twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭര്‍ത്താവിന്റെ കാലില്‍ തൊട്ട് തൊഴുന്ന ഭാര്യ ആയിരിക്കും ഞാന്‍! വിവാഹ സങ്കല്‍പ്പങ്ങളെ കുറിച്ച് സ്വാസിക

    |

    ചുരുങ്ങിയ കാലം കൊണ്ട് മിനിസ്‌ക്രീനിലെ സൂപ്പര്‍ നായികയായി മാറിയ നടിയാണ് സ്വാസിക വിജയ്. സീത എന്ന സീരിയലിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചതോടെ മിനിസ്‌ക്രീന്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന പേരും സ്വാസികയ്ക്ക് ലഭിച്ചു. ഇപ്പോള്‍ ബിഗ് സ്‌ക്രീനില്‍ നിരവധി സിനിമകളുമായി തിരക്കുകളിലായിരുന്നു നടി.

    പ്രണയം അതിമനോഹരമായി അവതരിപ്പിക്കുന്നതിന്റെ പേരിലായിരുന്നു സ്വാസിക ആരാധകരെ സ്വന്തമാക്കിയത്. സീരിയലിലെ പ്രകടനം അത്രയധികം തരംഗമാവാനുള്ള കാരണവും അതായിരുന്നു. ഇടക്കാലത്ത് തന്റെ വിവാഹം ഉണ്ടാവുമെന്ന് നടി പറഞ്ഞിരുന്നെങ്കിലും പിന്നീട് ഉടനെ ഇല്ലെന്ന് തന്നെ വ്യക്തമാക്കി. ഇപ്പോഴിതാ വീണ്ടും വിവാഹത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടി.

     swasika

    ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹത്തെ കുറിച്ച് നടി പറഞ്ഞിരിക്കുന്നത്. നല്ല കമാന്റിങ് പവര്‍ ഉള്ള ഒരാള്‍ ആയിരിക്കണം ജീവിതത്തിലെ നായകന്‍. ഞാന്‍ അത്ര ബോള്‍ഡ് ഒന്നും അല്ലാത്തത് കൊണ്ട് കുറച്ചൊരു ഡോമിനേറ്റിങ് പവര്‍ കൂടുതല്‍ ഉള്ള ഒരാള്‍ ആയാലും കുഴപ്പമൊന്നും ഇല്ലെന്നും പറയുകയാണ് സ്വാസിക.

    കാലത്ത് എണീക്കുമ്പോള്‍ ഭര്‍ത്താവിന്റെ കാലില്‍ തൊട്ട് തൊഴുന്ന സാധാ ഭാര്യാകാന്‍ ആണ് തനിക്ക് മോഹമെന്നാണ് സ്വാസിക പറയുന്നത്. എന്നെ കണ്‍ട്രോള്‍ ചെയ്യുന്ന ഒരാള്‍. എനിക്ക് അദ്ദേഹത്തിന്റെ കീഴില്‍ ഒതുങ്ങി ജീവിക്കുന്ന ഒരാള്‍ ആകാനാണ് ഇഷ്ടം. ലേറ്റ് നൈറ്റ് ആയാലും അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുന്ന ഒരു പെണ്ണാകണം എന്നും ആഗ്രഹമുണ്ട്. എത്രത്തോളം പോസിബിള്‍ ആകുമെന്ന് അറിയില്ല. എങ്കിലും മനസില്‍ ഒരു ആഗ്രഹം ഉള്ളത് കൊണ്ട് ചെയ്യാന്‍ ശ്രമിക്കുമെന്നും നടി പറയുന്നു.

     swasika

    ഇങ്ങനെ ഒരു ആഗ്രഹമം അധികമാരും പറഞ്ഞ് കേട്ടിട്ടില്ലെന്നാണ് സ്വാസികയോട് അവതാരക പറഞ്ഞ മറുപടി. അതുപോലെ തന്നെ നടിയുടെ വിവാഹ സങ്കല്‍പ്പം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. സീത സീരിയലിലെ ഇന്ദ്രനെ പോലൊരു ഭര്‍ത്താവിനെ ആണോ ഉദ്ദേശിക്കുന്നതെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. ഇതിനിടെ ഉണ്ണി മുകുന്ദന്റെ പേരില്‍ സ്വാസിക നിരന്തരം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു.

    ഉണ്ണി മുകുന്ദനെ കുറിച്ച് ഒരു പോസ്റ്റ് എഴുതി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയായിരുന്നു സ്വാസികയുടെ പേരില്‍ കള്ള വാര്‍ത്തകള്‍ വന്നത്. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ പോവുകയാണെന്നുമൊക്കെ പ്രചരിച്ചു. എന്നാല്‍ അത് വാസ്തവ വിരുദ്ധമാണെന്നുള്ള കാര്യം നടി തന്നെ വ്യക്തമാക്കിയിരുന്നു.

    Read more about: swasika സ്വാസിക
    English summary
    Swasika Reveals Her Concepts Of Future Husband
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X