ലാലേട്ടൻ ചക്ക ഉപ്പേരി കഴിക്കുമോ! ഇട്ടിമാണിയിലെ ചക്ക ഉപ്പേരിക്കഥ വെളിപ്പെടുത്തി സ്വാസിക...

സിനിമയ്ക്ക് പുറത്തു മാത്രമല്ല സഹാതാരങ്ങളിൽ ഭൂരിഭാഗം പേരും ലാലേട്ടന്റെ വലിയ ആരാധകരാണ്. പലപ്പോഴും താരങ്ങൾ ഇത് തുറന്നു പറഞ്ഞിട്ടുമുണ്ട്. ലാലേട്ടനോടൊപ്പം ഒരു സിനിമയിൽ അഭിനയിക്കണമെന്നാണ് എല്ലാവരുടേയും ആഗ്രഹം മിനറ്റുകൾ മാത്രമാണെങ്കിലും ഈ കോമ്പിനേഷൻ സീനിനു വേണ്ടി താൽപര്യം പ്രകടിപ്പിക്കാറുമുണ്ട്.

ഇപ്പോഴിത ലാലേട്ടനോടൊപ്പം അഭിനയിക്കാൻ പറ്റിയ സന്തോഷം വെളിപ്പെടുത്തുകയാണ് നടി സ്വാസിക . ലാലേട്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിൽ ലാലേട്ടനോടൊപ്പം സ്വാസികയും എത്തുന്നുണ്ട്. ലാലേട്ടനോടൊപ്പമുള്ള ഷൂട്ടിങ്ങ് അനുഭവം പങ്കുവെയ്ക്കുകയാണ് താരം. മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

റീ ടേക്കുകൾ

ചിത്രത്തിലെ എല്ലാ രംഗങ്ങളും ലാലേട്ടനോടൊപ്പമായിരുന്നു. നടി രാധിക ശരത് കുമാറിന്റെ മകളുടെ വേഷമായിരുന്നു തനിയ്ക്ക്. വീട്ടിലേയ്ക്ക് അനുവാദമില്ലാതെ കടന്നു വരുന്ന ആളാണ് ഇട്ടിച്ചൻ. അദ്ദേഹത്തിനോട് നീരസം കാണിക്കുന്ന കഥാപാത്രമാണ് തന്റേത്. ഷൂട്ടിങ്ങിനിടെ നിരവധി റീടേക്ക് എടുക്കേണ്ടി വന്നിരുന്നു. അദ്ദേഹം അടുത്തു വരുമ്പോൾ നീരസം കാണിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അറിയാതെ ചിരിച്ചു പോകും. ഞങ്ങൾ കാരണം ലാലേട്ടന് കുറെ റീടേക്കുകൾ എടുക്കേണ്ടി വന്നിരുന്നു.

 ആദ്യം സംസാരിക്കാൻ ഭയം

ഷൂട്ടിങ്ങിന്റെ ആദ്യ ദിവസങ്ങളിൽ അദ്ദേഹത്തിനോട് സംസാരിക്കാൻ ഭയമായിരുന്നു. അധികം സംസാരിക്കാറെയുണ്ടായിരുന്നില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ചക്ക ഉപ്പേരി വീട്ടിൽ നിന്ന് ഉണ്ടാക്കി കൊണ്ടു വന്നാൽ കഴിക്കുമോ എന്ന് ചോദിച്ചിരുന്നു. അദ്ദേഹത്തിന് എന്തെങ്കിലും വാങ്ങി കൊടുക്കാനുളള ലെവൽ ഒന്നു തങ്ങൾ ആയിട്ടില്ലല്ലോ. അതുകൊണ്ടാണ് ചക്ക ഉപ്പേരിയുടെ കാര്യം ചോദിച്ചത്.അതിനെന്താ കുട്ടി, കൊണ്ടു വന്നോളൂ കഴിക്കാലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ചക്ക ഉപ്പേരി ഉണ്ടാക്കിയത് വീട്ടിൽ ആഘോഷം

ലാലേട്ടന് ചക്ക ഉപ്പേരി ഉണ്ടാക്കിയത് വലിയ ആഘോഷമായിരുന്നു. അമ്മാവനും ചിറ്റയുമൊക്കെ വന്ന് വളരെ ആഘോഷമാക്കിയാണ് ചക്ക ഉപ്പേരി ഉണ്ടാക്കിയത്. ലാലേട്ടന് കൊടുക്കാനുളളതല്ലേ, അത് ഏറ്റവും നന്നായി ചെയ്യണമെന്നുള്ളത് എല്ലാവർക്കും നിർബന്ധമായിരുന്നു. അങ്ങനെ രണ്ട് ടിൻ നിറയെ ഉപ്പേരി അദ്ദഹേത്തിന് കൊണ്ടു പോയി കൊടുത്തു.

 ലാലേട്ടന്റെ അഭിപ്രായം

ചക്ക ഉപ്പേരി കഴിച്ചതിനു ശേഷം അദ്ദേഹം നന്നായിട്ടുണ്ടെന്ന് അഭിപ്രായം പറയുകയും ചെയ്തു. ഒരു ദിവസം കാലിയായ ടിൻ എടുത്തു കാട്ടിയതിനു ശേഷം ഉപ്പേരി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. അത്രയും സ്നേഹത്തേടെ നമ്മൾ കൊടുത്ത സാധാനം അതേ സ്നേഹത്തോടെ അദ്ദേഹവും സ്വീകരിച്ചും അത് വലിയൊരു മേൻമയാണ്.

 പിന്നെ സാധനങ്ങൾ നൽകി

ചക്ക ഉപ്പേരിയ്ക്ക് ശേഷവും അദ്ദേഹത്തിന് ഒരുപാട് സാധനങ്ങൾ നൽകിയിരുന്നു. എന്റെ ചിറ്റ ഉണ്ടാക്കി നൽകിയ ഇഞ്ചിക്കറി, അമ്മയുണ്ടാക്കിയ ചമ്മന്തി, ഉണ്ണിയപ്പം, ചക്കപ്പുഴുക്ക്, ചക്കയട എന്നുവേണ്ട കുറെ സാധനങ്ങൾ ഉണ്ടാക്കി നൽകി. അതെല്ലാം അദ്ദേഹം കഴിക്കുകയും അഭിപ്രായം പറയുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X