വിവാഹത്തിനടുത്തെത്തിയ ബന്ധം, പ്രേമിന് മുമ്പ് കണക്ടായ ആൾ; അത് നടക്കാതിരുന്നതിന് കാരണം: സ്വാസിക

മലയാളികളെ പോലെ തമിഴ് പ്രേക്ഷകർക്കും പ്രിയങ്കരിയാണ് നടി സ്വാസികയിന്ന്. നടിയുടെ പുതിയ തമിഴ് ചിത്രം മാമൻ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്നു. കരിയറിൽ സ്വാസികയ്ക്ക് പൂർണ പിന്തുണ നൽകിക്കൊണ്ട് ഭർത്താവ് നടൻ പ്രേം ജേക്കബ് ഒപ്പമുണ്ട്. പ്രണയിച്ച് വിവാഹം ചെയ്തവരാണ് സ്വാസികയും പ്രേം ജേക്കബും. 2024 ലായിരുന്നു വിവാഹം. പ്രേമിന് മുമ്പ് തനിക്ക് വന്ന വിവാഹ ആലോചനയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സ്വാസിക. ​ഗലാട്ട പിങ്കുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

വിവാഹമെന്ന സങ്കൽപ്പം എനിക്കിഷ്ടമാണ്. ലോക്ഡൗൺ സമയത്ത് ഞാൻ വളരെ എൻജോയ് ചെയ്തു. മാട്രിമോണിയലിൽ പരസ്യം കൊടുത്തു. ദിവസവും ഒരോ പയ്യനെ കാണും. എന്റെ ഫോട്ടോ കൊടുത്തിരുന്നു. അതിൽ എനിക്ക് നാണമോ പേടിയോ ഇല്ലായിരുന്നു. ഒരുപാട് എൻക്വയറികൾ വരും. തിങ്കളാഴ്ച ഒരാളോട് സംസാരിക്കും. അത് സെറ്റാവില്ല. ചൊവ്വാഴ്ച മറ്റാെരാളോട് സംസാരിക്കും. അത് ഒരു പരിധി വരെ സെറ്റാകും. അത് ഒരാഴ്ച പോകും. ഒരു ആർമി ഓഫീസറുമായി സംസാരിച്ചപ്പോൾ ഞങ്ങൾ തമ്മിൽ ഭയങ്കരമായി സെറ്റായി. ഇന്ന് വരെയും അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടില്ല. പക്ഷെ ഇപ്പോഴും സംസാരിക്കും.

Swasika

കാണാതെ തന്നെ ആ കണക്ഷൻ വന്നു. രണ്ട് മാസം ഞങ്ങൾ സംസാരിച്ചു. കല്യാണം ഫിക്സ് ആകുന്നത് പോലെയായിരുന്നു. സിനിമകൾ അദ്ദേഹത്തിന് ഇഷ്ടമാണ്. പൊതുവെ ആർമി ഓഫീസർമാർക്ക് അത് ഇഷ്ടമല്ല. ഒരുപാട് കാര്യങ്ങൾ അദ്ദേഹം സംസാരിച്ചു. വാരണം ആയിരത്തിലേത് പോലെയാണ് എനിക്കിവിടെ. ഇങ്ങോട്ട് വാ എന്നൊക്കെ പറഞ്ഞു. ആ രണ്ട് മാസം രസമായിരുന്നു. അതിന് ശേഷം ജാതകത്തിൽ പ്രശ്നം കാരണം അത് സെറ്റായില്ല. അതുകൊണ്ട് ഞങ്ങൾ സെറ്റായില്ല. ഇപ്പോൾ അ​ദ്ദേഹവും വിവാഹം ചെയ്തു.

ഞാനും വിവാഹം ചെയ്തു. എന്നാൽ ഇപ്പോഴും ആ ഫ്രണ്ട്ഷിപ്പ് ഞങ്ങൾക്കിടയിലുണ്ട്. പ്രേമിന് ഇതറിയാം. കല്യാണത്തിന് ഞങ്ങൾ രണ്ട് പേരുമാണ് അദ്ദേഹത്തെ ക്ഷണിച്ചത്. പക്ഷെ അദ്ദേഹം വന്നില്ല. ആർമി ഓഫീസർമാർക്ക് പെട്ടെന്ന് ലീവ് ലഭിക്കില്ലല്ലോയെന്നും സ്വാസിക ചൂണ്ടിക്കാട്ടി. പ്രേം ജേക്കബുമായി അടുത്തതിനെക്കുറിച്ചും സ്വാസിക സംസാരിക്കുന്നുണ്ട്. ഒരുമിച്ച് സീരിയൽ ചെയ്യുമ്പോൾ ഞാനാണ് ഇഷ്ടം പറയുന്നത്.

Swasika

അപ്പോഴൊന്നും പറഞ്ഞില്ലെങ്കിലും പിന്നീട് പ്രേം തുറന്ന് പറഞ്ഞെന്നും സ്വാസിക പറയുന്നു. എന്റെ ജീവിതത്തിലേക്ക് വന്നതിന് നന്ദി എന്ന് പ്രേം മെസേജ് ചെയ്തു. അങ്ങനെയാണ് തുടങ്ങിയത്. വീട്ടികാരോട് സംസാരിച്ചു. പ്രേം തന്റെ ഭാ​ഗ്യമാണെന്നും സ്വാസിക പറയുന്നു. പ്രേമിനെ കണ്ട അന്ന് മുതൽ ഇന്ന് വരെയും ഞാൻ വളരെ തിരക്കിലാണ്. ഞങ്ങൾക്ക് ഒരുപാട് സംസാരിക്കാനും ഒരുമിച്ച് ചെലവഴിക്കാനും സമയമില്ല.

കല്യാണത്തിന് ശേഷവും സമയമില്ല. കിട്ടുന്ന സമയം ഞങ്ങൾ യാത്ര പ്ലാൻ ചെയ്യും. പൊതുവെ പ്രേം അങ്ങനെ എക്സ്പ്രസ് ചെയ്യുന്ന ആളല്ല. പക്ഷെ ലബ്ബർ പന്തിൽ ഒരുപാട് പേർ എന്നെ അഭിനന്ദിച്ചപ്പോൾ പ്രേമിന്റെ കണ്ണ് നിറഞ്ഞു. അതെല്ലാം കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി. ഒരുമിച്ച് സമയം ലഭിക്കാത്തതിന്റെ പേരിൽ ഞാൻ വഴക്കിടും. എന്നാൽ അദ്ദേഹം ഇതുവരെ അങ്ങനെ പറഞ്ഞിട്ടേയില്ല. ഒന്നിനും മുഖം ചുളിക്കാത്ത, എല്ലാത്തിനും ഓക്കെ എന്ന് പറയുന്ന ആളാണ് പ്രേം ജേക്കബെന്നും സ്വാസിക വ്യക്തമാക്കി. പ്രേം ജേക്കബ് സീരിയലുകളിലും സിനിമകളിലും സാന്നിധ്യം അറിയിക്കുന്നുണ്ട്.

More from Filmibeat

Read more about: swasika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X