ഒരു ഫോട്ടോയിലും ഞാനില്ല, സ്വാസികയുടെ അച്ഛനാണെന്ന് പലർക്കും അറിയില്ല; പ്രവാസിയായ അച്ഛനെ വരവേറ്റ് താരം, വീഡിയോ!

സീരിയൽ താരങ്ങൾക്ക് സിനിമ ലഭിക്കില്ലെന്നാണ് പൊതുവെ സീരിയൽ അഭിനേതാക്കൾക്കുള്ള പരാതി. സീരിയൽ താരമാണെന്ന് അറിഞ്ഞശേഷം ലഭിച്ച റോളുകൾ പലർക്കും നിഷേധിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ നടി സ്വാസികയുടെ സിനിമ ജീവിതത്തിൽ സീരിയൽ ഒരിക്കലും വഴി മുടക്കിയിട്ടില്ല. സിനിമയിലും സീരിയലിലും ഒരുപോലെ സജീവമാണ് താരം. മലയാളത്തിൽ മാത്രമല്ല തമിഴിലും തിരക്കുള്ള അഭിനേത്രിയാണ് സ്വാസിക. ലഭിക്കുന്നതെല്ലാം അഭിനേത്രി എന്ന രീതിയിൽ ശോഭിക്കാൻ കഴിയുന്ന റോളുകളുമാണ്.

സിനിമയിലും സീരിയലിലും സജീവമായ താരം യുട്യൂബർ കൂടിയാണ്. ഇപ്പോഴിതാ സ്വാസിക പങ്കുവെച്ച പുതിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. വർഷങ്ങളായി പ്രവാസിയാണ് സ്വാസികയുടെ അച്ഛൻ. ബെഹ്റിനിൽ ജോലി ചെയ്യുന്ന അച്ഛൻ ഒരു വർഷത്തിനുശേഷം നാട്ടിൽ അവധിക്ക് എത്തിയിരിക്കുകയാണ്.

Swasika Vijay
Photo Credit: Swasika Vijay / Instagram

അച്ഛന് ഒരു സർപ്രൈസ് എന്ന രീതിയിൽ പതിവിലും നേരത്തെ ചെന്നൈയിലെ ഷൂട്ടിങ് പൂർത്തിയാക്കി മൂവാറ്റുപുഴയിലെ വീട്ടിൽ സ്വാസിക തിരികെ എത്തി. വീട്ടിൽ ആരോടും താൻ വരുന്ന കാര്യം സ്വാസിക പറഞ്ഞിരുന്നില്ല. അച്ഛന് പ്രിയപ്പെട്ട പഴം പൊരിയും അമ്മയ്ക്ക് പ്രിയപ്പെട്ട ഐസ്ക്രീമുമെല്ലാമായാണ് സ്വാസിക എത്തിയത്. അപ്രതീക്ഷിതമായി എത്തിയ മകളെ കണ്ട് അച്ഛനും അമ്മയും മുത്തശ്ശിയുമെല്ലാം ഞെട്ടി.

മുന്നറിയിപ്പ് ഇല്ലാതെ വന്നതുകൊണ്ട് തന്നെ അമ്മയുടെ സ്പെഷ്യൽ വിഭവങ്ങളൊന്നും സ്വാസികയ്ക്ക് കിട്ടിയതുമില്ല. നാളെ വരുമെന്ന് പറഞ്ഞുകൊണ്ട് മാമ്പഴ പുളിശ്ശേരിയും ഇഞ്ചിക്കറിയുമെല്ലാം നാളെ ഉണ്ടാക്കാമെന്ന തീരുമാനത്തിലായിരുന്നുവെന്നായിരുന്നു അമ്മയുടെ മറുപടി. മകളെ ഒരു വർഷത്തിനുശേഷം കണ്ട സന്തോഷത്തിലായിരുന്നു അച്ഛൻ.

ബെഹ്റിനിലാണ് അച്ഛൻ ജോലി ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി പനിയും മറ്റ് അസുഖങ്ങളും അച്ഛനെ അലട്ടിയിരുന്നു. അച്ഛന് വയ്യായ്കയാണെന്ന് അറിഞ്ഞ് ഞങ്ങൾ നിർബന്ധിച്ചിട്ടാണ് അച്ഛനിപ്പോൾ നാട്ടിൽ വന്നതെന്നും സ്വാസിക പറഞ്ഞു. സ്വാസികയുടെ പങ്കാളിയും നടനുമായ പ്രേം വരുമെന്നതുകൊണ്ട് മരുമകന് ഇഷ്ടപ്പെട്ട വിഭവങ്ങളുണ്ടാക്കാൻ പിന്നീട് അച്ഛനും അമ്മയും സ്വാസികയേയും കൂട്ടി പോയത് സൂപ്പർ മാർക്കറ്റിലേക്കാണ്.

വെജ് വിഭവങ്ങൾ മാത്രമെ തയ്യാറാക്കുന്നുള്ളുവെന്നും സ്വാസിക പറഞ്ഞു. പനീർ അടക്കമുള്ളവയാണ് മരുമകന് സ്പെഷ്യൽ വിഭവങ്ങൾ ഉണ്ടാക്കാനായി സ്വാസികയുടെ അമ്മ വാങ്ങിയത്. വളരെ വിരളമായി മാത്രമാണ് സ്വാസിക അച്ഛനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുന്നത്. താനാണ് സ്വാസികയുടെ അച്ഛനെന്ന് പലർക്കും അറിയില്ലെന്ന പരാതി അച്ഛനും വീഡിയോയിൽ പങ്കുവെച്ചു.

Swasika Vijay
Photo Credit: Swasika Vijay / Instagram

ഈ വീഡിയോ അപ്ലോഡ് ചെയ്യുമ്പോൾ അച്ഛനെ കുറിച്ച് ആളുകൾ എന്താണ് പറയുന്നതെന്ന് അറിയാമെന്നാണ് സ്വാസിക പറഞ്ഞത്. എന്റെ ഫോട്ടോ അധികം ആരും കണ്ടിട്ടുണ്ടാവില്ല. സുഹൃത്തുക്കൾക്കും മറ്റും മാത്രമെ ഞാൻ സ്വാസികയുടെ അച്ഛനാണെന്ന് അറിയൂ. ഫോട്ടോയിലൊന്നും ഞാനില്ലല്ലോ എന്നായിരുന്നു അച്ഛന്റെ പരാതി.

എങ്ങനെ ഫോട്ടോയിൽ അച്ഛനുണ്ടാകും. അച്ഛൻ അവിടെയല്ലേ... എന്നാൽ ഇനി തിരിച്ച് പോകേണ്ട എന്നായിരുന്നു സ്വാസികയുടെ മറുപടി. അച്ഛന്റേയും മകളുടേയും വീഡിയോ അതിവേ​ഗത്തിൽ ശദ്ധനേടി. അച്ഛനെ ഇനി പ്രവാസ ജീവിതത്തിന് അയക്കാതിരിക്കൂ എന്നായിരുന്നു വീഡിയോയ്ക്ക് താഴെ വന്ന ഏറെയും കമന്റുകൾ. അച്ഛനോട് ഇനി പോകരുതെന്ന് പറയൂ. പാവങ്ങൾ നല്ല കാല൦ മുഴുവനും പ്രവാസ ജീവിതം നയിക്കുന്നു. ഈ പ്രായത്തിൽ എങ്കിലും എല്ലാവരും ഒന്നിച്ച് കഴിയട്ടെ.

ആയുസിന്റെ പകുതി പ്രവാസിയായി ജീവിച്ചു. ഇനിയുള്ള കാലം അച്ഛനെ വിടാതെ ഇവിടെ നിർത്തു. കണ്ടിട്ട് തന്നെ ഒരു വിഷമം എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. മുപ്പത്തിമൂന്നുകാരിയായ സ്വാസികയുടെ വിവാഹം കഴിഞ്ഞ വർഷമായിരുന്നു. ഏക മകളാണ് താരം. മാമനാണ് അവസാനം റിലീസ് ചെയ്ത സ്വാസികയുടെ സിനിമ.

Read more about: swasika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X