പ്രേം അങ്ങനെയൊരാളാണ്! എന്നെ കേട്ടിരിക്കും! കല്യാണത്തിന് അത്രയും കരയണ്ടായിരുന്നു എന്ന് തോന്നി: സ്വാസിക പറയുന്നു
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി സജീവമാണ് സ്വാസിക. അഭിനേതാവായ പ്രേം ജേക്കബാണ് സ്വാസികയെ വിവാഹം ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും വിവാഹ വാര്‍ഷികം ആഘോഷിച്ചത്. അടുത്ത സുഹൃത്തുക്കളും, ബന്ധുക്കളുമെല്ലാം ഇവരുടെ ആഘോഷത്തില്‍ പങ്കുചേരാനെത്തിയിരുന്നു. അതിനൊപ്പമായി അച്ഛന്റെ സപ്തതിയും ആഘോഷിച്ചിരുന്നു. ആഘോഷ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. വിവാഹ വാര്‍ഷികത്തെക്കുറിച്ചും, ആഘോഷ ചിത്രങ്ങളുമെല്ലാം സ്വാസികയും പ്രേമും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഇതായിരുന്നോ ആ പറഞ്ഞ സര്‍പ്രൈസ് എന്നായിരുന്നു പ്രേം ഒരുങ്ങി വന്നത് കണ്ടപ്പോള്‍ സ്വാസിക ചോദിച്ചത്. മനോഹരമായിരിക്കുന്നു, ഗംഭീരം എന്നായിരുന്നു സ്വാസികയുടെ ലുക്കിനെക്കുറിച്ച് പ്രേമിന്റെ കമന്റ്. ഏത് കോലോത്തെ രാജാവാണെന്നായിരുന്നു സ്വാസിക തിരിച്ച് ചോദിച്ചത്.
ജീവിതത്തില്‍ നമ്മളെ കേള്‍ക്കാന്‍ ആരെങ്കിലും വേണമെന്നല്ലേ എല്ലാവരും ആഗ്രഹിക്കുക. അങ്ങനെ നോക്കുമ്പോള്‍ ബെസ്റ്റ് ലിസണറാണ് പ്രേം. അങ്ങനെ പ്രത്യേകിച്ചൊരു കാരണവുമില്ല, എല്ലാത്തിലും ഹാപ്പിനെസ് കണ്ടെത്തുന്ന ആളാണ്. കല്യാണം കഴിഞ്ഞ് കരഞ്ഞത് മാത്രം വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ഇന്നായിരുന്നുവെങ്കില്‍ കരയരുത് എന്ന് ഞാന്‍ പറയും. എന്നും ഇതേപോലെ പാവമായിട്ടിരിക്കണം എന്നാണ് പ്രേമിനോട് എനിക്ക് പറയാനുള്ളത്. ആര് ഞാനോയെന്നായിരുന്നു പ്രേം തിരിച്ച് ചോദിച്ചത്. വര്‍ക്ക് ലൈഫും, ഫാമിലി ലൈഫും ബാലന്‍സ് ചെയ്ത് കൊണ്ടുപോവുന്നത് ഒരു സ്ട്രഗിളാണ്. അതില്‍ നമ്മള്‍ ഗിവപ്പ് ചെയ്യരുത്. ഞങ്ങള്‍ രണ്ടുപേരും ഒരേ കാര്യത്തെക്കുറിച്ചാണ് പറഞ്ഞത്. അതാണ് നമ്മുടെ ഐക്യം എന്നായിരുന്നു പ്രേമിന്റെ കമന്റ്.

