twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംഭവമായി വരാമെന്നോർത്താണ് ചെന്നൈയിലേക്ക് പോയത്, എന്നാൽ സംഭവിച്ചത്, വെളിപ്പെടുത്തി സ്വാസിക

    |

    മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സ്വാസിക വിജയ്.. നടി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് സ്വാസിക. സിനിമയിൽ ചുവട് ഉറപ്പിക്കാൻ നിരവധി കഷ്ടപ്പാടും കഠിനപ്രയത്നവും നേരിടേണ്ടി വന്നു. താരം പല അഭിമുഖങ്ങളിലും ഇതിനെ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. വർഷങ്ങളായുളള സ്വാസികയുടെ കഠിന പ്രയത്നത്തിന്റെ ഫലമാണ് ഈ വർഷം നേടിയെത്തിയ മികച്ച സ്വഭാവ നടിയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം. വാസന്തി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് നടിക്ക് പുരസ്കാരം ലഭിക്കുന്നത്.

    ഭാഗ്യവും ദൗർഭാഗ്യവും ഉയർച്ച താഴ്ചകളുമൊക്കെയായി ഒരു റോളർകോസ്റ്റർ യാത്രയെന്നാണ് തന്റെ അഭിനയജീവിതത്തെ സ്വാസിക വിശേഷിപ്പിക്കുന്നത്. ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോഴിത സിനിമയിൽ എത്തിപ്പെട്ടതിന കുറിച്ച് നട വെളിപ്പെടുത്തുകയാണ്. തമിഴിലൂടെയായിരുന്നു നടിയുടെ അരങ്ങേറ്റം.

    ചെന്നൈയിലേയ്ക്ക് പോയത്

    എന്റെ കാര്യത്തിൽ എല്ലാം റിവേഴ്സ് ആയാണ് സംഭവിക്കാറുള്ളത്. ഒരു പത്രപരസ്യം കണ്ടാണ് ഞാൻ തമിഴ് സിനിമയുടെ ഓഡിഷനു പോവുന്നത്. ചിത്രത്തിലേക്ക് നായികയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നാലെ രണ്ടു ചിത്രങ്ങൾ കൂടിയെത്തി. എല്ലാം വളരെ പെട്ടെന്നായിരുന്നു, ആ തുടക്കം കണ്ടപ്പോൾ ഞാനോർത്തു, എല്ലാം ശരിയായ ദിശയിലാണ് പോവുന്നത്. ഒരു സംഭവമായി തിരിച്ചുവരാം എന്ന് കരുതിയാണ് ഞാൻ ചെന്നൈയിലേക്ക് വണ്ടികയറിയത്. പക്ഷേ എന്തോ അതൊന്നും വിജയം കണ്ടില്ല. അതോടെ ഞാൻ നാട്ടിലേക്ക് വന്നു, മലയാളസിനിമയിൽ ട്രൈ ചെയ്തു. പക്ഷേ നല്ല കഥാപാത്രങ്ങൾ​ അധികം ലഭിക്കാതെ വന്നപ്പോൾ ഞാൻ സീരിയലുകളിലേക്ക് ചുവടുമാറ്റി നോക്കി," കടന്നു വന്ന വഴികൾ സ്വാസിക പറയുന്നു.

    മോഹൻലാൽ നൽകിയ  ആത്മവിശ്വാസം

    നിരവധി പ്രതിസന്ധി തരണം ചെയ്താണ് സ്വാസിക ഇന്ന് കാണുന്ന ഭാഗ്യങ്ങൾ കൈപിടിയിലൊതുക്കിയത്. മാത്യഭൂമി പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. "പലരും എന്നോട് ചോദിക്കാറുണ്ട്, സീരിയലുകളിൽ നിന്നും സിനിമയിലേക്ക് ചുവടുവെയ്ക്കുന്നവരാണല്ലോ കൂടുതൽ. സ്വാസികയെന്താ സിനിമ വിട്ട് സീരിയലിൽ ശ്രദ്ധിക്കുന്നതെന്ന്? എന്തോ എന്റെ കാര്യത്തിൽ എല്ലാം തലതിരിഞ്ഞാണ് നടക്കുന്നത്. പക്ഷേ ഇപ്പോൾ വിഷമമില്ല, കാര്യങ്ങളെല്ലാം തലതിരിഞ്ഞു നടന്നാലും വർഷങ്ങൾ കഴിയുമ്പോൾ ഓർക്കാൻ എന്തെങ്കിലുമൊക്കെ കയ്യിലുണ്ടെന്നത് ഒരു സന്തോഷമാണ്. ഇനി വരുന്നത് വരുന്നിടത്ത് വെച്ച് കാണാം. അത്രയേ കരുതുന്നുള്ളൂ.

    നല്ല കഥാപാത്രം ലഭിച്ചത്

    അംഗീകാരം കിട്ടാന്‍ വൈകിയെന്ന് കരുതുന്നില്ല. മികച്ച കഥാപാത്രങ്ങള്‍ കിട്ടാനാണ് വൈകിയത്. നല്ല കഥാപാത്രങ്ങള്‍ ചെയ്ത് തെളിയിച്ചാലല്ലേ അംഗീകാരം പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമുളളൂ. പത്തിലേറെ വര്‍ഷമായി അഭിനയിക്കാന്‍ എത്തിയിട്ടും രണ്ട് വര്‍ഷം മുമ്പാണ് അഭിനയ സാധ്യതകളുളള കഥാപാത്രങ്ങള്‍ ലഭിച്ച് തുടങ്ങിയത്- മാത്യഭൂമി പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

    Read more about: swasika സ്വാസിക
    English summary
    Swasika Vijay talks about going to Chennai for film entry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X