ഇപ്പോഴാണ് ആശ്വാസമായത്! സ്വാസിക നാട്ടിലെത്തിയ സന്തോഷം പങ്കിട്ട് പ്രേം! പാനിക് ആയിരുന്നു! ശരിക്കും പേടിച്ചു
അഭിനയം മാത്രമല്ല മികച്ച നര്‍ത്തകി കൂടിയാണ് സ്വാസിക. സമയം കിട്ടുമ്പോഴെല്ലാം നൃത്ത പരിപാടികള്‍ ഏറ്റെടുക്കാറുണ്ട്. ഇടയ്ക്കിടയ്ക്ക് വിദേശത്തും പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്. അടുത്തിടെ അബുദാബിയിലേക്ക് പോയിരുന്നു. ഫെബ്രുവരി 28ന് നാട്ടിലേക്ക് മടങ്ങിയെത്താനായിരുന്നു പ്ലാന്‍. എന്നാല്‍ വ്യോമാക്രണത്തെ തുടര്‍ന്ന് സര്‍വീസുകള്‍ റദ്ദാക്കിയതോടെ സ്വാസികയുടെ യാത്രയും മുടങ്ങുകയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായി തന്റെ സിറ്റുവേഷന്‍ താരം അറിയിക്കുന്നുണ്ടായിരുന്നു.
ആശങ്കള്‍ക്കൊടുവിലായി നാട്ടിലെത്തിയിരിക്കുകയാണ് നടി ഇപ്പോള്‍. ഫൈനലി ഞാന്‍ കൊച്ചിയിലെത്തി എന്നായിരുന്നു നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. സുരക്ഷിതയായി ഭാര്യ തിരികെ എത്തിയ ആശ്വാസം പ്രേമും പങ്കുവെച്ചിരുന്നു. ഉറക്കമില്ലാത്ത രാത്രികള്‍ക്കൊടുവില്‍ ഞങ്ങള്‍ സമാധാനത്തോടെ ഉറങ്ങാന്‍ പോവുകയാണെന്നായിരുന്നു പ്രേം പറഞ്ഞത്. ഇരുവരുടെയും ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

നമുക്ക് ഇതൊരു സ്‌പെഷല്‍ ഫ്‌ളൈറ്റ് അറേഞ്ച് ചെയ്ത് തന്നതാണ്. അതുകൊണ്ട് ഓക്കെ ആയിരുന്നു. പക്ഷേ, ചെറിയൊരു പാനിക് സിറ്റുവേഷനായിരുന്നു. അവിടെ ഡെയ്‌ലി ഇങ്ങനെ സൗണ്ട് കേള്‍ക്കുമായിരുന്നു. ആളുകള്‍ പതിവുപോലെ ജോലിക്ക് പോവുന്നുണ്ടായിരുന്നു. എല്ലാ കാര്യങ്ങളും നടക്കുന്നു. രാത്രിയില്‍ ഇങ്ങനെ സൗണ്ടുകളൊക്കെ കേള്‍ക്കാം. ഞാന്‍ ഒരു ദിവസം മാത്രമേ ഡ്രോണുകളൊക്കെ പോവുന്നത് കണ്ടുള്ളൂ. ബാക്കി എല്ലാ ദിവസവും ശബ്ദം കേട്ടിരുന്നു. അവിടെ താമസിക്കുന്നവര്‍ അവിടത്തെ ഗവണ്‍മെന്റില്‍ അത്രയും ട്രെസ്റ്റ് വെച്ച് ധൈര്യത്തോടെ ഇരിക്കുന്നവരാണ്. അത്ര പാനിക്കല്ല അവര്‍. നമ്മളിങ്ങനെ വിട്ട് നില്‍ക്കുമ്പോള്‍, നമുക്ക് ഇങ്ങോട്ടേക്കെത്താനുള്ളൊരു ഇതുണ്ടല്ലോ. ഫ്‌ളൈറ്റ് എന്നാണ് എന്നതിലൊരു ആശയക്കുഴപ്പമുണ്ടായിരുന്നല്ലോ എന്നുമായിരുന്നു സ്വാസിക പ്രതികരിച്ചത്.
ഒറ്റയ്ക്കായിരുന്നു അബുദാബിയിലേക്ക് പോയത്. അതായിരുന്നു എല്ലാവരുടെയും ടെന്‍ഷനും. ഭക്ഷണത്തിനും, താമസത്തിനുമൊന്നും ബുദ്ധിമുട്ടുകളൊന്നും നേരിടേണ്ടി വന്നില്ല. എല്ലാവരും നന്നായി പിന്തുണച്ചു. നാട്ടിലേക്ക് മടങ്ങി എത്തിയതില്‍ അതിയായ സന്തോഷം എന്നായിരുന്നു പ്രേം പറഞ്ഞത്. സ്വാസികയെ സ്വീകരിക്കാനായി എയര്‍പോര്‍ട്ടിലേക്ക് പ്രേം എത്തിയിരുന്നു. ഇരുവരും ഒന്നിച്ചുള്ള വീഡിയോയും, സ്വാസികയുടെ പ്രതികരണവും വൈറലായിക്കഴിഞ്ഞിട്ടുണ്ട്. വിവാഹ ശേഷവും ഇന്‍ഡസ്ട്രിയില്‍ സജീവമാണ് സ്വാസിക. പ്രേമും കുടുംബവും മികച്ച പിന്തുണയാണ് നല്‍കുന്നത്. വിവാഹ ശേഷവും ഈ മേഖലയില്‍ തുടരണമെന്ന് ആഗ്രഹിച്ചിരുന്നു. ഇതേ മേഖലയിലുള്ള ആളായതിനാല്‍ എല്ലാ കാര്യങ്ങളും അറിയാം. അതിനനുസരിച്ചുള്ള സപ്പോര്‍ട്ട് തരുന്നുമുണ്ടെന്നും സ്വാസിക വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications











