ഉണ്ണി മുകുന്ദന്‍ ചെയ്ത തെറ്റ് അത് മാത്രമാണ്! തന്റെ കല്യാണം ഈ വര്‍ഷം ഉണ്ടാവില്ലെന്ന് നടി സ്വാസിക

കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയിലെ തേപ്പുക്കാരിയായി വന്ന് ശ്രദ്ധിക്കപ്പെട്ട നടിയാണ് സ്വാസിക വിജയ്. പിന്നീട് ടെലിവിഷന്‍ സീരിയലായ സീത യിലെ നായികയായിട്ടെത്തി വീണ്ടും പ്രേക്ഷക പ്രശംസ നേടി. സീരിയയിലൂടെ തന്നെ ബിഗ് സ്‌ക്രീനിലേക്ക് വലിയ അവസരങ്ങള്‍ സ്വാസികയ്ക്ക് ലഭിച്ചിരുന്നു. ഇപ്പോള്‍ ദിലീപിന്റെ സഹോദരിയുടെ വേഷത്തില്‍ അഭിനയിക്കുകയാണ് നടി.

ഇതിനിടെ നടന്‍ ഉണ്ണി മുകുന്ദന്റെ പേരിനൊപ്പം നിരന്തരം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു. ഉണ്ണിയെ അഭിനന്ദിച്ച് കൊണ്ട് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെയായിരുന്നു ഗോസിപ്പുകള്‍ പ്രചരിച്ചത്. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യത്തെ കുറിച്ച് വീണ്ടും തുറന്ന് സംസാരിച്ചിരിക്കുകയാണ് നടി.

സ്വാസികയുടെ വാക്കുകളിലേക്ക്

കേശു ഈ വീടിന്റെ നാഥനാണ് ഷൂട്ട് നടന്ന് കൊണ്ടിരിക്കുന്ന ചിത്രം. കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ബ്രേക്ക് ആണ്. ദിലീപേട്ടന്റെ സഹോദരിയുടെ വേഷമാണ്. ത്രൂ ഔട്ട് ക്യാരക്ടര്‍. ഇതിന് മുന്‍പ് വന്നത് പൊറിഞ്ചു മറിയം ജോസും ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുമാണ്. സീത കഴിഞ്ഞ ഓഗസ്റ്റില്‍ തീര്‍ന്നു. അതിന് ശേഷം അത്ര നല്ല കഥാപാത്രങ്ങളൊന്നും തേടി വരാത്തത് കൊണ്ടും സിനിമയുടെ തിരക്കുള്ളതിനാലും തല്‍കാലം സീരിയലില്‍ നിന്ന് മാറി നില്‍ക്കുന്നു എന്നേയുള്ളു.

 സ്വാസികയുടെ വാക്കുകളിലേക്ക്

ആദ്യ കാലത്ത് സിനിമയില്‍ നല്ല അവസരങ്ങള്‍ വരാത്തതില്‍ നിരാശ തോന്നിയിരുന്നു. പിന്നീട് സീരിയല്‍ രംഗത്തേക്ക് വന്നപ്പോള്‍ ആ നിരാശ ഞാന്‍ മാറ്റി വച്ചു. വരുന്നത് എന്താണോ അത് സ്വീകരിക്കാം എന്ന് മനസിനെ പറഞ്ഞ് പഠിപ്പിച്ചു. സിനിമയെങ്കില്‍ സിനിമ സീരിയല്‍ എങ്കില്‍ സീരിയല്‍ എന്ന രീതിയിലേക്ക് മാറി. സീത പ്രേക്ഷകര്‍ ഏറ്റെടുത്തതിനൊപ്പം സിനിമയിലും നല്ല അവസരങ്ങള്‍ വന്നു. സീരിയല്‍ രംഗത്ത് നിന്നുള്ള അധികം ആര്‍ക്കും അങ്ങനെയൊരു ഭാഗ്യം കിട്ടാത്തതാണ്. സീരിയല്‍ വന്ന് കൊണ്ടിരിക്കുമ്പോള്‍ തന്നെ വലിയ ടീമിനൊപ്പം സിനിമകള്‍ ചെയ്യാനായി. രണ്ടും കൂടി ഒന്നിച്ച് കൊണ്ട് പോകാന്‍ പറ്റി. ഇപ്പോള്‍ നിരാശയൊന്നുമില്ലാതെ പോസിറ്റീവും ഹാപ്പിയുമായി മുന്നോട്ട് പോകുന്നു.

