'ഇന്റിമേറ്റ് സീനിന്റെ ആവശ്യകതയുള്ള കഥാപാത്രങ്ങൾ ഞാൻ ചെയ്യുന്നതിൽ പ്രേമിന് എതിർപ്പില്ല'; സ്വാസികയും പ്രേമും

സ്വാസിക വിജയിയും പ്രേം ജേക്കബും മലയാളക്കരയിൽ ഒട്ടേറെ ആരാധകരുള്ള താരജോഡിയാണ്. ഈ വർഷം ആദ്യമായിരുന്നു ഇരുവരുടെയും വിവാ​ഹം. സീരിയലിൽ ഒരുമിച്ച് അഭിനയിച്ചപ്പോഴുണ്ടായ പരിചയം പ്രണയമായി മാറുകയായിരുന്നു. വീട്ടുകാരും പച്ചക്കൊടി കാണിച്ചതോടെ ജാതിയും മതവും വലിയ വിഷയമാക്കാതെ ഇരുവരും ഒന്നായി. പ്രേം തമിഴ് സീരിയലുകളിലാണ് സജീവം. സ്വാസിക മലയാളത്തിൽ മാത്രമല്ല തമിഴിലും സിനിമകൾ ചെയ്ത് തുടങ്ങി. ലബ്ബർ പന്താണ് തമിഴിലെ സ്വാസികയുടെ ഏറ്റവും പുതിയ റിലീസ്.

ഇപ്പോഴിതാ സ്വാസികയുടെ സിനിമകളെ കുറിച്ച് പ്രേം വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. സ്വാസികയുടെ സിനിമകളൊന്നും തിയേറ്ററിൽ പോയി ഞാൻ കണ്ടിട്ടില്ല. പക്ഷെ ചതുരവും വാസന്തിയുമൊക്കെ കണ്ടിട്ടുണ്ട്. വാസന്തി എനിക്ക് ഇഷ്ടപ്പെട്ട സിനിമയാണ്. കാരണം സ്വാസികയുടെ ആ കഥാപാത്രത്തിന് ഒരുപാട് ലെയേഴ്സ് ഉണ്ടായിരുന്നു.

Swasika husband prem jacob

അതുപോലെ സ്വാസികയുടെ പുതിയ സിനിമ ലബ്ബർ പന്ത് കണ്ടു. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. കാണാൻ മാത്രം കണ്ടെന്റുള്ള സിനിമയാണ്. വീണ്ടും വീണ്ടും കാണാൻ തോന്നുന്നുണ്ടെന്നാണ് പ്രേം പറഞ്ഞത്. താൻ ഒരുപാട് ഹോം വർക്ക് ചെയ്ത സിനിമയാണ് ലബ്ബർ പന്തെ സ്വാസികയും പറഞ്ഞു. ഞാൻ കുറേ ഹോം വർക്ക് ചെയ്ത് അഭിനയിച്ച സിനിമയാണ്. വെട്രിമാരൻ സാർ, വിജയ് സേതുപതി, സുദ കൊങ്ങരയൊക്കെ വിളിച്ച് അഭിനന്ദിച്ചിരുന്നു സ്വാസിക പറഞ്ഞു.

വിവാഹം കഴിഞ്ഞതിനാൽ ഇനി ചതുരം പോലുള്ള സിനിമകളിൽ അഭിനയിക്കില്ലെന്ന് തീരുമാനമെടുത്തിട്ടുണ്ടോയെന്ന ചോ​ദ്യത്തിന് ഇല്ലെന്നായിരുന്നു നടിയുടെ മറുപടി. ഇന്റിമേറ്റ് സീനിന്റെ ആവശ്യകതയുള്ള കഥാപാത്രങ്ങൾ വരികയാണെങ്കിൽ ചെയ്യുകയെന്നതേയുള്ളു. ആവശ്യമില്ലതെ അത്തരം സീനുകൾ കുത്തി കയറ്റുന്ന സിനിമകൾ ചെയ്യില്ല. ഇന്റിമേറ്റ് സീനിന്റെ ആവശ്യകതയുള്ള ഒരു സിനിമ ചെയ്യാൻ അവസരം വന്നപ്പോൾ അതേ കുറിച്ച് പ്രേമിനോട് സംസാരിച്ചപ്പോൾ ചെയ്തോളുവെന്നാണ് പറഞ്ഞത്.

എനിക്കും നാളെ അങ്ങനൊരു കഥാപാത്രം വന്നാൽ ചെയ്യണ്ടേ... അതുകൊണ്ട് നീ പോയി ചെയ്യൂവെന്നാണ് പറഞ്ഞതെന്ന് സ്വാസിക പറഞ്ഞു. പ്രൊഫഷന്റെ ഭാ​ഗമായി ചെയ്യുന്നതല്ലേ. അതിനെ അത്തരത്തിലെ കാണുന്നുള്ളുവെന്ന് പ്രേമും വ്യക്തമാക്കി. പിന്നീട് വിവാഹം ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങായി നടത്തിയതിന് പിന്നിലെ കാരണവും സ്വാസിക വെളിപ്പെടുത്തി. ബീച്ചിൽ കല്യാണം എന്നത് എന്റെ ഐഡിയയായിരുന്നു. ഞങ്ങൾ രണ്ട് മതത്തിൽപ്പെട്ടവരാണല്ലോ. ഞങ്ങളുടെ കുടുബംക്കാരെല്ലാവരും മോഡേണായിട്ടുള്ള ചിന്തയുള്ളവരായിരിക്കില്ലല്ലോ.

