ശ്വേത ചേച്ചിയോട് അല്ല അവർ ക്ഷമ ചോദിക്കേണ്ടത്; അന്നവർ ചെയ്തത്; ഞാൻ ഗ്രൂപ്പിൽ പറഞ്ഞു; സ്വാസിക
അമ്മയും മകളും റിയാലിറ്റി ഷോ ഫൈനലിലുണ്ടായ വിവാദങ്ങളോട് പ്രതികരിച്ച് ഷോയുടെ ആങ്കറായിരുന്ന സ്വാസിക. ഫൈനലിൽ ഫസ്റ്റ് പ്രെെസ് കിട്ടാത്തതിനെ തുടർന്ന് ശൈത്യ സന്തോഷും അമ്മ ഷീന സന്തോഷും ഇറങ്ങിപ്പോയി. ഫൈനലിൽ അഞ്ചാം സ്ഥാനമാണ് ഇവർക്ക് കിട്ടിയത്. സമ്മാനം നിരസിച്ചാണ് ഇവർ വേദി വിട്ടത്. തങ്ങളെ കോമാളിയാക്കിയെന്നും പിന്നീടിവർ ആരോപിച്ചു. അന്നുണ്ടായ സംഭവങ്ങളെക്കുറിച്ചാണ് സ്വാസിക മൈൽസ്റ്റോൺ മേക്കേർസിൽ സംസാരിച്ചത്.
നമ്മളും യൂത്ത് ഫെസ്റ്റിവലിനൊക്കെ പങ്കെടുത്തതാണ്. അങ്ങോട്ട് കുറേ പൈസയൊക്കെ പോകും. സബ് ജില്ലയിലും റെവന്യൂവിലും നന്നായി കളിച്ചാലും സ്റ്റേറ്റ്സിൽ കളിക്കുമ്പോൾ കിട്ടില്ല. എന്ന് വെച്ചിട്ട് കിട്ടുന്ന സെക്കന്റ് പ്രെെസ് വേണ്ടെന്ന് വെച്ച് ഫസ്റ്റ് കിട്ടയവരെ കുറ്റം പറയുന്നതുമല്ല ശരി,. ഇവർക്കെന്താണ് മനസിലാകാത്തത് എന്ന് ചോദിച്ചാൽ എനിക്കറിയില്ല. ഏതൊരു റിയാലിറ്റി ഷോയിലും ഫിനാലെയിൽ എങ്ങനെ പെർഫോം ചെയ്യുന്നു എന്ന് നോക്കിയാണ് ഫസ്റ്റ് പ്രെെസ് കൊടുക്കുന്നത്. ഫിനാലെ റൗണ്ടിൽ അവർക്ക് ലഭിച്ച മാർക്ക് കുറവാണ്.

ഞാനടക്കമുള്ളവർ അവരെ വലിയ രീതിയിൽ സപ്പോർട്ട് ചെയ്തിട്ടുണ്ട്. അവരെ കണ്ട് പഠിക്കണമെന്ന് മറ്റുള്ളവരോട് പറഞ്ഞിട്ടുണ്ട്. എന്ത് ടാസ്ക് കൊടുത്താലും ചെയ്യും. ഇവർ ജയിക്കുമെന്ന് എനിക്കും പ്രതീക്ഷയുണ്ടായിരുന്നു. ഫൈനലിൽ അവരെ സപ്പോർട്ട് ചെയ്ത് സംസാരിക്കാത്തിന് കാരണമുണ്ടെന്നും സ്വാസിക പറയുന്നു. ഒരുവർഷം ആ സ്റ്റേജ് തൊട്ട് തൊഴുത് ഡാൻസ് ചെയ്തു.
ആ അമ്മയുടെ അരങ്ങേറ്റം ആ സ്റ്റേജിലാണ് നടന്നത്. ഒരുപാട് നല്ല മുഹൂർത്തങ്ങൾ ആ സ്റ്റേജിലുണ്ടായി. അവരുടെ വീട്ടിലെ പ്രശ്നങ്ങൾ പരിഹസിച്ചു. ഒത്തിരി നല്ല ഓർമകൾ സമ്മാനിച്ച സ്റ്റേജാണെന്ന് അഞ്ച് മിനുട്ട് മുമ്പ് പറഞ്ഞതാണ്. അഞ്ചാമത്തെ സ്ഥാനം കിട്ടിയപ്പോൾ ഇതേ ആൾ അവിടെ നിന്ന് ഇറങ്ങിപ്പോയി. ഒരു കലാകാരനും കലാകാരിയും അത് ചെയ്യാൻ പാടില്ലാത്തതാണ്.