സ്വാസികയുടെ വാക്കുകളിലേക്ക്

ഞാനും ഉണ്ണി മുകുന്ദനും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത എങ്ങനെ പരന്നു എന്നതിനെ കുറിച്ച് യാതൊരു ഐഡിയയുമില്ല. പല തവണ ഞാന്‍ അതൊരു ഗോസിപ്പ് മാത്രമാണെന്ന് പറഞ്ഞിട്ടും ഇപ്പോഴും സോഷ്യല്‍ മീഡിയ വിട്ടിട്ടില്ല. എനിക്കിഷ്ടപ്പെട്ട ആര്‍ട്ടിസ്റ്റുകളുടെ സിനിമകള്‍ കാണുമ്പോള്‍ അവരെ അഭിനന്ദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇടാറുണ്ട്. അങ്ങനെയാണ് മാമാങ്കം കണ്ടിട്ട് ചന്ദ്രോത്ത് പണിക്കരെ കുറിച്ചും നല്ല വാക്കുകള്‍ കുറിച്ചത്. അതിന് റിപ്ലൈ ചെയ്തു എന്നൊരു തെറ്റ് മാത്രമേ ഉണ്ണി ചെയ്തുള്ളു. ബാക്കി ആരും റിപ്ലേ ചെയ്യാറില്ല. ഉണ്ണി പോസ്റ്റിന് റിപ്ലേ ചെയ്തതോടെയാണ് എല്ലാവരും എന്തോ ഉണ്ട് എന്ന് പറഞ്ഞ് തുടങ്ങിയത്. പിന്നീട് അത് അവസാനിക്കുന്നില്ലെന്ന് മാത്രം.

സ്വാസികയുടെ വാക്കുകളിലേക്ക്

ആദ്യം ഈ കഥ പരന്നപ്പോള്‍ ഞാന്‍ ടെന്‍ഷനായി ഉണ്ണിയെ വിളിച്ച് സോറി പറഞ്ഞു. കുഴപ്പമില്ല ഇതൊക്കെ ഇതിന്റെ ഭാഗമല്ലേ എന്ന് ഉണ്ണി ആശ്വസിപ്പിച്ചു. അന്ന് ഇത് പറഞ്ഞ് ഞങ്ങള്‍ കുറേ ചിരിച്ചതുമാണ്. പിന്നീട് ഞങ്ങള്‍ ഇക്കാര്യം സംസാരിച്ചിട്ടില്ല. അതിനെ അതിന്റെ വഴിക്ക് വിട്ടു. ഇടയ്ക്ക് കുറേ പേരോട് ഇതിനെ കുറിച്ച് സമാധാനം പറഞ്ഞ് മടുത്തെന്ന് ഉണ്ണി പറഞ്ഞിരുന്നു. ഇനിയും ഉണ്ണിയുടെ നല്ല പ്രകടനം കണ്ടാല്‍ ഞാന്‍ അഭിനന്ദിക്കും. യാതൊരു മടിയുമില്ല.

സ്വാസികയുടെ വാക്കുകളിലേക്ക്

വീട്ടില്‍ കാര്യമായി കല്യാണം നോക്കുന്നുണ്ട്. തല്‍കാലം ഈ വര്‍ഷം വേണ്ട എന്നാണ് എന്റെ അഭിപ്രായം. ഇപ്പോള്‍ അഭിനയത്തില്‍ ശ്രദ്ധിച്ചിട്ട് പിന്നീട് നോക്കാം എന്നാണ് തീരുമാനം. ആലോചനകള്‍ നടക്കട്ടെ എന്ന രീതിയിലാണ് വീട്ടുകാര്‍ മുന്നോട്ട് പോകുന്നത്. ഇപ്പോള്‍ കൊറോണ മുന്‍കരുതലിന്റെ ഭാഗമായി രണ്ടാഴ്ച വീട്ടില്‍ തന്നെയാണ്. മുടങ്ങി കിടന്ന ഡാന്‍സ് പ്രാക്ടീസ് തുടങ്ങി. സിനിമകള്‍ കാണുന്നു. ഒപ്പം സ്വന്തമായ ചില സൗന്ദര്യ പരീക്ഷണങ്ങളും. എല്ലാവരും വീട്ടിലിരിക്കുക എന്നേ എനിക്ക് പറയാനുള്ളു. ചുമരുണ്ടെങ്കില്‍ അല്ലേ ചിത്രമെഴുതാന്‍ സാധിക്കൂ എന്നും സ്വാസിക ചോദിക്കുന്നു.

Read more about: swasika സ്വാസിക
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X