അതുകൊണ്ട് അവരെ വേദനിപ്പിക്കേണ്ടെന്ന് കരുതിയാണ് രണ്ട് മതപ്രകാരമുള്ള ചടങ്ങുകളും ഒഴിവാക്കി കടലിനേയും സൂര്യനേയും സാക്ഷിയാക്കി ബീച്ചിൽ വിവാഹിതരായത്. ഇതൊരു നോർത്ത് ഇന്ത്യൻ കൾച്ചറാണ്. എആർ റഹ്മാന്റെ പാട്ടുകളുടെ അകമ്പടിയൊക്കെ ചടങ്ങിനുണ്ടായിരുന്നു. ഒരുപാട് ആളുകളെയൊന്നും വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല. പക്ഷെ വിവാഹം വൈറലായി.

Swasika husband prem jacob

ഷൈനാണ് ഞങ്ങളുടെ വിവാ​ഹം ഉണ്ടെന്ന കാര്യം ആദ്യം മീഡിയയോട് പറഞ്ഞത്. പക്ഷെ പറഞ്ഞപ്പോൾ ഡേറ്റ് തെറ്റിപ്പോയി. ഷൈൻ പറഞ്ഞ ഡേറ്റ് അനുസരിച്ച് ചില ആളുകൾ എത്തിയിരുന്നു. ഷൈനിന് ഡേറ്റ് കൃത്യമായി ഓർമയുണ്ടായിരുന്നില്ല സ്വാസിക പറഞ്ഞു. വിവാഹം കഴിഞ്ഞാൽ‌ ക്ഷമ വേണം. നമ്മുടെ ശരീരഭാ​ഗങ്ങൾ ശ്രദ്ധിച്ച് കൊണ്ടുനടക്കുന്നത് പോലെ നമ്മുടെ പങ്കാളിയായ വ്യക്തിയേയും ഹാന്റിൽ‌ ചെയ്ത് പോണം.

എന്റെ ഇഷ്ടം എന്നുള്ളതിൽ മാത്രം ശ്രദ്ധകൊടുത്ത് മുന്നോട്ട് പോകുന്ന വ്യക്തിക്ക് റിലേഷൻഷിപ്പ് മുന്നോട്ട് കൊണ്ടുപോകാൻ പറ്റില്ല. പങ്കാളിക്ക് വേദന കൊടുക്കുന്ന കാര്യങ്ങൾ ഒഴിവാക്കാൻ പറ്റുന്നതാണെങ്കിൽ ഒഴിവാക്കുക.

രണ്ടുപേരും വിട്ടുകൊടുത്ത് മുന്നോട്ട് പോണമെന്നും സ്വാസിക കൂട്ടിച്ചേർത്തു. വിവാഹശേഷം തനിക്കും പ്രേമിനും വരുന്ന മെസേജുകളേയും കമന്റുകളേയും കുറിച്ചാണ് സ്വാസിക പിന്നീട് സംസാരിച്ചത്. ഞങ്ങളുടെ കല്യാണം കഴിഞ്ഞശേഷം ഉടൻ പ്രേം തമിഴ് സീരിയലിന്റെ ഷൂട്ടിനാണ് പോയത്.

അവിടെ ചെന്ന് നായികയ്ക്കൊപ്പം പ്രേം ഒരുപാട് റീൽസ് ചെയ്ത് ഇട്ടിരുന്നു. കല്യാണത്തിന് മുമ്പ് ഇത്രത്തോളം റീൽസ് ഇട്ടിരുന്നില്ല. പക്ഷെ കല്യാണശേഷം ഡെയ്ലി ഡെയ്ലി റീൽസായിരുന്നു. കല്യാണം കഴിഞ്ഞ് എട്ട് ദിവസം കഴിഞ്ഞതേയുണ്ടായിരുന്നുള്ളു. അതുകൊണ്ടാണ് ആളുകൾ അതിനെ ചോദ്യം ചെയ്ത് ക്യൂരിയസായി കമന്റുകളിട്ടത്.

പ്രേം എന്തിനാണ് ആ പെണ്ണിന്റെ ഒപ്പം ചുറ്റുന്നത് എന്നൊക്കെ ചോദിച്ച് എനിക്ക് പേഴ്സണൽ മെസേജ് വരുമായിരുന്നു. പ്രേം സ്വാസികയുടെ കൂടെ ഹാപ്പിയല്ല എന്നൊക്കെ കമന്റ്സുണ്ടായിരുന്നു. കമന്റ്സൊക്കെ ഞാൻ നോക്കാറുണ്ട്. ചിലപ്പോൾ ഇറിറ്റേറ്റഡാകാറുണ്ടെന്നും സ്വാസിക പറയുന്നു.

More from Filmibeat

Read more about: swasika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X