പ്രമുഖ നടി, ലെജന്റായ സംവിധായകന്റെ ഭാര്യ; അവരെന്നെക്കുറിച്ച് പറഞ്ഞത്; പക്ഷെ നിമിഷയെ പ്രശംസിച്ചു; സ്വാസിക

കരിയറിൽ മികച്ച കഥാപാത്രങ്ങളുമായി മുന്നേറുകയാണ് നടി സ്വാസിക. ലബ്ബർ പന്ത് എന്ന തമിഴ് ചിത്രത്തിന്റെ വിജയത്തിളക്കത്തിലാണ് സ്വാസികയിപ്പോൾ. അമ്മ വേഷം അതി​ഗംഭീരമായി നടി ചെയ്തു. നടിയുടെ കരിയർ ബെസ്റ്റ് പെർഫോമൻസുകളിൽ ഒന്നായിത് വിലയിരുത്തപ്പെടുന്നു. സിനിമാ രം​ഗത്ത് സ്ഥാനം നേടുക സ്വാസികയ്ക്ക് എളുപ്പമായിരുന്നില്ല. തുടക്ക കാലത്ത് ഒരുപാട് അവ​ഗണിക്കപ്പെട്ട നടി കൂടിയാണ് സ്വാസിക. എന്നാൽ സ്വന്തം പ്രയത്നം കൊണ്ട് ഇന്ന് ശ്രദ്ധേയ കഥാപാത്രങ്ങൾ ചെയ്യുന്ന മുൻനിര നടിയായി മാറാൻ സ്വാസികയ്ക്ക് കഴിഞ്ഞു.

കരിയറിലെ തുടക്ക കാലത്ത് തന്നെക്കുറിച്ച് ഒരു പ്രമുഖ നടി പറഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയാണ് സ്വാസികയിപ്പോൾ. ലീഫി സ്റ്റോറീസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ഭയങ്കര ലെജന്റായ സംവിധായകന്റെ ഭാര്യയാണ്. അവരും ഭയങ്കര ഫേയ്മസ് ആയ ആർട്ടിസ്റ്റാണ്. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്. എന്റെ ആദ്യ തമിഴ് സിനിമ ചെയ്യുമ്പോൾ അന്നവർ പറഞ്ഞത് ഈ നായികയുടെ മൂക്ക് കൊള്ളില്ല, സ്കിൻ കൊള്ളില്ല എന്നാണ്.

Swasika Nimisha

പക്ഷെ ഇന്ന് അവർ തന്നെ മാറ്റി പറഞ്ഞു. ലുക്കിൽ കാര്യമില്ലെന്ന് നിമിഷയുടെ പെർഫോമൻസ് കണ്ടപ്പോൾ അവർ മാറ്റി പറഞ്ഞു. എനിക്കത് കേട്ടപ്പോൾ സന്തോഷം തോന്നി. പക്ഷെ എന്നെക്കുറിച്ച് അന്ന് അങ്ങനെ പറഞ്ഞു. ഇന്നവർ മാറ്റിയും പറഞ്ഞു. നല്ലതാണ്. ഇപ്പോഴത്തെ മാറ്റത്തിനനുസരിച്ച് പോയപ്പോൾ അവർക്ക് വന്ന തിരിച്ചറിവായിരിക്കും. അവർ അന്നങ്ങനെ പറഞ്ഞപ്പോഴും തനിക്ക് വിഷമം തോന്നിയിട്ടില്ലെന്ന് സ്വാസിക പറയുന്നു. കേട്ടപ്പോൾ അയ്യോ, ഇവർ ഇങ്ങനെയൊക്കെ പറഞ്ഞോ എന്ന് കുറച്ച് സമയത്തേക്ക് തോന്നി.

അതെന്നെ വല്ലാതെ ബാധിച്ചിട്ടില്ല. നമ്മുടെ ഉള്ളിലെ കുട്ടിത്തത്തെ അങ്ങനെ തന്നെ നിലനിർത്തിയാൽ കാര്യങ്ങൾ കുറേക്കൂടി ലാഘവത്തോടെ എടുക്കാൻ പറ്റുമെന്നും സ്വാസിക പറഞ്ഞു. ആരും ബോഡി ഷെയ്മിം​ഗ് ചെയ്യാൻ പാടില്ലെന്നത് സത്യമാണെങ്കിൽ പോലും ലോകം മുഴുവൻ എങ്ങനെ നന്നാക്കിയെടുക്കും. അടുത്തിടെ ഒരു നായിക നടി കല്യാണം കഴിച്ചു. ആ നടിയുടെ ഭർത്താവിന് നേരെ കടുത്ത ബോഡി ഷെയ്മിം​ഗ് വന്നിട്ടുണ്ടെന്ന് സ്വാസിക ചൂണ്ടിക്കാട്ടി.

Swasika

ബോഡി ഷെയ്മിം​ഗ് ഉൾ‌പ്പെടെയുള്ള കാര്യങ്ങൾ ആളുകളെ ബാധിക്കുന്നതിന് കാരണം ഭയങ്കരമായി ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കുന്നതാണ്. ഞാൻ ബോഡി ഷെയ്മിം​ഗിനെ കാണുന്നത് പോസിറ്റീവായാണ്. തടിച്ചു, കറുത്തു എന്നൊന്നും പറഞ്ഞാൽ തന്നെ ബാധിക്കാറില്ല. നിങ്ങളെ എങ്ങനെ സിനിമയിലെ‌ടുത്തു എന്ന് ചോദിച്ചവരുണ്ട്. മുഖത്ത് ഒരുപാട് കുരുക്കളുണ്ടായിരുന്നു.

തന്നെ കാണുമ്പോൾ ആളുകളുടെ മുഖം മാറുന്നത് താൻ കണ്ടി‌ട്ടുണ്ടെന്നും സ്വാസിക പറഞ്ഞു. മലയാളത്തിൽ ചതുരം എന്ന സിനിമയ്ക്ക് ശേഷമാണ് സ്വാസികയുടെ കരിയറിൽ വഴിത്തിരിവുണ്ടാകുന്നത്. സീരിയലുകളിൽ നായികയായ സ്വാസികയ്ക്ക് സിനിമാ രം​ഗത്ത് ശ്രദ്ധിക്കപ്പെടാനാകില്ലെന്ന് പലരും കരുതിയെങ്കിലും ഈ മുൻവിധികൾ തകർത്ത് മുന്നേറാൻ നടിക്ക് കഴിഞ്ഞു. സ്വാസികയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: swasika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X