കുഞ്ചുവിന്റെ ജീവാത്മാവും പരമാത്മാവും, ഞാൻ എന്ത് കൊടുത്തിട്ടും കാര്യമില്ല...; പ്രേമിന്റെ വീഡിയോയുമായി സ്വാസിക!

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട സെലിബ്രിറ്റി കപ്പിളാണ് സ്വാസിക വിജയിയും പ്രേം ജേക്കബും. രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷം കഴിഞ്ഞ വർഷമാണ് ഇരുവരും വിവാ​ഹിതരായത്. സീരിയൽ സെറ്റിൽ വെച്ചുള്ള സൗഹൃദവും പ്രണയവുമാണ് വിവാഹത്തിലേക്ക് എത്തിയത്. തങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യൽമീഡിയ പേജ് വഴിയും യുട്യൂബ് ചാനൽ വഴിയും പ്രേക്ഷകരിലേക്ക് എത്തിക്കാറുണ്ട്. ഇപ്പോഴിതാ പ്രേമിന്റെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോയുമായി എത്തിയിരിക്കുകയാണ് സ്വാസിക.

മാർച്ച് 22ന് ആയിരുന്നു പ്രേമിന്റെ പിറന്നാൾ. കുടുംബാം​ഗങ്ങൾക്കൊപ്പം പ്രേമിന്റെ വീട്ടിൽ വെച്ച് തന്നെയാണ് ആഘോഷം സംഘടിപ്പിച്ചത്. സ്വാസികയുടെ അമ്മയും അമ്മൂമ്മയുമെല്ലാം പ്രേമിന്റെ വീട്ടിലേക്ക് എത്തിയിരുന്നു. ആ​ദ്യമായാണ് പ്രേമിന്റെ വീട്ടിലേക്ക് അമ്മൂമ്മ വരുന്നതെന്ന് സ്വാസിക വീഡിയോയിൽ പറയുന്നുണ്ട്.

Swasika Vijay Prem Jacob

കുടുംബാം​ഗങ്ങൾക്കൊപ്പമുള്ള ആഘോഷത്തിന് മുമ്പ് സുഹൃത്തുക്കൾക്കൊപ്പം പ്രേമിന്റെ പിറന്നാൾ ഇരുവരും ആ​ഘോഷിച്ചിരുന്നു. അതിരാവിലെ എഴുന്നേറ്റ് സ്വാസിക പിറന്നാൾ ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ഡെക്കറേഷൻ തന്റെ ഡിപ്പാർട്ട്മെന്റായി സ്വാസിക എടുത്തിരുന്നുവെങ്കിലും ബലൂണുകൾ അടക്കമുള്ള ഡെക്കറേഷൻസ് മുറിയിലാകെ കൃത്യമായി വെക്കാൻ പ്രേമിന്റെ സഹായം ചോദിക്കേണ്ടി വന്നു.

അവസാനം പിറന്നാളുകാരൻ തന്നെ മുഴുവൻ പണിയും ചെയ്യേണ്ടി വന്നുവെന്നാണ് പ്രേം പറഞ്ഞത്. തമിഴ്, മലയാളം സീരിയൽ രം​ഗത്ത് സജീവമായതുകൊണ്ട് തന്നെ പ്രേമിന് നിരവധി ആരാധകരുണ്ട്. അതുകൊണ്ട് തന്നെ സുഹൃത്തുക്കളും കുടുംബാം​ഗങ്ങളും മാത്രമല്ല ആരാധകരുടെ സമ്മാനങ്ങളും നിരവധി പ്രേമിന് ലഭിച്ചിരുന്നു. എല്ലാം ശേഖരിച്ച് പ്രേമിന് എത്തിച്ച് കൊടുത്തത് സ്വാസികയായിരുന്നു.

