രണ്ട് വട്ടം പ്രേമിനെ പ്രൊപ്പോസ് ചെയ്തു; പ്രേമിന്റെ പ്രതികരണം; ഞാൻ പൈങ്കിളിയും ഓവർ റൊമാന്റിക്കും; സ്വാസിക
വിവാഹ ജീവിതത്തിലേക്ക് കടന്നതിന്റെ സന്തോഷത്തിലാണ് നടി സ്വാസിക. സീരിയലുകളിലൂടെ ശ്രദ്ധ നേടിയ പ്രേം ജേക്കബ് ആണ് സ്വാസികയുടെ ഭർത്താവ്. സീരിയലിൽ ഒരുമിച്ച് അഭിനയിക്കവെയാണ് സ്വാസിയും പ്രേമും പ്രണയത്തിലാവുന്നത്. ആഘോഷപൂർവം നടന്ന വിവാഹത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രണയകാലത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് സ്വാസികയിപ്പോൾ. മൈൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
സ്പാർക്ക് ആദ്യം തോന്നിയത് എനിക്കാണ്. ഞാൻ പറഞ്ഞു. ഒരു സീൻ ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. തോളത്ത് ചാരിയിരുന്ന് ഡയലോഗ് പറയുകയാണ്. ഡയറക്ടർ കട്ട് പറഞ്ഞപ്പോൾ കൊള്ളാമല്ലേ, എനിക്ക് നല്ലൊരു ഫീൽ വരുന്നുണ്ട്, കല്യാണം കഴിച്ചാൽ കൊള്ളാമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞു. പ്രേം ഒരു ചിരി ചിരിച്ച് പോയി. വീണ്ടും ഇത് പോലെ ഇരുന്ന സമയത്ത് ഞാൻ പിന്നെയും പറഞ്ഞു. സീരിയസായി പറഞ്ഞതാണ്, എനിക്ക് അങ്ങനെയൊരു ഇഷ്‌ടം തോന്നുന്നുണ്ട്, കംഫർട്ടബിളായി ഫീൽ ചെയ്യുന്നുണ്ട്, മുമ്പ് പല ആൾക്കാരുടെ കൂടെ വർക്കും ചെയ്തിട്ടും ഇല്ലാത്ത ഒരിതുണ്ട് എന്ന് പറഞ്ഞു. അപ്പോഴും പ്രേം ചിരിച്ചങ്ങ് പോയി. പിന്നെ ഞാൻ ചോദിച്ചില്ല.

പിന്നീട് ഞാൻ റീൽസ് എടുത്ത് തരാൻ വരുമോ എന്ന് ചോദിച്ചു. പച്ചെെ നിറമേ എന്ന പാട്ടിന്റെ റീലായിരുന്നു. റീൽസെടുക്കാനെങ്കിലും ഒരാളാവുമായിരുന്നല്ലോ നിങ്ങളെ പ്രേമിച്ചിരുന്നെങ്കിൽ എന്ന് ഞാൻ പറഞ്ഞു. പ്രേം ചിരിച്ചു. അന്നത്തെ ദിവസം ഞങ്ങൾ വേറെ കുറേ കാര്യങ്ങൾ സംസാരിച്ചു. സംവിധായകൻ നസീർ സാറും ഞങ്ങളും ഇരുന്ന് പ്രണയത്തെക്കുറിച്ച് സംസാരിച്ചു. നസീർ സാർ കുറേ കാര്യങ്ങൾ പറഞ്ഞു. ഞാൻ എന്റെ കാര്യം പറഞ്ഞു. പ്രേം പ്രേമിന്റെ കാര്യവും പറഞ്ഞു. എന്നിട്ടും ഒന്നുമില്ല.
ആ ഷെഡ്യൂൾ കഴിഞ്ഞ് നാട്ടിൽ പോയി. ഇടയ്ക്ക് മെസേജ് ചെയ്യും. ഇദ്ദേഹത്തിന് സൂപ്പർ മാർക്കറ്റുണ്ട്. തിരിച്ച് ഷൂട്ടിന് വരുമ്പോൾ എനിക്ക് വേണ്ട സാധനങ്ങളുടെ ലിസ്റ്റ് കൊടുത്തു. വേറെന്തൊക്കെയോ കാര്യങ്ങൾ സംസാരിച്ചു. മറുപടിയായി വന്നത് താങ്ക്സ് ഫോർ കമിംങ് ഇൻ ടു മൈ ലൈഫ് എന്നാണ്. എന്താണെന്ന് ചോദിച്ചപ്പോൾ ഇത്രയും ദിവസം സംസാരിച്ചപ്പോഴും അന്ന് പറഞ്ഞ കാര്യങ്ങൾ ആലോചിച്ചപ്പോഴും തോന്നിയെന്നൊക്കെ പ്രേം ജേക്കബ് പറഞ്ഞെന്നും സ്വാസിക ഓർത്തു.

വിവാഹ ശേഷം പ്രേമിന് മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്ന് സ്വാസിക പറയുന്നു. അധികം സംസാരിക്കാത്ത ആളാണ്. ഒന്നും ചിരിച്ച് കൂടെ എന്നൊക്കെ ചോദിച്ച് അന്ന് ഞാൻ വഴക്കിടും. അതിനൊന്നും മാറ്റം ഇല്ല. ഞാൻ പൈങ്കിളിയും ഓവർ റൊമാന്റിക്കാണ്. സീത എന്ന സീരിയലാണെങ്കിൽ അതിലും ക്രിഞ്ചാണ്. അതിൽ ഇന്ദ്രേട്ടൻ എന്നെ രാഞ്ജിയെ പോലെ കൊണ്ട് നടക്കുന്നു. ഇങ്ങനെ ഒരാളെ കിട്ടണം എന്നായിരുന്നു അപ്പോൾ എന്റെ മനസിൽ. പക്ഷെ റിയാലിറ്റിയിൽ ഇയാളുമായി അട്രാക്റ്റ് ആയി.
നമ്മളെ എപ്പോഴും കൊഞ്ചിക്കുന്നതല്ല യഥാർത്ഥ സ്നേഹം, നമ്മളെ സമാധാനത്തിൽ നിർത്താൻ അവർക്ക് പറ്റണം എന്നതാണെന്ന് ഞാൻ മനസിലാക്കി. പ്രേമിനൊപ്പമുള്ള റിലേഷൻഷിപ്പ് തുടങ്ങിയ ശേഷം ഭയങ്കര സങ്കടപ്പെട്ട സംഭവം ഉണ്ടായിട്ടില്ല. ആ മൂന്ന് വർഷം സന്തോഷത്തിലായിരുന്നു. ഞാൻ നന്നായി വർക്ക് ചെയ്തു. എവിടെ പോയി, എന്ത് ചെയ്തു എന്ന് ചോദിക്കുന്ന ആളല്ല. പക്ഷെ അതൊക്കെ എനിക്കിഷ്ടമായിരുന്നെന്നും സ്വാസിക പറഞ്ഞു.


Click it and Unblock the Notifications