മോഹന്‍ലാലിനെക്കുറിച്ച് വാചാലയായി സ്വാസിക! ഇട്ടിമാണി അനുഭവത്തെക്കുറിച്ച് നടി പറഞ്ഞത് ഇങ്ങനെ!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് സ്വാസിക. സീതയെന്ന പരമ്പരയില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് സ്വാസികയായിരുന്നു. ശക്തമായ പിന്തുണയായിരുന്നു പരമ്പരയ്ക്ക് ലഭിച്ചത്. തമിഴ് സിനിമയിലൂടെയായിരുന്നു സ്വാസിക തുടക്കം കുറിച്ചത്. തുടക്കം ബിഗ് സ്‌ക്രീനിലൂടെയായിരുന്നുവെങ്കിലും പിന്നീട് മിനിസ്‌ക്രീനിലേക്ക് കളംമാറ്റി ചവിട്ടുകയായിരുന്നു ഈ താരം. ഷാനവാസുമായുള്ള കെമിസ്ട്രിക്ക് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. അടുത്തിടെയായിരുന്നു പരമ്പര അവസാനിച്ചത്. അടുത്ത ഭാഗവുമായി എത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. അഭിനയം മാത്രമല്ല നൃത്തത്തിലും കഴിവുണ്ട് തനിക്കെന്ന് തെളിയിച്ചാണ് താരം മുന്നേറുന്നത്. സിനിമയിലും സീരിയലിലുമായി ഒരുപോലെ നിറഞ്ഞുനില്‍ക്കുകയാണ് സ്വാസിക.

അറിയാം ഓണത്തിനെത്തിയ പുതിയ നെക്‌ലൈസ് ട്രെന്‍ഡുകള്‍

സീരിയലില്‍ നിന്നും എത്തിയതാണെന്ന തരത്തില്‍ യാതൊരുവിധ മാറ്റിനിര്‍ത്തലുകളും തനിക്ക് അുഭവിക്കേണ്ടി വന്നിട്ടില്ലെന്നും മികച്ച അവസരങ്ങളാണ് തേടിയെത്തുന്നതെന്നും വ്യക്തമാക്കി സ്വാസിക എത്തിയിരുന്നു. കാട്ടാളന്‍ പൊറിഞ്ചു ഗംഭീര പ്രതികരണം നേടി മുന്നേറുന്നതിനിടയിലായിരുന്നു ഇട്ടിമാണി മേഡ് ഇന്‍ ചൈനയും വിജയകരമായി മുന്നേറുന്നതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. സ്വാസികയുടെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം

മലയാള സിനിമാ പ്രേമികളും കുടുംബ പ്രേക്ഷകരും ഇപ്പോൾ ഇട്ടിമാണി മേഡ് ഇൻ ചൈന എന്ന ചിത്രം വലിയ ഒരു വിജയം ആക്കി മാറ്റുമ്പോൾ ഇതിന്റെ ഒരു ഭാഗം ആവാൻ സാധിച്ചതിൽ ഞാൻ ഏറെ സന്തോഷിക്കുന്നുണ്ട്. എന്നാൽ എനിക്ക് അതിലേറെ അഭിമാനവും സന്തോഷവും നൽകുന്നത് മോഹൻലാൽ എന്ന ആ ഇതിഹാസത്തിനൊപ്പം ഈ ചിത്രത്തിന്റെ സെറ്റിൽ 40 ദിവസത്തോളം ചെലവിടാൻ സാധിച്ചല്ലോ എന്ന കാര്യമാണ്. അദ്ദേഹത്തെ കൂടുതൽ അറിയുമ്പോൾ ദൈവ തുല്യനാണ് ഈ മനുഷ്യൻ എന്ന ഫീൽ ആണ് നമ്മുക്ക് ഓരോരുത്തർക്കും ഉണ്ടാവുക.

മനസ്സിന്‍റെ നന്മ വളരെ വലുതാണ്

അഭിനയം എന്ന കലയോട് ഇപ്പോഴും, 40 ല്‍ അധികം വർഷങ്ങളായി അഭിനയിച്ചു കൊണ്ടിരുന്നിട്ടും, അദ്ദേഹം വെച്ചു പുലർത്തുന്ന സ്നേഹവും അർപ്പണ ബോധവും വിസ്മയത്തോടെ മാത്രമേ കണ്ടു നിൽക്കാനാവു. അഭിനേതാവ് എന്ന നിലയിൽ അദ്ദേഹം ദൈവതുല്യനാണ് എന്നു പറയുമ്പോൾ തന്നെ ഒരു മനുഷ്യൻ എന്ന നിലയിലും അദ്ദേഹത്തിന്റെ മനസ്സിന്റെ നന്മ വളരെ വലുതാണ്.