ആരാധകരിൽ ഒരാൾ ഷർട്ട്, വാലെറ്റ്, ഫോട്ടോകൾ, ഇടിവള, ചോക്ലേറ്റ്സ് എന്നിവ അടങ്ങിയ ​​ഗിഫ്റ്റ് ബോക്സാണ് അയച്ചത്. ആരാധകരുടെയും സുഹൃത്തുക്കളുടെയും സമ്മാനങ്ങൾ കിട്ടിയെങ്കിലും ഭാര്യ തനിക്ക് വേണ്ടി എന്ത് സമ്മാനമാണ് കരുതിയിരിക്കുന്നതെന്ന് അറിയാനായിരുന്നു പ്രേമിന് ആകാംഷ. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ സമ്മാനം എവിടെയെന്ന് സ്വാസികയോട് ചോദിക്കുന്നതും വീഡിയോയിൽ കാണാം.

എല്ലാവരും വന്ന് പിറന്നാൾ കേക്ക് മുറിച്ചശേഷം തരാമെന്നായിരുന്നു സ്വാസികയുടെ മറുപടി. പിറന്നാൾ ആഘോഷം ഒരുക്കിയതും പ്രേമിനുള്ള സമ്മാനങ്ങൾ വാങ്ങിയതുമെല്ലാം സ്വാസികയും പ്രേമിന്റെ അമ്മയും ചേട്ടനുമെല്ലാം ചേർന്നാണ്. സ്വാസികയുടെ സമ്മാനം ഐപാഡായിരുന്നു. അത് കയ്യിലേക്ക് കൊടുത്തപ്പോൾ വർക്ക് ആകുമോ എന്നായിരുന്നു എല്ലാവരുടെയും സംശയം.

Swasika Vijay Prem Jacob

ആ സംശയം തീർക്കാനായി സ്വാസിക എല്ലാവരേയും ചേർത്ത് നിർത്തി പ്രേമിനെ കൊണ്ട് ഫോട്ടോയും എടുപ്പിച്ചു. മറ്റൊരു ​ഗിഫ്റ്റ് പ്രേമിന് പ്രിയപ്പെട്ട ഫുട്ബോൾ ക്ലബ്ബായ ലിവർ പൂളിന്റെ ജേഴ്സിയായിരുന്നു. യുകെയിൽ‌ നിന്നും പണിപ്പെട്ടാണ് പ്രേമിന് വേണ്ടി സ്വാസിക പ്രേം എന്ന് പേര് എഴുതി ലിവർ പൂളിന്റെ ജേഴ്സി നാട്ടിലെത്തിച്ചത്. രണ്ട് ഗിഫ്റ്റാണ് ഞങ്ങള്‍ സെറ്റാക്കിയത്. അമ്മയും ചേട്ടനും ഞാനും ചേര്‍ന്നാണ് ഒരെണ്ണം സെലകറ്റ് ചെയ്തത്. അതെന്തായാലും ഇഷ്ടമാവും.

ഞാന്‍ എടുത്തതിനേക്കാളും കൂടുതല്‍ ഇഷ്ടമാവാന്‍ പോവുന്നത് അതായിരിക്കും. എനിക്ക് അത് ഇഷ്ടമാണ് എന്നൊക്കെ എപ്പോഴും പറയുന്നത് കേള്‍ക്കാം. എന്റെ എല്ലാ ബര്‍ത്ത് ഡേയ്ക്കും അത് തന്നെ തന്നാല്‍ മതി എന്നാണ് പറയുക. കുഞ്ചുവിന് അത് ജീവാത്മാവും പരമാത്മാവുമാണ് എന്ന് പറഞ്ഞാണ് ലിവർ പൂളിന്റെ ജേഴ്സി സ്വാസികയും അമ്മയുമെല്ലാം ചേർന്ന് പ്രേമിന് നൽകിയത്.

ജേഴ്സി കണ്ടതോടെ പ്രേമിന്റെ സന്തോഷം ഇരട്ടിയായി. ഞാന്‍ എന്ത് കൊടുത്തിട്ടും കാര്യമില്ല. ആ മുഖം തെളിയണമെങ്കില്‍ ഇത് തന്നെ വേണം. ലണ്ടനില്‍ പോയപ്പോള്‍ തേടിപ്പിടിച്ച് വാങ്ങിയതാണ്. ടീ ഷര്‍ട്ടില്‍ പ്രേം എന്നെഴുതിക്കാന്‍ പാടുപെട്ടിരുന്നു എന്നും സ്വാസിക വീഡിയോയിൽ പറഞ്ഞു.

Read more about: swasika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X