ശ്വേത മേനോനോടും മറ്റ് ജഡ്ജസിനോടും പിന്നീട് അഭിമുഖത്തിൽ അവർ മാപ്പ് ചോദിച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ ശ്വേത ജിയോടോ ലാൽ ജോസ് സാറിനോടോ അല്ല മാപ്പ് ചോദിക്കേണ്ടതെന്ന് സ്വാസിക വ്യക്തമാക്കി. ദൈവമായി നമുക്ക് തന്ന കഴിവാണ്. ഒരു സ്ഥലത്ത് ഫസ്റ്റ് കിട്ടിയില്ലെന്ന് കരുതി നമ്മുടെ കഴിവൊന്നും ആരും എടുത്ത് കൊണ്ട് പോകില്ല. ഈ പ്രായത്തിലാണ് അവരിതൊക്കെ ചെയ്തത്. അത്രയും ഭാഗ്യമുള്ളത് കൊണ്ടല്ലേ ഇതൊക്കെ ചെയ്തത്.
ഞങ്ങൾക്കൊരു ഗ്രൂപ്പുണ്ട്. ആ ഗ്രൂപ്പിൽ ഇക്കാര്യം പറഞ്ഞു. സ്നേഹിച്ചത് വെറുതെയാണോ എന്ന സംശയം എനിക്കുണ്ടെന്ന് ഞാൻ പറഞ്ഞു. അവർ എല്ലാവരെയും ഹെൽപ് ചെയ്തിട്ടുണ്ട്. ഷീന ചേച്ചിയെ പോലെ ഹെൽപിംഗ് മെന്റാലിറ്റി ഉണ്ടാവുകയെന്നാണ് നല്ല അമ്മയുടെ ക്വാളിറ്റി എന്ന് നൂറ് വട്ടം ശ്വേത ചേച്ചി പറഞ്ഞിട്ടുണ്ട്. ഫിനാൻഷ്യൽ പ്രോബ്ലം വരുമ്പോഴും വയ്യാതിരിക്കുമ്പോഴും അവർ മറ്റുള്ളവരെ സഹായിച്ചിട്ടുണ്ട്.
പക്ഷെ ഒരാൾക്ക് സമ്മാനം കിട്ടുന്നത് ഉൾക്കൊള്ളാൻ പറ്റിയില്ല. ഇത്രയും നാൾ അവർ ചെയ്തത് ഫേക്കാണെന്ന് എനിക്ക് തോന്നുന്നു എന്ന് പറഞ്ഞ് ഞാൻ ആ ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ് ആയി. അവർ നല്ല പെർഫോമേർസ് ആണ്. പക്ഷെ സ്റ്റേജിൽ നിന്ന് ഇറങ്ങിപ്പോകുന്നത് ഒരിക്കലും ഒരു കലാകാരനും കലാകാരിക്കും ചേർന്നതല്ല. മറ്റുള്ളവരെ അംഗീകരിക്കാൻ കഴിവുണ്ടാകുന്നതാണ് ഏറ്റവും വലിയ കാര്യമെന്ന് സ്വാസിക വ്യക്തമാക്കി.


Click it and Unblock the Notifications