അത്ഭുതപ്പെടുത്തുന്ന പെരുമാറ്റം

ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോൾ ഞാൻ കണ്ടത് അത്ഭുതപ്പെടുത്തുന്ന ആ മനസ്സും പെരുമാറ്റവുമാണ്. മണിക്കൂറുകൾ ആരാധകർക്കൊപ്പം നിന്നു ഫോട്ടോ എടുത്തു, അവരുടെ സുഖവിവരങ്ങൾ അന്വേഷിച്ചു, അവർക്ക് ഭക്ഷണവും നൽകി വിടുന്ന ലാലേട്ടൻ, സഹതാരങ്ങൾക്കൊപ്പം കളിച്ചു ചിരിച്ചു ഒരു കുട്ടിയുടെ മനസ്സുമായി ഞങ്ങളെ എല്ലാവരെയും സ്വന്തം സുഹൃത്തുക്കളെ പോലെ ചേർത്തു നിർത്തിയ ലാലേട്ടൻ, ഞങ്ങളെ സ്വന്തം കുടുംബാംഗങ്ങളെ പോലെ കണ്ടു കെയർ ചെയ്ത ലാലേട്ടൻ, നവാഗത സംവിധായകർ ആണെങ്കിലും അവരോടു ഏറ്റവും ബഹുമാനം കാണിച്ചു അവരുടെ സമ്മതം വാങ്ങിയതിന് ശേഷം മാത്രം സെറ്റിൽ ആരാധകരെ കാണാൻ പോകുന്ന ലാലേട്ടൻ.

ഒന്നു പോയി കണ്ടോട്ടെ

ഒരു ഷോട്ട് കഴിഞ്ഞു ഞാൻ അവരെ ഒന്നു പോയി കണ്ടോട്ടെ, എന്നു ലാലേട്ടൻ ചോദിക്കുന്നത് കേൾക്കുമ്പോൾ അത്ഭുതം തോന്നും. അദ്ദേഹത്തിന് അത് ചോദിക്കേണ്ട കാര്യമില്ല. എന്നാലും അദ്ദേഹം അനുവാദം ചോദിക്കും. അതുപോലെ സെറ്റിലെ കൊച്ചു കുട്ടികളെ മടിയിലിരുത്തി അവരോട് തമാശ പറയുന്ന ലാലേട്ടൻ, കൈലാഷിനൊപ്പം ടവൽ ചുരുട്ടി എറിഞ്ഞു ക്യാച് ചെയ്ത്, " ഇപ്പൊ എനിക്ക് ഒരു പോയിന്റ് ആയി" എന്നൊക്കെ പറഞ്ഞു തമാശ കളിക്കുന്ന ലാലേട്ടൻ, മാർഗം കളിയുടെ സ്റ്റെപ് കാണിച്ചു കൊടുത്ത എന്നെ കാണുമ്പോൾ ഗുരു സ്ഥാനത് നിർത്തി "ഗുരുവേ പ്രണാമം" എന്നു പറയുന്ന ലാലേട്ടൻ, ഞങ്ങൾ ഓരോരുത്തരും ഭക്ഷണം കഴിച്ചോ എന്നു ചോദിക്കുന്ന ലാലേട്ടൻ. ഞങ്ങളെ സമയത്തു തന്നെ ഭക്ഷണം കഴിക്കാൻ വിട്ടിട്ടു അദ്ദേഹം കഴിക്കാതെ നിന്നു ജോലി ചെയ്യും, ഞങ്ങൾ വന്നതിനു ശേഷവും ചിലപ്പോൾ അദ്ദേഹത്തിന് ഷൂട് ഉണ്ടാവും..അപ്പോഴും ഒരു പരിഭവവും ഇല്ലാതെ സന്തോഷത്തോടെ ജോലി ചെയ്യുന്ന ഏട്ടൻ.

വാക്കുകള്‍ക്കപ്പുറം

ഇങ്ങനെ വാക്കുകൾ കൊണ്ട് പറഞ്ഞു തീർക്കാവുന്നതിനും അപ്പുറം ആണ് മോഹൻലാൽ എന്ന മനുഷ്യൻ . ആ നാൽപ്പതു ദിവസങ്ങൾ ഞങ്ങൾ ഓരോരുത്തരുടെയും ചേട്ടനും കൂട്ടുകാരനും ഒക്കെയായി ലാലേട്ടൻ നിന്നു...നമ്മൾ എത്രമാത്രം ഉയരങ്ങളിൽ എത്തുന്നോ അത്രത്തോളം വിനയം ഉള്ളവനും ആയിരിക്കണം എന്ന വാക്യം അതിന്റെ പൂർണ്ണതയിൽ കാണിച്ചു തരികയായിരുന്നു മോഹൻലാൽ എന്ന നമ്മുടെ എല്ലാം പ്രിയപ്പെട്ട ലാലേട്ടൻ.

Recommended Video

ഓണ സിനിമകളിൽ ബോക്സോഫീസിൽ ആരാണ് മുന്നിൽ?
മലയാളികളുടെ മനസ്സാണ്

ഓരോ കലയോടും അദ്ദേഹം പുലർത്തുന്ന ബഹുമാനവും ആവേശവും എല്ലാം അത്രമാത്രം വലുതാണ്. മോഹൻലാൽ എന്ന അഞ്ചക്ഷരം മലയാളികളുടെ മനസാണ്. എനിക്ക് അദ്ദേഹത്തെ ഒരു വാചകത്തിൽ വിശേഷിപ്പിക്കാൻ കഴിയുമെങ്കിൽ, അതിപ്രകാരം ആണ്..." ദൈവ തുല്യൻ ആണീ മനുഷ്യനും കലാകാരനും". ഇതായിരുന്നു സ്വാസികയുടെ കുറിപ്പ്. മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ഫോട്ടോയും സ്വാസിക പോസ്റ്റ് ചെയ്തിരുന്നു. ഇതിനകം തന്നെ കുറിപ്പും ചിത്രവും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X