്വം തന്നെ ചെയ്തതാണ് അതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

സിനിമയും സീരിയലും

സിനിമയും സീരിയലും

സിനിമയിലും സീരിയലിലുമൊക്കെയായി നിറഞ്ഞുനില്‍ക്കുന്ന താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഭിനയത്തിനും അപ്പുറത്ത് നല്ലൊരു നര്‍ത്തകി കൂടിയാണ് താനെന്ന് താരം നേരത്തെ തെളിയിച്ചിരുന്നു. ഫേസ്ബുക്കില്‍ ഏറെ സജീവമായ താരം നൃത്ത വീഡിയോയും ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.

സീതയും മുന്നേറുന്നു

സീതയും മുന്നേറുന്നു

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് സീത. ടെലിവിഷന്‍ ചരിത്രം തന്നെ തിരുത്തിക്കുറിച്ച് മുന്നേറിയ പരമ്പരയായിരുന്നു ഇത്. സീതയുടെയും ഇന്ദ്രന്റെയും വിവാഹം ലൈവായാണ് നടത്തിയത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിക്ക് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇവര്‍ക്കായി ഫാന്‍സ് ഗ്രൂപ്പുകളും തുടങ്ങിയിട്ടുണ്ട്. അതാത് ദിവസത്തെ എപ്പിസോഡ് തീരുന്നതിനിടയില്‍ത്തന്നെ ചിത്രങ്ങളും വീഡിയോയും പോസ്്റ്റ് ചെയ്യാറുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X