തലയണ വെച്ച ധൈര്യത്തിൽ അലൻ ചേട്ടൻ സ്ട്രോങ്ങ് ആയി അടിച്ചു; കമൽ സാറുടെ സെറ്റിലെ കൃത്യനിഷ്ഠ; സ്വാസിക

നായികാ വേഷമൊന്നോ സഹനായികാ വേഷമെന്നോ വ്യത്യാസമില്ലാതെ സിനിമകൾ ചെയ്യുന്ന നടിയാണ് സ്വാസിക. സീരിയൽ രം​ഗത്ത് വൻ ജനപ്രീതി നേടിയ ശേഷമാണ് സ്വാസികയ്ക്ക് സിനിമകളിൽ നല്ല അവസരങ്ങൾ വരുന്നത്. സീരിയൽ നടിമാർക്ക് സിനിമാ രം​ഗത്ത് പേരെടുക്കാൻ കഴിയില്ലെന്ന മുൻധാരണ സ്വാസിക മാറ്റി. ചതുരം എന്ന സിനിമയ്ക്ക് ശേഷമാണ് സ്വാസികയുടെ കരിയറിൽ വലിയ ചലനങ്ങൾ ഉണ്ടായത്. ന‌ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിനിമ മികച്ച വിജയം നേടി. സിനിമയിലെ ഇന്റിമേറ്റ് രം​ഗങ്ങൾ വലിയ തോതിൽ ചർച്ചയായിരുന്നു.

സിനിമയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സ്വാസിക. അലൻസിയർ തന്നെ മർദ്ദിക്കുന്ന രം​ഗങ്ങൾ ഷൂട്ട് ചെയ്തതിനെക്കുറിച്ച് സ്വാസിക സംസാരിച്ചു. ദ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ആദ്യത്തെ ഒന്ന് രണ്ട് തവണ അലൻ ചേട്ടൻ പതുക്കെയാണ് അടിച്ചത്. കുറച്ച് കൂടി ശക്തി കൂട്ടിയാലും കുഴപ്പമില്ലെന്ന് ഞാൻ പറഞ്ഞു. പിന്നെ അലൻ ചേട്ടൻ സ്ട്രോങ് ആയി പിടിക്കാനും അടിക്കാനും തു‌ടങ്ങി. വയറിന് ഒരു തലയിണ വെച്ചിട്ടുണ്ട്. തലയണ വെച്ച ധൈര്യത്തിൽ അലൻ ചേട്ടൻ കുറച്ച് സ്ട്രോങ് ആയി അടിച്ചു.

Swasika

ക്ലോസ് അപ്പ് ഷോട്ടിൽ അലൻ ചേട്ടൻ അടിക്കുന്നില്ല. ടൈമിം​ഗ് കാൽകുലേറ്റ് ചെയ്ത് ചവിട്ട് കൊള്ളുന്ന ഇമോഷൻ കൊടുക്കുകയായിരുന്നു. സംവിധായകന്റെ നിർദ്ദേശങ്ങളും ഉണ്ടായിരുന്നെന്ന് സ്വാസിക വ്യക്തമാക്കി. സീനിന് മുമ്പ് കുറച്ച് നേരം ശ്വാസമടക്കി കുനിഞ്ഞ് നിൽക്കും. അപ്പോൾ മുഖം ചുവന്ന് വരും. എന്നിട്ടാണ് കിടക്കുന്നത്. അപ്പോൾ ക്ലോസ് അപ്പ് ഷോട്ട് വെക്കുമ്പോൾ അടികൊണ്ട് വേദനിച്ച ചുവപ്പ് മുഖത്ത് വരും. അങ്ങനെ കുറച്ച് ട്രിക്കുകളൊക്കെ സീനിൽ പ്രയോ​ഗിച്ചിട്ടുണ്ടെന്നും സ്വാസിക വ്യക്തമാക്കി.

കമൽ സംവിധാനം ചെയ്യുന്ന വിവേകാന്തൻ വൈറലാണ് ആണ് സ്വാസികയുടെ പുതിയ ചിത്രം. ഈ സിനിമയെക്കുറിച്ചും നടി സംസാരിച്ചു. സീനുകളെ പറ്റിയും നമ്മൾ അഭിനയിക്കേണ്ടതിനെ പറ്റിയും കൃത്യമായ ധാരണ കമലിനുണ്ടെനന് സ്വാസിക പറയുന്നു. സെറ്റിലെ കൃത്യനിഷ്ഠയെക്കുറിച്ചും സ്വാസിക സംസാരിച്ചു. ഡയലോ​ഗ് കറക്ടായി പഠിച്ച് പറയണം. ഫ്രണ്ട്സ് സർക്കിളിലുള്ള സംവിധായകരാണെങ്കിൽ കൈയിൽ നിന്നിട്ട് ചേട്ടാ, ഡബ്ബ് എന്ന് പറയാം.

Swasika

ഇവിടെ അത് പറ്റില്ല. ചില ഡയലോ​ഗുകൾ വിഴുങ്ങാനൊന്നും പാടില്ല. ഇമോഷനുകൾ നന്നായി കൺവേ ചെയ്യണം. ഡിസിപ്ലിനോടെ അഭിനയത്തെയും ക്യാരക്ടറിനെയും സ്ക്രിപ്റ്റിനെയും എങ്ങനെ അപ്രോച്ച് ചെയ്യണമെന്ന് പഠിക്കാൻ പറ്റി. ‌സർ ഭയങ്കര സ്പീഡിലാണ് എടുക്കുക. ഇവിടെ എന്തെങ്കിലും തെറ്റ് പറ്റിയാൽ സാറിനെ അപ്പോൾ തന്നെ അടുത്ത ഓപ്ഷനുണ്ട്. പ്ലാൻ ബി ഓപ്ഷനുണ്ട്. കമൽ സാറുടെ സെറ്റിൽ ഇത്ര സ്പീഡാണോ എന്ന് തോന്നി. ചെറുപ്പക്കാരായ സംവിധായകരുടെ വരെ സെറ്റ് കുറച്ച് ഉറക്കം തൂങ്ങിയായിരിക്കുമെന്നും സ്വാസിക അഭിപ്രായപ്പെട്ടു.

സീരിയൽ താരങ്ങൾക്ക് സിനിമ ചെയ്യാൻ ബുദ്ധിമുട്ടായിരിക്കുമെന്നത് തെറ്റായ ധാരണയാണെന്നും സ്വാസിക പറയുന്നു. അങ്ങനെയൊരു അവസരമാണ് കിട്ടാത്തത്. ഒരു എപ്പിസോഡിന് നീളമനുസരിച്ച് പതുക്കെയാണ് സീരിയലിൽ ഡയലോ​ഗ് പറയുക. അഞ്ച് സ്റ്റെപ്പ് മുന്നോട്ട് വന്നിട്ടേ ഒരു ഡയലോ​ഗ് പറയൂ.

അത് സീരിയലിന്റെ പാറ്റേൺ ആണ്. സിനിമയിൽ അത് വേണ്ടെങ്കിലും മാറ്റി ചെയ്യും. പക്ഷെ സീരിയൽ അഭിനേതാക്കളെക്കൊണ്ട് പറ്റില്ലെന്ന മുൻവിധിയുണ്ട്. ബീന ആന്റണിയൊക്കെ മികച്ച അഭിനേത്രിയാണെന്നും എന്നാൽ ഇത്തരം മുൻവിധികൾ കാരണം ഒതുങ്ങിപ്പോകുകയാണെന്നും സ്വാസിക അഭിപ്രായപ്പെട്ടു.

Read more about: swasika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X