ഞാൻ കല്യാണം കഴിച്ചത് തന്നെ സിന്ദൂരം ഇടാൻ, കുലസ്ത്രീയാകാൻ ഞാൻ ആഗ്രഹിക്കുന്നു, ഷാനവാസിനാണ് സപ്പോർട്ട്; സ്വാസിക
സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷക ഹൃദയം കീഴടക്കിയ അഭിനേത്രിയാണ് സ്വാസിക വിജയ്. സീരിയലുകളിൽ അഭിനയിക്കുന്നവർക്ക് സിനിമയിൽ അവസരം കിട്ടില്ലെന്നൊരു വിശ്വാസമുണ്ട്. എന്നാൽ സ്വാസിക അത്തരം വിശ്വാസങ്ങളെയെല്ലാം തച്ചുടച്ചയാളാണ്. സീരിയൽ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് തന്നെ സിനിമകളിൽ സുപ്രധാന വേഷങ്ങൾ നടി അവതരിപ്പിച്ചിരുന്നു.
മലയാളത്തിൽ നിന്നും ലഭിക്കുന്നതിനേക്കാൾ കൂടുതൽ അവസരങ്ങൾ സ്വാസികയ്ക്ക് ഇപ്പോൾ ലഭിക്കുന്നത് തമിഴിൽ നിന്നാണ് ലബ്ബർ പന്തിന്റെ വിജയത്തിനുശേഷമാണ് അങ്ങനൊരു മാറ്റം വന്നത്. സിനിമ-സീരിയൽ നടൻ പ്രേം ജേക്കബിനെയാണ് സ്വാസിക വിവാഹം ചെയ്തത്. വാസന്തി സിനിമ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളുമായി സംസാരിച്ച സ്വാസിക പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

താൻ കല്യാണം കഴിച്ചത് തന്നെ സിന്ദൂരം ഇടാൻ വേണ്ടിയാണെന്നും എത്ര കളിയാക്കിയാലും കുലസ്ത്രീയാകാൻ താൻ ആഗ്രഹിക്കുന്നുവെന്നും സ്വാസിക പറഞ്ഞു. ഞാൻ കല്യാണം കഴിച്ചത് തന്നെ സിന്ദൂരം ഇടാൻ വേണ്ടിയാണ്. സത്യമായിട്ടും... എന്നെ എപ്പോഴും ആളുകൾ കളിയാക്കുന്നതും അത്തരത്തിലാണല്ലോ... കുലസ്ത്രീ എന്നാണല്ലോ എന്നെ കളിയാക്കുന്നത്.
പക്ഷെ എനിക്ക് ആ വേർഡ് ഇഷ്ടമാണ്. കുലസ്ത്രീയാകാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ലോകത്തിലുള്ള ഒരേയൊരു കുലസ്ത്രീ ഞാനാണ്. ഇപ്പോൾ ചെറിയ രീതിയിലെ സിന്ദൂരം ഇട്ടിട്ടുള്ളു. പക്ഷെ നീട്ടി വലിയ രീതിയിൽ സിന്ദൂരം ഇടാനാണ് എനിക്ക് ഇഷ്ടം. അങ്ങനെ ഇടണമെന്നാണ് ഐതീഹ്യം എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്. താലി ഇടാനും എനിക്ക് ഇഷ്ടമാണ്. ഇതൊക്കെ എന്റെ ഇഷ്ടങ്ങളാണ്.
അതുകൊണ്ട് ഞാൻ ഇതെല്ലാം എനിക്ക് പറ്റുന്നത് പോലെ ചെയ്യും. ഇതിനോടൊപ്പം ചേരില്ലാത്ത ഡ്രസ്സാണ് ധരിക്കുന്നതെങ്കിൽ താലി ഇടില്ല. സിന്ദൂരവും തൊടില്ല. സാരി ഉടുക്കുമ്പോൾ ചെയ്യണമെന്ന് തോന്നി. എന്റെ ഇഷ്ടമായതുകൊണ്ട് വീട്ടിൽ ഇരിക്കുമ്പോഴും രാവിലെ എഴുന്നേറ്റ് സിന്ദൂരം തൊടും. നിങ്ങൾ എന്നെ കളിയാക്കുന്ന എല്ലാ കാര്യങ്ങളും ഞാൻ ചെയ്യും എന്നാണ് സ്വാസിക പറഞ്ഞത്.
മുമ്പ് രാവിലെ എഴുന്നേറ്റ് കഴിയുമ്പോൾ ഭര്‍ത്താവിന്റെ കാല്‍ തൊട്ട് വണങ്ങണം എന്ന് സ്വാസിക പറഞ്ഞത് ഏറെ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. ഷൂട്ടിന് ഒക്കെ പോവുമ്പോൾ അല്ലെങ്കിൽ പുതിയ സിനിമയൊക്കെ തുടങ്ങുമ്പോഴാണ് അങ്ങനെ ചെയ്യാറുള്ളത്. അതെന്റെ ഒരു വിശ്വാസമാണ്. പലപ്പോഴും പ്രേം അറിയാതെ ഞാൻ കാല് തൊട്ട് തൊഴാറുണ്ട് എന്നുമാണ് സ്വാസിക പറഞ്ഞത്.