പ്രേമിനെ നേരത്തെ അറിയാമായിരുന്നു സ്വാസികയ്ക്ക്. തന്റെ ജോലിയെക്കുറിച്ച് അറിയുന്നൊരാളായിരിക്കണം ജീവിതപങ്കാളിയായി വരേണ്ടതെന്ന് ആഗ്രഹിച്ചിരുന്നു. ഇന്‍ഡസ്ട്രിയില്‍ തന്നെ ഉള്ള ആളായതിനാല്‍ ഇനി അഭിനയിക്കുന്നതിലൊന്നും എതിര്‍പ്പുകളുമില്ല. അക്കാര്യത്തില്‍ സന്തോഷമുണ്ടെന്ന് നേരത്തെ സ്വാസിക തുറന്നുപറഞ്ഞിരുന്നു. മനംപോലെ മംഗല്യം സീരിയലില്‍ ഒന്നിച്ച് അഭിനയിച്ചതോടെയായിരുന്നു ഇരുവരും സുഹൃത്തുക്കളാവുന്നത്. പരമ്പര അവസാനിച്ചുവെങ്കിലും ഇരുവരും സൗഹൃദം നിലനില്‍ത്തിയിരുന്നു. പിന്നീട് അത് പ്രണയമായി മാറുകയായിരുന്നു. എന്റെ ജോലിയെ ബഹുമാനിക്കുന്നൊരാളാവണം ഭര്‍ത്താവ് എന്നുണ്ടായിരുന്നു അക്കാര്യത്തില്‍ ഭാഗ്യവതിയാണ്. പ്രേം അങ്ങനെയൊരാള്‍ തന്നെയാണ്. അഭിനയത്തോടുള്ള ഇഷ്ടം കൊണ്ട് ഇന്‍ഡസ്ട്രിയിലേക്ക് എത്തിയതാണ് പ്രേം. തമിഴിലും, തെലുങ്കിലുമൊക്കെയായി പരമ്പരകള്‍ ചെയ്യുന്നുണ്ട്.
പ്രണയത്തെക്കുറിച്ചും, വിവാഹത്തെക്കുറിച്ചും, വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചുമൊക്കെ ഇരുവരും അഭിമുഖങ്ങളില്‍ വാചാലരാവാറുണ്ട്. രാവിലെ എഴുന്നേറ്റാല്‍ ഭര്‍ത്താവിന്റെ കാല്‍തൊട്ട് വണങ്ങണം. ഭര്‍ത്താവ് കഴിച്ച പ്ലേറ്റില്‍ ഭക്ഷണം കഴിക്കണം തുടങ്ങിയ സങ്കല്‍പ്പങ്ങളായിരുന്നു വിവാഹത്തിന് മുന്‍പ് സ്വാസിക പറഞ്ഞത്. വിവാഹ ശേഷം അതൊക്കെ ചെയ്യുന്നുണ്ടെന്ന് പ്രേം സാക്ഷ്യപ്പെടുത്തിയിരുന്നു. രാവിലെ എഴുന്നേറ്റാല്‍ സ്വാസിക എന്റെ കാല്‍ തൊട്ട് തൊഴാറുണ്ട്. തിരിച്ച് ഞാനും അതൊക്കെ ചെയ്യാറുണ്ട്. നീ ചെയ്യുന്നതൊക്കെ കൊള്ളാം, ഞാനും അതുപോലെ ചെയ്യുമെന്ന് പറയാറുമുണ്ടെന്നും പ്രേം വ്യക്തമാക്കിയിരുന്നു.
പുതിയ പ്രൊജക്റ്റിനൊക്കെ പോവുമ്പോഴാണ് കൂടുതലും ഇങ്ങനെ ചെയ്യുന്നത്. സിനിമയിലൊക്കെ കാണുന്നത്. പോലെ എനിക്ക് ചായ തരുന്നതും, ഭക്ഷണം വിളമ്പിത്തരുന്നതുമൊക്കെ സ്വാസികയാണ്. ഞാന്‍ കഴിച്ച പ്ലേറ്റില്‍ ഭക്ഷണം കഴിക്കുന്നതും കാണാം. അങ്ങനെയൊരു കണ്‍സെപ്റ്റാണ് പുള്ളിക്കാരിക്ക്. കഴിച്ച പ്ലേറ്റ് ഞാന്‍ കഴുകി വെച്ചാല്‍ ദേഷ്യമാണ്. അതൊക്കെ പുള്ളിക്കാരിക്ക് തന്നെ ചെയ്യണം എന്നും പ്രേം അന്നൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, എന്റെ വിശ്വാസവും, ഇഷ്ടവും മാറില്ലെന്നായിരുന്നു സ്വാസിക പറഞ്ഞത്.


Click it and Unblock the Notifications











