For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉണ്ണി മുകുന്ദന്റെ മാറ്റങ്ങള്‍ ആരും കണ്ടില്ല! മാമാങ്കം അത് കാണിച്ച് കൊടുത്തെന്ന് നടി സ്വാസിക

  |

  എല്ലായിടത്തും ബ്രഹ്മാണ്ഡ സിനിമ മാമാങ്കത്തെ പറ്റിയുള്ള വിശേഷങ്ങളാണ്. മമ്മൂട്ടിയും ഉണ്ണി മുകുന്ദനുമടക്കമുള്ള താരങ്ങള്‍ വിസ്മയിപ്പിക്കുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് ഉണ്ണി അവതരിപ്പിച്ചത്. നേരത്തെ മുതല്‍ കഥാപാത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു താരം. സിനിമയിലെ സ്‌ക്രീന്‍ പ്രസന്‍സും ആക്ഷനുമെല്ലാം മികച്ചതാണെന്നാണ് പ്രേക്ഷകാഭിപ്രായം.

  ഇപ്പോഴിതാ നടി സ്വാസികയും ഉണ്ണി മുകുന്ദന്റെ ചന്ദ്രോത്ത് പണിക്കരെ കുറിച്ച് പറഞ്ഞിരിക്കുകയാണ്. ഓരോ സിനിമയിലും കഥാപാത്രത്തിന് വേണ്ടി ഉണ്ണി എടുക്കുന്ന തയ്യാറെടുപ്പുകളും മാറ്റങ്ങളും ആരും ശ്രദ്ധിക്കാറില്ലെന്നും എന്നാല്‍ മാമാങ്കം അത് മാറ്റിയെടുത്തു എന്നുമെല്ലാം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ സ്വാസിക പറയുന്നു.

  സ്വാസികയുടെ കുറിപ്പ്

  സ്വാസികയുടെ കുറിപ്പ്

  ഓരോ കഥാപാത്രങ്ങള്‍ക്കും ഓരോ മുഖങ്ങള്‍ ഓരോ സ്വഭാവങ്ങള്‍ ഓരോ ശൈലികള്‍. മല്ലു സിംഗ്, മസില്‍ അളിയന്‍, ജോണ്‍ തെക്കന്‍, മാര്‍കോ ജൂനിയര്‍, ക്രിസ്തുദാസ് ചന്ദ്രോത് പണിക്കര്‍. അങ്ങനെ എന്റെ മനസ്സില്‍ കയറി കൂടിയ ഒരുപാട് കഥാപാത്രങ്ങള്‍. ഓരോ കഥാപാത്രത്തിനും അദ്ദേഹം മാനസികമായും ശാരീരികമായും കൊണ്ട് വരുന്ന ആ മാറ്റങ്ങള്‍. എവിടെയും അത് അങ്ങനെ പരാമര്‍ശിച്ചു ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ ഒറീസയുടെ ഷൂട്ടിംഗ് ടൈമില്‍ നേരിട്ട് അറിഞ്ഞതാണ് ആരും അറിയാതെ അദ്ദേഹം കഥാപാത്രത്തിന് വേണ്ടി ചെയുന്ന വലിയ മാറ്റങ്ങള്‍.

  എന്റെ വളരെ പേര്‍സണല്‍ ഫേവറിറ്റ് ആയൊരു റോള്‍ ആയിരുന്നു ഒറീസയിലെ ക്രിസ്തുദാസ് എന്ന കഥാപാത്രം. അതിന്റെയും സംവിധായകന്‍ പപ്പേട്ടന്‍ ആയിരുന്നു. ഒറീസയിലെ പോലിസ്‌കാരന്‍ ആവാന്‍ ആഗ്രഹമില്ലാതെ പോലിസ് ആയ ആ കഥാപാത്രം അത്ര ഫിറ്റ് ആയാല്‍ ശരിയാവില്ല എന്ന് സ്വയം മനസിലാക്കി വയറും തടിയും കൂട്ടി ആ കഥാപാത്രമായി മാറുന്നത് കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.

  ഇതൊന്നും ആരും അറിയുന്നില്ലലോ എന്ന വിഷമം നന്നായി ഉണ്ടായിരുന്നു. ഇങ്ങനെ ഉണ്ണിയുടെ പല കഠിന പ്രയത്നങ്ങള്‍ക്കും വേണ്ട വിധം അംഗീകാരങ്ങള്‍ എവിടെയും ലഭിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അവസാനം 'ചന്ദ്രോത്ത് പണിക്കര്‍'. മാമാങ്കത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട ക്യാരക്ടര്‍. ആക്ഷന് അധികം പ്രാധാന്യം കൊടുക്കാതെ കഥാപാത്രത്തിനും ഇമോഷനും മുന്‍ഗണന കൊടുത്ത ഒരു അത്യുഗ്രന്‍ അവതരണം.

  ക്ലൈമാക്‌സിലെ ഫൈറ്റ് സീന്‍സ് ഒക്കെ സൂപ്പറായിരുന്നു. ഇതിന്റെയും സംവിധായകന്‍ പപ്പേട്ടന്‍ ആണെന്നുള്ളത് ആണ് ഏറ്റവും സന്തോഷം. എല്ലാം കാലം കരുതി വെച്ചത് ആണെന്ന് വിശ്വസിക്കുന്നു. സിനിമ കണ്ടിറങ്ങിയിട്ടും ചന്ദ്രോത്ത് പണിക്കരും അനന്ദ്രവന്‍ അച്യുതനുമായുള്ള ആ ഒരു ബോണ്ടിങ് മനസ്സില്‍ നിന്ന് പോവുന്നില്ല. ഒറീസയുടെ സെറ്റില്‍ വെച്ച് തുടങ്ങിയ സൗഹൃദം ആണ്, ഉണ്ണി മുകുന്ദന്‍ എന്ന ആ വലിയ നല്ല മനുഷ്യനെ എല്ലാവരും ഇത് പോലെ അംഗീകരിക്കുന്ന ആ ദിവസത്തിനായി ഒരുപാട് ആഗ്രഹിച്ചിരുന്നു,ഇന്ന് സിനിമ കണ്ടപ്പോള്‍ ഒരുപാട് സന്തോഷം ആയി.

   ഉണ്ണിയുടെ മറുപടി

  ഉണ്ണിയുടെ മറുപടി

  സ്വാസികയുടെ പോസ്റ്റ് ഷെയര്‍ ചെയ്ത് കൊണ്ട് നടിയ്ക്ക് മറുപടിയുമായി ഉണ്ണിയും എത്തി. പ്രിയപ്പെട്ട സ്വാസിക.. ഇതുപോലെയുള്ള വാക്കുകള്‍ക്ക് നന്ദിയുണ്ട്. അതിന് കാരണം നിങ്ങള്‍ ആ സിനിമ ആസ്വദിച്ച് കണ്ടു എന്നുള്ളതാണ്. ഒറീസ എന്ന സിനിമയില്‍ നിങ്ങള്‍ക്കൊപ്പം അഭിനയിച്ച ഷൂട്ടിങ് ഓര്‍മകള്‍ ഞാനും പങ്കുവെക്കുകയാണ്. ചന്ദ്രോത്ത് പണിക്കരെ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞതില്‍ സന്തോഷമുണ്ട്.

  English summary
  Swasika Talks About Unni Mukundan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X