ഇത്തരം പ്രസ്താവനകൾക്കുശേഷമാണ് കുലസ്ത്രീ പട്ടം സ്വാസികയ്ക്ക് സോഷ്യൽമീഡിയ നൽകിയത്. ബിഗ് ബോസ് മലയാളം കാണാറുണ്ടോയെന്ന ചോദ്യത്തോടും നടി പ്രതികരിച്ചു. ബിഗ് ബോസിൽ ഞാൻ ഏറ്റവും സപ്പോർട്ട് ചെയ്യുന്നതും വിജയിച്ച് കാണണമെന്ന് ആഗ്രഹിക്കുന്നതും എന്റെ ഇന്ദ്രേട്ടനാണ് (ഷാനവാസ്). ഞാനും അതിന് വേണ്ടി കാത്തിരിക്കുകയാണ്. എല്ലാവരും നന്നായി കളിക്കുന്നുണ്ട്. ഷാനവാസിന്റെ നേച്ചർ എനിക്ക് അറിയാം. പെട്ടന്ന് പ്രതികരിക്കും.
ഫ്രണ്ടാണോ ആരാണോ ഓപ്പോസിറ്റ് എന്നൊന്നും നോക്കുകയില്ല. കറക്ട് കാര്യങ്ങൾക്ക് കൃത്യമായി പ്രതികരിക്കും. എന്നാൽ അത്യാവശ്യം ഹ്യൂമർ സെൻസുള്ള ആളുമാണ്. സ്പൊണ്ടേനിയസായി കാര്യങ്ങൾ എടുക്കും. ഡാൻസ് ചെയ്യും. എല്ലാം അവൻ നന്നായി ഹാന്റിൽ ചെയ്യും എന്നാണ് എന്റെ പ്രതീക്ഷ. വോട്ട് ചെയ്യാറുണ്ട്. ഇപ്പോൾ വോട്ട് ചെയ്യേണ്ട ആവശ്യമില്ല.
ഷാനവാസ് മുന്നോട്ട് വരും എന്നാണ് എന്റെ മനസ് പറയുന്നത്. കപ്പ് അടിക്കും എന്നാണ് എന്റെ പ്രതീക്ഷ എന്നും സ്വാസിക പറഞ്ഞു. ഇരുവരും ഒരുമിച്ച് സീത എന്ന സീരിയലിൽ അഭിനയിച്ചിരുന്നു. മിനിസ്ക്രീനിൽ ഏറ്റവും ഹിറ്റായ ഒരു പരമ്പരയായിരുന്നു സീത.


Click it and Unblock the Notifications